UPDATES

വായന/സംസ്കാരം

കറപ്പന്‍ ചരിത്രത്തിന്റെ ചില നീതികേടുകള്‍ അഥവാ കറപ്പന്‍ എന്ന പെലയന്‍റെ ജീവിതം

Avatar

സഫിയ ഒ സി

ജന്‍മിത്വത്തിനും  ജാതീയമായ ഉച്ചനീച്ചത്വങ്ങള്‍ക്കുമെതിരെയും ബ്രിട്ടീഷ് ആധിപത്യത്തിനെതിരെയുമൊക്കെ നിരവധി ഐതിഹാസിക സമരങ്ങള്‍ നടത്തിയവരാണ് കേരളജനത. എന്നാല്‍ കേരളത്തിന്റെ സാമൂഹിക പരിവര്‍ത്തനത്തിന് കാരണക്കാരായ എണ്ണമറ്റ ജനങ്ങള്‍ ഒരു ചരിത്രത്താളിലും ഇടം പിടിക്കാതെ പുറത്തു നിര്‍ത്തപ്പെടുന്നുണ്ട്. ചരിത്ര നിര്‍മ്മിതിയുടെ ഭാഗമായവര്‍ ചരിത്രത്തിന്റെ പുറമ്പോക്കിലേക്ക് മാറ്റിനിര്‍ത്തപ്പെടുക എന്നതും ഒരു ചരിത്രമാണ്. അങ്ങനെ ചരിത്രത്തില്‍ നിന്നു മാറ്റിനിര്‍ത്തപ്പെട്ടവരെ ആവിഷ്ക്കരിക്കാനുള്ള ബോധപൂര്‍വ്വമായ ഒരു ശ്രമം സമീപകാല മലയാള നോവലുകളില്‍ കാണുന്നുണ്ട്. അശോകന്‍ ചരുവിലിന്റെ കറപ്പന്‍ എന്ന നോവല്‍ മുന്നോട്ടുവെക്കുന്നതും അത്തരമൊരു ശ്രമമാണ്. വ്യക്തമായ രാഷ്ട്രീയ നിലപാടുള്ള അശോകന്‍ ചരുവില്‍ സാമൂഹ്യജീവിതത്തിലെ മാറ്റങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന എഴുത്തുകാരനാണ്. വാര്‍ദ്ധക്യത്തിന്റെ നിസ്സഹായാവസ്ഥയും അനാഥത്വവും സ്നേഹനിരാസങ്ങളും തലമുറകള്‍ തമ്മിലുള്ള അന്തരവും സാമൂഹികവും സാംസ്കാരികവുമായ മാറ്റങ്ങളും ഗ്രാമജീവിതത്തിന്റെ നന്മകളും വര്‍ത്തമാനകാല ജീവിതത്തിന്റെ പരിദേവനങ്ങളും നഷ്ടപ്പെട്ടുപോകുന്ന മൂല്യങ്ങളും സങ്കീര്‍ണ്ണമായ ബന്ധങ്ങളുമൊക്കെ അശോകന്‍ ചരുവിലിന്‍റെ എഴുത്തിന് ഭൂമികയാകുന്നുണ്ട്.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ചെറുതല്ലാത്ത പങ്കുവഹിക്കുകയും  എന്നാല്‍ വ്യവസ്ഥാപിത ഇടതുപക്ഷ ചരിത്രത്തിലൊന്നും രേഖപ്പെടുത്തപ്പെടാതെ പോവുകയും ചെയ്ത കറപ്പന്‍ എന്ന ദളിതന്റെ കഥയാണ്  ‘കറപ്പന്‍’ എന്ന നോവലില്‍ നിറക്കൂട്ടുകളില്ലാതെ അശോകന്‍ ചരുവില്‍ വരച്ചു വെക്കുന്നത്. 

“ചരിത്രം നിന്‍റമ്മയ്ക്ക് സ്ത്രീധനം കിട്ടിയതാണെന്നാണോ നീ വിചാരിച്ചത്? നീ എന്തു ചരിത്രമാണ് സൃഷ്ടിക്കാന്‍ പോണത്? ഞാനും കോളേജില്‍ ചരിത്രാണ് പഠിച്ചത്. പി ജി‌ കഴിഞ്ഞ് എംഫിലിന് പഠിക്കുമ്പോഴാ പോലീസില്‍ കിട്ട്യേത്. ഞാന്‍ പഠിച്ച ചരിത്രത്തിനപ്പുറത്ത് നിന്റെ ചരിത്രമൊന്നും സൃഷ്ടിക്കണ്ടടാ നായെ.” 

അടിയന്തരാവസ്ഥക്കാലത്ത് കോളേജില്‍ നിന്നു അറസ്റ്റ് ചെയ്ത ഒരു വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ചുകൊണ്ടു പോലീസുകാരന്‍ പറയുന്ന വാചകങ്ങളാണിത്. കോളേജില്‍ പഠിക്കുന്ന ചരിത്രവും അതിന് സമാന്തരമായി ഒഴുകുന്ന ‘സൃഷ്ടിക്കപ്പെടുന്ന’ ചരിത്രവും ഉണ്ടെന്ന വ്യക്തമായ പ്രഖ്യാപനമാണ് എഴുത്തുകാരന്‍ പോലീസുകാരനിലൂടെ നടത്തത്. നോവലിന്റെ ആന്തരിക ലോകം ഈ ചരിത്ര നിര്‍മ്മിതികളുടെ സംഘര്‍ഷമാണെന്നും വ്യക്തമാക്കപ്പെടുന്നുണ്ട് ഇവിടെ. അത് ഭരണകൂടം നിര്‍മ്മിക്കുന്ന ടെക്സ്റ്റ് ബുക്ക് ചരിത്രമാകാം. അല്ലെങ്കില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഔദ്യോഗിക പാര്‍ട്ടി ക്ലാസ് ചരിത്രമാകാം. അതില്‍ എവിടെയാണ് ദളിതനായ കറപ്പന്‍ എന്ന് അന്വേഷിക്കുകയാണ് നോവലിസ്റ്റ്. 

ജനകീയ സാംസ്കാരിക വേദിയുടെ കാലത്ത് മാക്സിം ഗോര്‍ക്കിയുടെ  ‘അമ്മ’ നാടകത്തില്‍ ഒരു കഥാപാത്രമായി കറപ്പനെ പരിചയപ്പെടുത്തിക്കൊണ്ടാണ് നോവലിന്റെ  ആഖ്യാനം തുടങ്ങുന്നത്. കറപ്പന്‍ നാടകത്തിലെ കഥാപാത്രമാണോ അതോ ഗ്രാമീണ ജീവിതത്തിന്റെ അരികുകളില്‍ ജീവിച്ചിരുന്ന നമുക്ക് ഓരോരുത്തര്‍ക്കും പരിചിതനായ ഒരാള്‍ തന്നെയാണോ എന്നതോന്നലുണ്ടാക്കുന്നുണ്ട് എഴുത്തുകാരന്‍. ചരിത്രവും യാഥാര്‍ഥ്യവും ഇഴചേര്‍ന്നുകിടക്കുന്ന  ഭ്രമാത്മകതയുടെ ഒരു ലോകത്തിലേക്കാണ് നോവല്‍ സഞ്ചരിക്കുന്നത്. സി പി പ്രകാശന്‍ എന്ന ആഖ്യാതാവായി വരുന്നത് എഴുത്തുകാരന്‍ തന്നെയാണ്.

“ഒരു ടിപ്പിക്കല്‍ സി പി എം പ്രവര്‍ത്തകന്‍. തൊഴിലാളി നേതാവായിട്ടാണ്. കറുത്തു കുറുകിയ ശരീരം. ചെറിയ മുടന്ത്. വെള്ള ജുബ്ബ. കണ്ണട. കക്ഷത്തില്‍ കറുത്ത ബാഗ് മുറുക്കിപ്പിടിച്ചിരിക്കുന്നു. പിന്നെ ദേശാഭിമാനി പത്രം. ആവശ്യത്തിന് വിടുവായത്തമുണ്ട്. ഇപ്പോള്‍ ഓര്‍മ്മിക്കുമ്പോള്‍ ഇടുക്കിയിലെ സഖാവ് എം എം മണിയെപോലെ തോന്നും.” നോവലിസ്റ്റ് കറപ്പനെ ഇങ്ങനെയാണ് പരിചയപ്പെടുത്തുന്നത്. അധസ്ഥിതന്റെയും അടിച്ചമര്‍ത്തപ്പെട്ടവന്റെയും  പ്രധിരോധമായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേരളീയ ഗ്രാമങ്ങളില്‍ വേരോടിത്തുടങ്ങിയ കാലത്ത് നമുക്ക് പരിചിതമായ മുഖങ്ങളില്‍ ഒന്നുതന്നെയാണ് കറുപ്പന്‍റേത്. ചെമ്മണി കോള്‍പടവിലെ വരമ്പുകളിലൂടെ ചേറുപുരണ്ട കാലുമായി മുടന്തിനടന്നിരുന്ന കറപ്പന്‍ ഗ്രാമത്തിന്റെ ഇടവഴികളിലൂടെ ചുവന്ന കൊടിപിടിച്ചു ജാഥകള്‍ നയിച്ചു. ആകര്‍ഷകമായി പ്രസംഗിക്കാന്‍ അറിയില്ലെങ്കിലും വായനയിലൂടെ കിട്ടുന്ന അറിവുകള്‍ പ്രസംഗങ്ങളിലൂടെ മറ്റുള്ളവര്‍ക്കും പകര്‍ന്നു നല്‍കാന്‍ ശ്രമിച്ചു. ഇഗ്ലീഷും സംസ്കൃതവും ഉച്ചാരണ ശുദ്ധിയില്ലാതെ പറയുന്നതുകൊണ്ടു പണ്ഡിറ്റ് കറപ്പന്‍ എന്ന കുറ്റപ്പേരിലും അറിയപ്പെട്ടു. പാര്‍ട്ടിയുടെ എട്ടാമത്തെ കോണ്‍ഗ്രസ് കൊച്ചിയില്‍ നടന്നപ്പോള്‍ കറപ്പന്‍ റെഡ് വളണ്ടിയര്‍ ക്യാപ്റ്റനായി.

രാജഭരണത്തിന്റെയും ജന്‍മിത്വത്തിന്റെ തകര്‍ച്ചയുടെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയുടെയും ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തിലുള്ള നവോത്ഥാന പ്രസ്ഥാനത്തിന്റെയും അടിയന്തരാവസ്ഥയും പ്രജാ മണ്ഡലം സഭയും സി പി എമ്മും ഗോപാലസേനയും കുടികിടപ്പ് സമരവും എസ് എഫ് ഐയുംപുലയ സമാജവും ഒടുവില്‍ ഹിന്ദു മഹാസഭയുമൊക്കെ  നോവലില്‍ കടന്നുവരുന്നുണ്ട്. ഇങ്ങനെ സുപരിചിതമായ ചരിത്രത്തിന്റെ ഒഴുക്കിന് സമാന്തരമായാണ് കറപ്പനെ നോവലിസ്റ്റ് പ്രതിഷ്ഠിക്കുന്നത്. ഔദ്യോഗിക ചരിത്രവുമായി കറപ്പന്‍ മുഖാമുഖം എത്തുമ്പോഴൊക്കെ വെളിപ്പെടുന്നത് ആരാലും എഴുതപ്പെടാതെ പോയ ചരിത്രത്തിലെ സംഘര്‍ഷ ഏടുകളാണ്. 

കറപ്പന്റെ അച്ഛന്‍ കണ്ടങ്കാളിയുടെ കാലം മുതല്‍ വറീതുമാരുടെ കുടികിടപ്പുകാരായിരുന്നു കറപ്പന്റെ കുടുംബം. കല്ലുകടുക്കനിട്ട കൊച്ചു കൃഷ്ണതണ്ടാന്‍ എന്ന ഈഴവ പ്രമാണിയും പടിഞ്ഞാറേക്കര കുഞ്ഞുവറീതും തമ്മിലുള്ള കിടമല്‍സരവും ശീതസമരവുമാന് ചെമ്മാണിക്കരയുടെ ഒരു കാലത്തെ ദേശചരിത്രം. കറപ്പന്‍ കൊച്ചുകൃഷ്ണതണ്ടാനോടൊപ്പം പ്രജാമണ്ഡലത്തില്‍ ചേര്‍ന്നപ്പോള്‍  വറീത് കണ്ടങ്കാളിയെ വിളിച്ച് പറഞ്ഞു. “പ്രജാമണ്ഡലത്തില്‍ പോണോ കുടീന്നു പൊണോന്നു നീ നിന്റെ ചെക്കനോട് പോയി ചോദിക്ക്. വിക്ടോറിയ രാജ്ഞിയുടെ ഭരണം അവസാനിപ്പിക്കാന്‍ ഒരു പെലചെക്കനും അവന്റെ തണ്ടാനും കൂടി വിചാരിച്ചാല്‍ നടക്ക്വോ കണ്ടങ്കാള്യേ? നീ വിവരൊള്ള ആളല്ലെ? രാജാവിനെതിരെ സമരം ചെയ്യാണ ആള്‍ക്കാരെ പറമ്പില്‍ പാര്‍പ്പിച്ചാല് എനിക്കു കുറ്റണ്ട്. ദേശദ്രോഹക്കുറ്റം. ഒള്ളേലുവെച്ചു ഏറ്റവും വലിയ കൂറ്റാ അത്.”

കര്‍ക്കിടകത്തിലെ കോരിച്ചൊരിയുന്ന മഴയത്ത് കുടിയിറക്കപ്പെട്ട്. നിസ്സഹായരായി മുറ്റത്തുവന്നു നിന്ന കണ്ടങ്കാളിക്കും കുടുംബത്തിനും കൊച്ചുകൃഷ്ണതണ്ടാന്‍ അഭയം കൊടുത്തു. വലിയ പൂരക്കമ്പക്കാരനായിരുന്ന കൊച്ചുകൃഷ്ണതണ്ടാന്‍ ആറാട്ടുപുഴയ്ക്കും കൊടുങ്ങല്ലൂര്‍ താലപ്പൊലിക്കും തൃശ്ശൂര്‍ പൂരത്തിനും പോകുമ്പോള്‍ പായയും പുതപ്പുമായി കറപ്പനും കൂടെ ഉണ്ടാവും. പുലയര്‍ക്ക് ശാപ്പിലിരുന്നു കള്ളുകുടിക്കാന്‍ അനുവാദമില്ലാതിരുന്ന അക്കാലത്ത് കറപ്പനെ ഒപ്പമിരുത്തി ചില്ലുഗ്ലാസില്‍ കള്ളുകുടിപ്പിക്കുമായിരുന്നു കൊച്ചുകൃഷ്ണതണ്ടാന്‍. അതിനെ എതിര്‍ക്കുന്നവരോട് കൊച്ചുകൃഷ്ണതണ്ടാന്‍ പറയുന്നത്. ‘ഒരുജാതി ഒരു മതം ഒരു ദൈവം മനുഷ്യന്. മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ എന്ന ഗുരു വചനമാണ്. പുലയരെ വെറും അടിമകളായി മാത്രം കണ്ടിരുന്ന ഒരു ഭൂതകാലത്തില്‍ നിന്ന് അവരെ മനുഷ്യരായി കണ്ടുതുടങ്ങുന്ന നവോത്ഥാനത്തിന്റെ വെളിച്ചത്തിലേക്കും അവിടന്നങ്ങോട്ട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയിലേക്കും വര്‍ത്തമാനകാല രാഷ്ട്രീയ പരിതസ്ഥിതിയിലേക്കും നോവലിലിലെ കാലം മുന്നേറുന്നു.

“ കാര്യം മ്മത്തെ പെലയികളാണ്. ത്രവെടുപ്പുള്ള ഒരു കൂട്ടര് വേറെ ഇല്ല. കാലത്തൊട്ട് അന്ത്യാവണവരെ വെള്ളത്തിലല്ലെ അവാര് ജീവിക്കണത്. ഒരു ജാതി ഒരു മതംന്നു ഗുരുപറഞ്ഞു  കേട്ടത്തിനുശേഷം ഇനിക്ക് ജാതിവ്യത്യാസല്ല. ന്നാലും ആ കറുത്ത ചോറുവിളമ്പ്യാല് ഉണ്ണാന്‍ തോന്നില്ല. ഒരു ഐശ്വര്യക്കേടാണ്” പകലന്തിയോളം പുരുഷന്മാര്‍ പാടത്തും പറമ്പിലും പണിയെടുക്കുകയും സ്ത്രീകള്‍ അടുക്കളപ്പരിസരത്തും പശുത്തൊഴുത്തിലും അദ്ധ്വാനിക്കുകയും ചെയ്യുമ്പോഴും അവരുടെ അധ്വാനത്തിന്റെ ഫലം തിന്നു ജീവിക്കുന്ന ഈഴവ ജന്‍മികുടുംബത്തില്‍ നിന്നാണ് ഈ വാക്കുകള്‍ പുറത്തുവരുന്നത്.  ‘ഒരു ജാതി ഒരു മതം’ എന്ന ഗുരുസന്ദേശം ഉള്‍ക്കൊള്ളുമ്പോഴും പുലയരെ സമന്‍മാരായിക്കാണാന്‍ കഴിയുന്നില്ല എന്ന്‍ വ്യക്തമാക്കുന്നതിലൂടെ നവോത്ഥാനം എന്ന് കൊട്ടിഘോഷിക്കുന്നതിന്റെ പൊള്ളത്തരത്തിലേക്ക് നോവലിസ്റ്റ് വിരല്‍ചൂണ്ടുന്നു.

 ‘പേലേരെ നിര്‍ത്തെണ്ടോടുത്ത് നിര്‍ത്തണം. കന്നിനെ കയം കാണിക്കരുതെന്നുണ്ട്. ‘ശപിക്കപ്പെട്ടത് കാനാന്‍. വേലക്കാരന്റെ വേലക്കാരനാവട്ടെ അവന്‍’ എന്നാണ് ഞങ്ങളുടെ വേദപുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത്. ഇങ്ങനെ കസേരമ്മെ കേറ്റിയിരുത്ത്യാല് നാളെ ഇവറ്റോളുക്ക് ചൊല്ലുളീണ്ടാവില്ല. പറഞ്ഞാക്കേക്കാത്ത പേലെനെക്കൊണ്ടു എന്താ ഒരു ഉപകാരണ്ടാവ്വാ. ചൊല്ലുളീല്ലാത്ത പേലെനും മെരുക്കല്യാത്ത പോത്തും ഒരുപോല്യാ.  മെരുക്കല്യാത്ത പോത്തിനെക്കൊണ്ട് കണ്ടത്തില് ഒരു ചാള് പൂട്ടിക്കാമ്പറ്റ്വോ?” പ്രതികരണശേഷി ഇല്ലാതെ പോത്തിനെപ്പോലെ പണിയെടുക്കുന്ന അടിമകള്‍ മാത്രമായിട്ടാണ് കൃസ്ത്യാനികള്‍ പുലയരെ കണ്ടിരുന്നത്. അക്കാലഘട്ടത്തില്‍ നിലനിന്നിരുന്ന ജാതീയമായ ഉച്ചനീച്ചത്വങ്ങളുടെ ഇത്തരം നിരവധി സൂചനകള്‍ നോവലിലുണ്ട്.

കൊച്ചീരാജ്യ പ്രജാമണ്ഡലത്തിലും പ്രവര്‍ത്തിച്ചിരുന്ന കറപ്പന്‍ ഒറ്റ ദിവസം കൊണ്ടാണ് കഥയില്‍ കമ്മ്യൂണിസ്റ്റാകുന്നത്. കൂടല്‍മണിക്കല്‍ ക്ഷേത്രത്തിനടുത്തുള്ള വഴിയിലൂടെ നടക്കാന്‍ അവര്‍ണര്‍ക്കും അവകാശം നേടാനുള്ള സമരത്തില്‍ പങ്കെടുത്തുകൊണ്ടാണ് അയാള്‍ കമ്മ്യൂണിസ്റ്റാവുന്നത്. പ്രജാമണ്ഡലം വിട്ട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും ചേര്‍ന്ന  കറപ്പനെകുറിച്ചു കൊച്ചുകൃഷ്ണതണ്ടാന്‍ പറയുന്നത് അവന്‍ ആത്മാര്‍ഥതയുള്ള പുലയനാണെന്നാണ്. ജീവിതം അവസാനിപ്പിക്കുന്നതുവരെ കറപ്പന്‍ ആ ആത്മാര്‍ഥത കാത്തുസൂക്ഷിക്കുന്നുണ്ട്. ഒത്തുതീര്‍പ്പുകള്‍ക്കൊ സമരസപ്പെടലുകള്‍ക്കൊ അയാള്‍ നില്‍ക്കുന്നില്ല. 

കുടികിടപ്പ് സമരത്തിന്റെ ഭാഗമായി പുളിയംതുരുത്തിലെ പത്തു സെന്‍റ് ഭൂമി കറപ്പന്‍ വളച്ചുകെട്ടി സ്വന്തമാക്കുന്നു. മനസ്സുണ്ടായിട്ടല്ല കറപ്പന്‍ അത് ചെയ്യുന്നത്. പ്രസ്ഥാനത്തോടുള്ള അടിയുറച്ച വിശ്വാസമാണത്. ആപത്തില്‍ രക്ഷിച്ചോരെ ചതിച്ചാല് ദൈവം പൊറുക്കില്ല എന്നു ശപിക്കുന്ന മുത്തശ്ശിയോട് “ഒക്കെ ഓര്‍മ്മേണ്ട് വല്യമ്മേ. ഞാന്‍ കര്‍ഷകത്തൊഴിലാളി യൂണിയന്‍ വില്ലേജ് സെക്രട്ടറി. ഇവിടത്തെ മാഷാന്ന്ച്ചാ പാര്‍ട്ടിയുടെ ജില്ലാ കമ്മറ്റി മെംബര്. ആലപ്പുഴ സമര സമ്മേളനത്തിന് ഞങ്ങള്‍ രണ്ടാളുണ്ടാര്‍ന്നു. എല്ലാരോടും വളച്ചുകെട്ടാന്‍ പറയണ ഞാന്‍ ന്‍റെ കുടിയിരിപ്പ് വളച്ച് കെട്ടില്യാന്ന്ച്ചാല് ആരുക്കാ മാനക്കേട് വല്യമ്മേ? പാര്‍ട്ടി നേതാവായ മാഷടെ അഭിമാനം നമ്മള് നോക്കണ്ടേ?” കറപ്പന്‍ ഇതേ പറയാനുള്ളൂ.

തെരുവില്‍  ശരീരം വിറ്റു ജീവിച്ച ഒരു സ്ത്രീക്ക് വീട്ടില്‍ അഭയം കൊടുത്തതിന്‍റെ പേരില്‍ പാര്‍ട്ടിക്ക്  അനഭിമതനാവുകയാണ് കറപ്പന്‍. യഥാര്‍ഥത്തില്‍ ഒരു സദാചാര പോലീസിംഗിന് കറപ്പന്‍ വിധേയാനാകുന്നു എന്ന് വേണമെങ്കില്‍ പറയാം. ഭാര്യ കൂടെ ഉണ്ടായിരിക്കെ മറ്റൊരു സ്ത്രീയെക്കൂടി കറപ്പന്‍ വീട്ടില്‍ താമസിപ്പിക്കുന്നു എന്ന്‍ പാര്‍ട്ടി ചോദിക്കുന്നു. പാര്‍ട്ടിയില്‍ നിന്ന് പുറത്തായ കറപ്പന്‍ പുലയസമുദായ സമാജം പ്രവര്‍ത്തകനാകുന്നു. പിന്നീട് പരിസ്ഥിതി പ്രവര്‍ത്തകനായി മണ്ണെടുപ്പ് സമരത്തിലൊക്കെ സജീവമായി പങ്കെടുക്കുന്നു. നോവലിന്‍റെ അവസാന്ന ഭാഗത്ത് പുലയസമുദായ സമാജം ഹിന്ദു ഐക്യവേദിയുമായി അടുക്കുന്നത് സഹിക്കാനാവാതെ കറപ്പന്‍ ജീവിതം അവസാനിപ്പിക്കുന്നു. ഒരു ദുര്‍മ്മരണം. 

കറപ്പന്റെ ജീവിതം ഒരു  കാലഘട്ടത്തിന്റെ ചരിത്രം തന്നെയാണ്. എഴുതപ്പെടാതെ പോയ ചരിത്രം. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും കറപ്പനെപ്പോലുള്ള നിരവധിപേര്‍ ജീവിതം തീറെഴുതിക്കൊടുത്തിട്ടുണ്ട്. എന്നിട്ടും അവര്‍ പടിക്കു പുറത്താക്കപ്പെടുന്നു. എഴുതപ്പെട്ട ചരിത്രത്തെ വിമര്‍ശനാത്മകമായി നോക്കി കേരളീയ സമൂഹത്തില്‍ വരാനിരിക്കുന്ന ഒരു വലിയ ദുരന്തത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് കറപ്പന്‍.

സഫിയ ഒ സി

കറപ്പന്‍ (നോവല്‍)
അശോകന്‍ ചരുവില്‍
ഡി സി ബുക്സ്
വില: 70

ജന്‍മിത്വത്തിനും  ജാതീയമായ ഉച്ചനീച്ചത്വങ്ങള്‍ക്കും ബ്രിട്ടീഷ് ആധിപത്യത്തിനെതിരെയും നിരവധി ഐതിഹാസിക സമരങ്ങള്‍ നടത്തിയവരാണ് കേരളജനത. എന്നാല്‍ കേരളത്തിന്റെ സാമൂഹിക പരിവര്‍ത്തനത്തിന് കാരണക്കാരായ എണ്ണമറ്റ ജന സമൂഹങ്ങള്‍ ഒരു ചരിത്രത്താളിലും ഇടം പിടിക്കാതെ പുറത്തു നിര്‍ത്തപ്പെടുകയാണ് ഇപ്പോഴും. ചരിത്ര നിര്‍മ്മിതിയുടെ ഭാഗമായവര്‍ ചരിത്രത്തിന്റെ പുറമ്പോക്കിലേക്ക് മാറ്റിനിര്‍ത്തപ്പെടുക എന്നതും ഒരു ചരിത്രമാണ്. അങ്ങനെ ചരിത്രത്തില്‍ നിന്നു മാറ്റിനിര്‍ത്തപ്പെട്ടവരെ ആവിഷ്ക്കരിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം സമീപകാല മലയാള നോവലുകളില്‍ (പുലയപ്പാട്ട്-എം മുകുന്ദന്‍, ക്ഷൌരം-എന്‍ പ്രഭാകരന്‍, നിലം പൂത്തു മലര്‍ന്ന നാള്‍-മനോജ് കുറൂര്‍, കാരിക്കോട്ടക്കരി-വിനോയ് തോമസ്) കാണുന്നുണ്ട്. അശോകന്‍ ചരുവിലിന്റെ കറപ്പന്‍ എന്ന നോവല്‍ മുന്നോട്ടുവെക്കുന്നതും അത്തരമൊരു കാഴ്ചപ്പാടാണ്.

ഇടതുപക്ഷ രാഷ്ട്രീയ നിലപാടുള്ള അശോകന്‍ ചരുവില്‍ സാമൂഹ്യജീവിതത്തിലെ മാറ്റങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന എഴുത്തുകാരനാണ്. വാര്‍ദ്ധക്യത്തിന്റെ നിസ്സഹായാവസ്ഥയും അനാഥത്വവും സ്നേഹനിരാസങ്ങളും തലമുറകള്‍ തമ്മിലുള്ള അന്തരവും സാമൂഹികവും സാംസ്കാരികവുമായ മാറ്റങ്ങളും ഗ്രാമജീവിതത്തിന്റെ നന്മകളും വര്‍ത്തമാനകാല ജീവിതത്തിന്റെ പരിദേവനങ്ങളും നഷ്ടപ്പെട്ടുപോകുന്ന മൂല്യങ്ങളും സങ്കീര്‍ണ്ണമായ ബന്ധങ്ങളുമൊക്കെ അശോകന്‍ ചരുവിലിന്‍റെ എഴുത്തിന് ഭൂമികയാകുന്നുണ്ട്.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ചെറുതല്ലാത്ത പങ്കുവഹിക്കുകയും എന്നാല്‍ വ്യവസ്ഥാപിത ഇടതുപക്ഷ ചരിത്രത്തിലൊന്നും രേഖപ്പെടുത്തപ്പെടാതെ പോവുകയും ചെയ്ത കറപ്പന്‍ എന്ന ദളിതന്റെ കഥയാണ്  ‘കറപ്പന്‍’ എന്ന നോവലില്‍ നിറക്കൂട്ടുകളില്ലാതെ അശോകന്‍ ചരുവില്‍ വരച്ചു വെക്കുന്നത്.  ഏകദേശം 70 വര്‍ഷത്തെ കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ ചരിത്രം ഒരു ബൃഹദ് നോവലിന് സാധ്യത നല്‍കിയിട്ടും 96 പേജില്‍ കയ്യടക്കത്തോടെ ഒതുക്കിയിരിക്കുന്നു എന്നിടത്താണ് ഈ നോവലിന്റെ രചനാ ചാരുത തെളിഞ്ഞു നില്‍ക്കുന്നത്. കര്‍ഷക മുന്നേറ്റങ്ങളുടെ കാലത്ത് ഗോപാലസേനയിലൂടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമാവുകയും പിന്നീട് കാലം പൊയ്പ്പോകെ പാര്‍ട്ടിക്ക് അനഭിമതനാകുകയും ചെയ്യുന്ന കറപ്പന്റെ ജീവിതത്തിന് സമാന്തരമായി ഈഴവ തറവാട്ടുകാരനായ എസ് എഫ് ഐയിലൂടെ പാര്‍ട്ടി പ്രവര്‍ത്തനത്തിലേക്ക് വരുന്ന പിന്നീട് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന മധ്യ വര്‍ഗ്ഗ ജീവിയായി മാറുന്ന സി പ്രകാശന്‍ എന്നാ ആഖ്യാതാവിന്റെ ജീവിതവും അവതരിപ്പിക്കുന്നുണ്ട്.  ഈ രണ്ടു ജീവിതങ്ങളുടെ സംഘര്‍ഷത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നത് ഇന്ന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ നേരിടുന്ന പ്രത്യയ ശാസ്ത്ര പ്രതിസന്ധി തന്നെയാണ്.

“ചരിത്രം നിന്‍റമ്മയ്ക്ക് സ്ത്രീധനം കിട്ടിയതാണെന്നാണോ നീ വിചാരിച്ചത്? നീ എന്തു ചരിത്രമാണ് സൃഷ്ടിക്കാന്‍ പോണത്? ഞാനും കോളേജില്‍ ചരിത്രാണ് പഠിച്ചത്. പി ജി‌ കഴിഞ്ഞ് എംഫിലിന് പഠിക്കുമ്പോഴാ പോലീസില്‍ കിട്ട്യേത്. ഞാന്‍ പഠിച്ച ചരിത്രത്തിനപ്പുറത്ത് നിന്റെ ചരിത്രമൊന്നും സൃഷ്ടിക്കണ്ടടാ നായെ.” 

അടിയന്തരാവസ്ഥക്കാലത്ത് കോളേജില്‍ നിന്നു അറസ്റ്റ് ചെയ്ത ഒരു വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ചുകൊണ്ടു പോലീസുകാരന്‍ പറയുന്ന വാചകങ്ങളാണിത്. കോളേജില്‍ പഠിക്കുന്ന ഒരു ചരിത്രവും അതിന് സമാന്തരമായി ചിലപ്പോള്‍ കയറി ഇറങ്ങി ഒഴുകുന്ന ‘സൃഷ്ടിക്കപ്പെടുന്ന’ ചരിത്രവും ഉണ്ടെന്ന വ്യക്തമായ പ്രഖ്യാപനമാണ് എഴുത്തുകാരന്‍ പോലീസുകാരനിലൂടെ നടത്തുന്നത്. നോവലിന്റെ ആന്തരിക ലോകം ഈ ചരിത്ര നിര്‍മ്മിതികള്‍ തമ്മിലുള്ള സംഘര്‍ഷമാണെന്നും വ്യക്തമാക്കപ്പെടുന്നുണ്ട് ഇവിടെ. അത് ഭരണകൂടം നിര്‍മ്മിക്കുന്ന ടെക്സ്റ്റ് ബുക്ക് ചരിത്രവും കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഔദ്യോഗിക പാര്‍ട്ടി ക്ലാസ് ചരിത്രവും തമ്മിലാകാം. അല്ലെങ്കില്‍ ദളിതന്റെ ജീവ ചരിത്രമാകാം. ഇതില്‍ എവിടെയാണ് ദളിതനായ കറപ്പന്‍ എന്ന് അന്വേഷിക്കുകയാണ് നോവലിസ്റ്റ്. 

ജനകീയ സാംസ്കാരിക വേദിയുടെ കാലത്ത് മാക്സിം ഗോര്‍ക്കിയുടെ  ‘അമ്മ’ നാടകത്തില്‍ ഒരു കഥാപാത്രമായി കറപ്പനെ പരിചയപ്പെടുത്തിക്കൊണ്ടാണ് നോവലിന്റെ  ആഖ്യാനം തുടങ്ങുന്നത്. കറപ്പന്‍ നാടകത്തിലെ കഥാപാത്രമാണോ അതോ ഗ്രാമീണ ജീവിതത്തിന്റെ അരികുകളില്‍ ജീവിച്ചിരുന്ന നമുക്ക് ഓരോരുത്തര്‍ക്കും പരിചിതനായ ഒരാള്‍ തന്നെയാണോ എന്ന തോന്നലുണ്ടാക്കുന്നുണ്ട് എഴുത്തുകാരന്‍. ചരിത്രവും യാഥാര്‍ഥ്യവും ഇഴചേര്‍ന്നുകിടക്കുന്ന  ഭ്രമാത്മകതയുടെ ഒരു ലോകത്തിലേക്കാണ് നോവല്‍ സഞ്ചരിക്കുന്നത്. 

“ഒരു ടിപ്പിക്കല്‍ സി പി എം പ്രവര്‍ത്തകന്‍. തൊഴിലാളി നേതാവായിട്ടാണ്. കറുത്തു കുറുകിയ ശരീരം. ചെറിയ മുടന്ത്. വെള്ള ജുബ്ബ. കണ്ണട. കക്ഷത്തില്‍ കറുത്ത ബാഗ് മുറുക്കിപ്പിടിച്ചിരിക്കുന്നു. പിന്നെ ദേശാഭിമാനി പത്രം. ആവശ്യത്തിന് വിടുവായത്തമുണ്ട്. ഇപ്പോള്‍ ഓര്‍മ്മിക്കുമ്പോള്‍ ഇടുക്കിയിലെ സഖാവ് എം എം മണിയെപോലെ തോന്നും.” നോവലിസ്റ്റ് കറപ്പനെ ഇങ്ങനെയാണ് പരിചയപ്പെടുത്തുന്നത്. അധസ്ഥിതന്റെയും അടിച്ചമര്‍ത്തപ്പെട്ടവന്റെയും  പ്രധിരോധമായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേരളീയ ഗ്രാമങ്ങളില്‍ വേരോടിത്തുടങ്ങിയ കാലത്ത് നമുക്ക് പരിചിതമായ മുഖങ്ങളില്‍ ഒന്നാണ് കറപ്പന്‍റേത്. ചെമ്മാണി കോള്‍പടവിലെ വരമ്പുകളിലൂടെ ചേറുപുരണ്ട കാലുമായി മുടന്തിനടന്നിരുന്ന കറപ്പന്‍ ഗ്രാമത്തിന്റെ ഇടവഴികളിലൂടെ ചുവന്ന കൊടിപിടിച്ചു ജാഥകള്‍ നയിച്ചു. ആകര്‍ഷകമായി പ്രസംഗിക്കാന്‍ അറിയില്ലെങ്കിലും വായനയിലൂടെ കിട്ടുന്ന അറിവുകള്‍ പ്രസംഗങ്ങളിലൂടെ മറ്റുള്ളവര്‍ക്കും പകര്‍ന്നു നല്‍കാന്‍ ശ്രമിച്ചു. ഇഗ്ലീഷും സംസ്കൃതവും ഉച്ചാരണ ശുദ്ധിയില്ലാതെ പറയുന്നതുകൊണ്ടു പണ്ഡിറ്റ് കറപ്പന്‍ എന്ന കുറ്റപ്പേരിലും അറിയപ്പെട്ടു. പാര്‍ട്ടിയുടെ എട്ടാമത്തെ കോണ്‍ഗ്രസ് കൊച്ചിയില്‍ നടന്നപ്പോള്‍ കറപ്പന്‍ റെഡ് വളണ്ടിയര്‍ ക്യാപ്റ്റനായി. വിപ്ലവ ചരിത്രത്തില്‍ ചിലപ്പോള്‍ മുടന്തുള്ള ഏക റെഡ് വളണ്ടിയര്‍ ക്യാപ്റ്റന്‍. 

രാജഭരണത്തിന്റെയും ജന്‍മിത്വത്തിന്റെ തകര്‍ച്ചയും ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തിലുള്ള നവോത്ഥാന പ്രസ്ഥാനത്തിവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയും പ്രജാ മണ്ഡലവും  അടിയന്തരാവസ്ഥയും  സി പി എമ്മും ഗോപാലസേനയും കുടികിടപ്പ് സമരവും എസ് എഫ് ഐയും പുലയ സമാജവും ഒടുവില്‍ ഹിന്ദു മഹാസഭയുമൊക്കെ  നോവലില്‍ കടന്നുവരുന്നുണ്ട്. ഇങ്ങനെ സുപരിചിതമായ ചരിത്രത്തിന്റെ ഒഴുക്കിന് അഭിമുഖമായി കറപ്പനെ പ്രതിഷ്ഠിക്കുകയാണ് നോവലിസ്റ്റ്. ഔദ്യോഗിക ചരിത്രവുമായി കറപ്പന്‍ മുഖാമുഖം എത്തുമ്പോഴൊക്കെ വെളിപ്പെടുന്നത് ആരാലും എഴുതപ്പെടാതെ പോയ ചരിത്രത്തിലെ സംഘര്‍ഷ ഏടുകളാണ്. 

കറപ്പന്റെ അച്ഛന്‍ കണ്ടങ്കാളിയുടെ കാലം മുതല്‍ വറീതുമാരുടെ കുടികിടപ്പുകാരായിരുന്നു കറപ്പന്റെ കുടുംബം. കല്ലുകടുക്കനിട്ട കൊച്ചു കൃഷ്ണതണ്ടാന്‍ എന്ന ഈഴവ പ്രമാണിയും പടിഞ്ഞാറേക്കര കുഞ്ഞുവറീതും തമ്മിലുള്ള കിടമല്‍സരവും ശീതസമരവുമാണ് ചെമ്മാണിക്കരയുടെ ഒരു കാലത്തെ ദേശചരിത്രം. കറപ്പന്‍ കൊച്ചുകൃഷ്ണതണ്ടാനോടൊപ്പം പ്രജാമണ്ഡലത്തില്‍ ചേര്‍ന്നപ്പോള്‍  വറീത് കണ്ടങ്കാളിയെ വിളിച്ച് പറഞ്ഞു. “പ്രജാമണ്ഡലത്തില്‍ പോണോ കുടീന്നു പൊണോന്നു നീ നിന്റെ ചെക്കനോട് പോയി ചോദിക്ക്. വിക്ടോറിയ രാജ്ഞിയുടെ ഭരണം അവസാനിപ്പിക്കാന്‍ ഒരു പെല ചെക്കനും അവന്റെ തണ്ടാനും കൂടി വിചാരിച്ചാല്‍ നടക്ക്വോ കണ്ടങ്കാള്യേ? നീ വിവരൊള്ള ആളല്ലെ? രാജാവിനെതിരെ സമരം ചെയ്യാണ ആള്‍ക്കാരെ പറമ്പില്‍ പാര്‍പ്പിച്ചാല് എനിക്കു കുറ്റണ്ട്. ദേശദ്രോഹക്കുറ്റം. ഒള്ളേലുവെച്ചു ഏറ്റവും വലിയ കുറ്റാ അത്.”

കര്‍ക്കിടകത്തിലെ കോരിച്ചൊരിയുന്ന മഴയത്ത് കുടിയിറക്കപ്പെട്ട്. നിസ്സഹായരായി മുറ്റത്തുവന്നു നിന്ന കണ്ടങ്കാളിക്കും കുടുംബത്തിനും കൊച്ചുകൃഷ്ണതണ്ടാന്‍ അഭയം കൊടുത്തു. വലിയ പൂരക്കമ്പക്കാരനായിരുന്ന കൊച്ചുകൃഷ്ണതണ്ടാന്‍ ആറാട്ടുപുഴയ്ക്കും കൊടുങ്ങല്ലൂര്‍ താലപ്പൊലിക്കും തൃശ്ശൂര്‍ പൂരത്തിനും പോകുമ്പോള്‍ പായയും പുതപ്പുമായി കറപ്പനും കൂടെ ഉണ്ടാവും. പുലയര്‍ക്ക് ഷാപ്പിലിരുന്നു കള്ളുകുടിക്കാന്‍ അനുവാദമില്ലാതിരുന്ന അക്കാലത്ത് കറപ്പനെ ഒപ്പമിരുത്തി ചില്ലുഗ്ലാസില്‍ കള്ളുകുടിപ്പിക്കുമായിരുന്നു കൊച്ചുകൃഷ്ണതണ്ടാന്‍. അതിനെ എതിര്‍ക്കുന്നവരോട് കൊച്ചുകൃഷ്ണതണ്ടാന്‍ പറയുന്നത്. ‘ഒരുജാതി ഒരു മതം ഒരു ദൈവം മനുഷ്യന്. മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ എന്ന ഗുരു വചനമാണ്. പുലയരെ വെറും അടിമകളായി മാത്രം കണ്ടിരുന്ന ഒരു ഭൂതകാലത്തില്‍ നിന്ന് അവരെ മനുഷ്യരായി കണ്ടുതുടങ്ങുന്ന നവോത്ഥാനത്തിന്റെ വെളിച്ചത്തിലേക്കും അവിടന്നങ്ങോട്ട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയിലേക്കും വര്‍ത്തമാനകാല രാഷ്ട്രീയ പരിതസ്ഥിതിയിലേക്കും നോവലിലെ കാലം മുന്നേറുന്നു.

“ കാര്യം മ്മത്തെ പെലയികളാണ്. ത്ര വെടുപ്പുള്ള ഒരു കൂട്ടര് വേറെ ഇല്ല. കാലത്തൊട്ട് അന്ത്യാവണവരെ വെള്ളത്തിലല്ലെ അവര് ജീവിക്കണത്. ഒരു ജാതി ഒരു മതംന്നു ഗുരുപറഞ്ഞു  കേട്ടത്തിനുശേഷം ഇനിക്ക് ജാതി വ്യത്യാസല്ല. ന്നാലും ആ കറുത്ത കൈ കൊണ്ട് ചോറുവിളമ്പ്യാല് ഉണ്ണാന്‍ തോന്നില്ല. ഒരു ഐശ്വര്യക്കേടാണ്” പകലന്തിയോളം പുരുഷന്മാര്‍ പാടത്തും പറമ്പിലും പണിയെടുക്കുകയും സ്ത്രീകള്‍ അടുക്കളപ്പരിസരത്തും പശുത്തൊഴുത്തിലും അദ്ധ്വാനിക്കുകയും ചെയ്യുമ്പോഴും അവരുടെ അധ്വാനത്തിന്റെ ഫലം തിന്നു ജീവിക്കുന്ന ഈഴവ ജന്‍മികുടുംബത്തില്‍ നിന്നാണ് ഈ വാക്കുകള്‍ പുറത്തുവരുന്നത്.  ‘ഒരു ജാതി ഒരു മതം’ എന്ന ഗുരുസന്ദേശം ഉള്‍ക്കൊള്ളുമ്പോഴും പുലയരെ സമന്‍മാരായിക്കാണാന്‍ കഴിയുന്നില്ല എന്ന്‍ വ്യക്തമാക്കുന്നതിലൂടെ നവോത്ഥാനം എന്ന് കൊട്ടിഘോഷിക്കുന്നതിന്റെ പൊള്ളത്തരത്തിലേക്ക് നോവലിസ്റ്റ് വിരല്‍ചൂണ്ടുന്നു. 

‘പേലേരെ നിര്‍ത്തെണ്ടോടുത്ത് നിര്‍ത്തണം. കന്നിനെ കയം കാണിക്കരുതെന്നുണ്ട്. ‘ശപിക്കപ്പെട്ടത് കാനാന്‍. വേലക്കാരന്റെ വേലക്കാരനാവട്ടെ അവന്‍’ എന്നാണ് ഞങ്ങളുടെ വേദപുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത്. ഇങ്ങനെ കസേരമ്മെ കേറ്റിയിരുത്ത്യാല് നാളെ ഇവറ്റോളുക്ക് ചൊല്ലുളീണ്ടാവില്ല. പറഞ്ഞാക്കേക്കാത്ത പേലെനെക്കൊണ്ടു എന്താ ഒരു ഉപകാരണ്ടാവ്വാ. ചൊല്ലുളീല്ലാത്ത പേലെനും മെരുക്കല്യാത്ത പോത്തും ഒരുപോല്യാ.  മെരുക്കല്യാത്ത പോത്തിനെക്കൊണ്ട് കണ്ടത്തില് ഒരു ചാള് പൂട്ടിക്കാമ്പറ്റ്വോ?” പ്രതികരണശേഷി ഇല്ലാതെ പോത്തിനെപ്പോലെ പണിയെടുക്കുന്ന അടിമകള്‍ മാത്രമായിട്ടാണ് കൃസ്ത്യാനികള്‍ പുലയരെ കണ്ടിരുന്നത്. അക്കാലഘട്ടത്തില്‍ നിലനിന്നിരുന്ന ജാതീയമായ ഉച്ചനീച്ചത്വങ്ങളുടെ ഇത്തരം നിരവധി സൂചനകള്‍ നോവലിലുണ്ട്.

കൊച്ചീരാജ്യ പ്രജാമണ്ഡലത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കറപ്പന്‍ ഒറ്റ ദിവസം കൊണ്ടാണ് കഥയില്‍ കമ്മ്യൂണിസ്റ്റാകുന്നത്. കൂടല്‍മണിക്ക്യ ക്ഷേത്രത്തിനടുത്തുള്ള വഴിയിലൂടെ നടക്കാന്‍ അവര്‍ണര്‍ക്കും അവകാശം നേടാനുള്ള സമരത്തില്‍ പങ്കെടുത്തുകൊണ്ടാണ് അയാള്‍ കമ്മ്യൂണിസ്റ്റാവുന്നത്. പ്രജാമണ്ഡലം വിട്ട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും ചേര്‍ന്ന കറപ്പനെകുറിച്ചു കൊച്ചുകൃഷ്ണതണ്ടാന്‍ പറയുന്നത് അവന്‍ ആത്മാര്‍ഥതയുള്ള പുലയനാണെന്നാണ്. ജീവിതം അവസാനിപ്പിക്കുന്നതുവരെ കറപ്പന്‍ ആ ആത്മാര്‍ഥത കാത്തുസൂക്ഷിക്കുന്നുണ്ട്. ഒത്തുതീര്‍പ്പുകള്‍ക്കൊ സമരസപ്പെടലുകള്‍ക്കൊ അയാള്‍ നില്‍ക്കുന്നില്ല. 

കുടികിടപ്പ് സമരത്തിന്റെ ഭാഗമായി പുളിയംതുരുത്തിലെ പത്തു സെന്‍റ് ഭൂമി കറപ്പന്‍ വളച്ചുകെട്ടി സ്വന്തമാക്കുന്നു. മനസ്സുണ്ടായിട്ടല്ല കറപ്പന്‍ അത് ചെയ്യുന്നത്. പ്രസ്ഥാനത്തോടുള്ള അടിയുറച്ച വിശ്വാസമാണത്. ആപത്തില്‍ രക്ഷിച്ചോരെ ചതിച്ചാല് ദൈവം പൊറുക്കില്ല എന്നു ശപിക്കുന്ന മുത്തശ്ശിയോട് കറപ്പന്‍ ഇങ്ങനെ പറയുന്നു; “ഒക്കെ ഓര്‍മ്മേണ്ട് വല്യമ്മേ. ഞാന്‍ കര്‍ഷകത്തൊഴിലാളി യൂണിയന്‍ വില്ലേജ് സെക്രട്ടറി. ഇവിടത്തെ മാഷാന്ന്ച്ചാ പാര്‍ട്ടിയുടെ ജില്ലാ കമ്മറ്റി മെംബര്. ആലപ്പുഴ സമര സമ്മേളനത്തിന് ഞങ്ങള്‍ രണ്ടാളുണ്ടാര്‍ന്നു. എല്ലാരോടും വളച്ചുകെട്ടാന്‍ പറയണ ഞാന്‍ ന്‍റെ കുടിയിരിപ്പ് വളച്ച് കെട്ടില്യാന്ന്ച്ചാല് ആരുക്കാ മാനക്കേട് വല്യമ്മേ? പാര്‍ട്ടി നേതാവായ മാഷടെ അഭിമാനം നമ്മള് നോക്കണ്ടേ?” 

തെരുവില്‍  ശരീരം വിറ്റു ജീവിച്ച ഒരു സ്ത്രീക്ക് വീട്ടില്‍ അഭയം കൊടുത്തതിന്‍റെ പേരില്‍ പാര്‍ട്ടിക്ക്  അനഭിമതനാവുകയാണ് കറപ്പന്‍. യഥാര്‍ഥത്തില്‍ ഒരു സദാചാര പോലീസിംഗിന് കറപ്പന്‍ വിധേയാനാകുന്നു എന്ന് വേണമെങ്കില്‍ പറയാം. ഭാര്യ കൂടെ ഉണ്ടായിരിക്കെ മറ്റൊരു സ്ത്രീയെക്കൂടി കറപ്പന്‍ വീട്ടില്‍ താമസിപ്പിക്കുന്നത് എന്തിനാണ് എന്ന്‍ പാര്‍ട്ടി ചോദിക്കുന്നു. പാര്‍ട്ടിയില്‍ നിന്ന് പുറത്തായ കറപ്പന്‍ പുലയസമുദായ സമാജം പ്രവര്‍ത്തകനാകുന്നു. പിന്നീട് പരിസ്ഥിതി പ്രവര്‍ത്തകനായി മണ്ണെടുപ്പ് സമരത്തിലൊക്കെ സജീവമായി പങ്കെടുക്കുന്നു. നോവലിന്‍റെ അവസാന്ന ഭാഗത്ത് പുലയസമുദായ സമാജം ഹിന്ദു ഐക്യവേദിയുമായി അടുക്കുന്നത് സഹിക്കാനാവാതെ കറപ്പന്‍ ജീവിതം അവസാനിപ്പിക്കുന്നു. ഒരു ദുര്‍മ്മരണം. 

കറപ്പന്റെ ജീവിതം ഒരു  കാലഘട്ടത്തിന്റെ ചരിത്രം തന്നെയാണ്. എഴുതപ്പെടാതെ പോയ ചരിത്രം. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും കറപ്പനെപ്പോലുള്ള നിരവധിപേര്‍ ജീവിതം തീറെഴുതിക്കൊടുത്തിട്ടുണ്ട്. എന്നിട്ടും അവര്‍ പടിക്കു പുറത്താക്കപ്പെടുന്നു. എഴുതപ്പെട്ട ചരിത്രത്തെ വിമര്‍ശനാത്മകമായി നോക്കി കേരളീയ സമൂഹത്തില്‍ വരാനിരിക്കുന്ന ഒരു വലിയ ദുരന്തത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് കറപ്പന്‍. ചരിത്രത്തിന്റെ നീതി കേടുകളിലേക്ക് വിരല്‍ ചൂണ്ടുകയാണ് അശോകന്‍ ചരുവില്‍. 

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് സഫിയ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍