UPDATES

വായിച്ചോ‌

ഡല്‍ഹി രാംജസ് കോളേജിന് മുന്നിലെ അക്രമം: എബിവിപിക്കെതിരെ കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍

കാര്‍ഗില്‍ യുദ്ധത്തില്‍ രക്തസാക്ഷിയായ ക്യാപ്റ്റന്‍ മന്‍ദീപ് സിംഗിന്റെ മകളായ ഗുര്‍മെഹര്‍ കൗറാണ് താന്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനിയാണെന്നും എബിവിപിയെ തനിക്ക് ഭയമില്ലെന്നും പറയുന്നത്.

എബിവിപിക്കെതിരെ പ്ലക്കാര്‍ഡുമായി കാര്‍ഗില്‍ രക്തസാക്ഷിയുടെ മകളായ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥിനി രംഗത്ത്. കഴി്ഞ്ഞ ദിവസം ഡല്‍ഹി രാംജസ് കോളേജിന് ജെഎന്‍യുവിലേതടക്കമുള്ള ഐസ, എസ്എഫ്‌ഐ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും നേരെ എബിവിപി അക്രമമഴിച്ച് വിട്ടതില്‍ പ്രതിഷേധം രേഖപ്പെടുത്തിയാണ് പ്രതിഷേധം. കാര്‍ഗില്‍ യുദ്ധത്തില്‍ രക്തസാക്ഷിയായ ക്യാപ്റ്റന്‍ മന്‍ദീപ് സിംഗിന്റെ മകളായ ഗുര്‍മെഹര്‍ കൗറാണ് താന്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനിയാണെന്നും എബിവിപിയെ തനിക്ക് ഭയമില്ലെന്നും പറയുന്നത്. ഞാന്‍ ഒറ്റയ്ക്കല്ല, ഇന്ത്യയിലെ മുഴുവന്‍ വിദ്യാര്‍ത്ഥി സമൂഹവും എനിക്കൊപ്പമുണ്ട്. ഗുര്‍മെഹറിന്റെ പോസ്റ്ററില്‍ പറയുന്നു.

കഴിഞ്ഞ ദിവസം ജെഎന്‍യു വിദ്യാര്‍ത്ഥി നേതാക്കളായ ഉമര്‍ ഖാലിനേയും ഷെഹ്ല റാഷിദിനേയും പരിപാടിക്കായി കോളേജിലേയ്ക്ക് ക്ഷണിക്കുകയും എന്നാല്‍ എബിവിപി പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പരിപാടി റദ്ദാക്കേണ്ടി വരുകയുമായിരുന്നു. ഇതിന് പിന്നാലെ പ്രതിഷേധ മാര്‍ച്ചുമായി എത്തിയവരെയാണ് എബിവിപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. ലേഡി ശ്രീരാം കോളേജിലെ വിദ്യാര്‍ത്ഥിയായ ഗുര്‍മെഹര്‍ സ്റ്റുഡന്റ്‌സ് എഗൈന്‍സ്റ്റ് എബിവിപി എന്ന ഹാഷ്ടാഗില്‍, ഐ ആം നോട്ട് അഫ്രൈഡ് ഓഫ് എബിവിപി എന്ന സോഷ്യല്‍ മീഡിയ ക്യാമ്പെയിന്‍ വലിയ പ്രചാരം നേടിക്കഴിഞ്ഞു. എബിവിപി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടത്തിക്കൊണ്ടിരിക്കുന്നത് ക്രൂരമായ ആക്രമണമാണ്. അത് കേവലം പ്രതിഷേധക്കാര്‍ക്ക് നേരെയുള്ള ആക്രമണമല്ല. ഇത് ഈ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതിക്ക് നേരെയുള്ള ആക്രമണമാണ്. ധാര്‍മ്മികതയ്ക്കും സ്വാതന്ത്ര്യത്തിനു്ം അവകാശങ്ങള്‍ക്കും നേരെയുള്ള ആക്രമണമാണ് – ഗുര്‍മെഹര്‍ കൗര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നിങ്ങളുടെ കല്ലുകള്‍ക്ക് ഞങ്ങളുടെ ശരീരങ്ങളില്‍ പരിക്കേല്‍പ്പിക്കാന്‍ കഴിയുമായിരിക്കാം. പക്ഷെ ഞങ്ങളുടെ ആശയങ്ങള്‍ക്ക് പരിക്കേല്‍പ്പിക്കാന്‍ അതിന് കഴിയില്ല. ഏതായാലും ഗുര്‍മെഹര്‍ കൗറിന്റെ ഓണ്‍ലൈന്‍ പ്രചാരണം വൈറലായി കഴിഞ്ഞു. ലൈക്കുകളടക്കം 2100 പ്രതികരണങ്ങളും 3456 ഷെയറുകളും 542 കമന്റുകളുമാണ് ഗുര്‍മെഹറിന്റെ പോസ്റ്റില്‍ വന്നിരിക്കുന്നത്. ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളിലെ വിദ്യാര്‍ഥികള്‍ ഈ പ്രചാരണം ഏറ്റെടുത്ത് പ്ലക്കാര്‍ഡുകളുമായുള്ള തങ്ങളുടെ ചിത്രങ്ങള്‍ ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

വായനയ്ക്ക്: https://goo.gl/SRaO15

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍