UPDATES

സിനിമാ വാര്‍ത്തകള്‍

ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് പാനലിൽ മത്സരിക്കും? നിലപാടറിയിച്ച് കരീന

അടുത്ത ദിവസങ്ങളിലായി നടി ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നുവെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു.

താന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എത്തുന്നുവെന്ന വാര്‍ത്തകള്‍ സത്യമല്ലെന്ന് വ്യക്തമാക്കി ബോളിവുഡ് താരം കരീന കപൂര്‍. അടുത്ത ദിവസങ്ങളിലായി നടി ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നുവെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ വാര്‍ത്തകളോടൊക്കെ പ്രതികരിച്ചിരിക്കുകയാണ് കരീന. സിനിമയിലാണ് ഇപ്പോള്‍ തന്റെ ശ്രദ്ധയെന്നും രാഷ്ട്രീയത്തെപ്പറ്റി ആലോചിക്കുന്നുല്ലെന്നും  കരീന പറയുന്നു.

”ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്ന വാർത്തകളിൽ യാതൊരു വാസ്തവവുമില്ല. രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് ആരും തന്നെ സമീപിച്ചിട്ടില്ല. സിനിമയിൽ മാത്രമായിരിക്കും എന്റെ ശ്രദ്ധ.” കരീന പറയുന്നു

ശക്തരായ നേതാക്കള്‍ ഇല്ലാത്തത് കൊണ്ടാണ് കോണ്‍ഗ്രസ് അഭിനേതാക്കളെ തേടുന്നതെന്ന് ഭോപ്പാല്‍ ബിജെപി എം.പി അലോക് സഞ്ജര്‍ പറഞ്ഞു. ഭോപ്പാലില്‍ മത്സരിക്കാന്‍ മുംബൈയില്‍ നിന്നും നടിയെ ഇറക്കുമതി ചെയ്യുകയാണെന്നും അദ്ദേഹം പരിഹസിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍