UPDATES

യാത്ര

നിലാവത്ത് ഒരു സംഗീത നിശ; അതും കൊടുങ്കാട്ടിലെ ഒരു മലമുകളില്‍

ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ പ്രഗത്ഭരായ ഹിന്ദുസ്ഥാനി സംഗീതജ്ഞര്‍ പങ്കെടുക്കുന്ന അസ്തമനം മുതല്‍ ഉദയം വരെയുള്ള സംഗീത രാവാണിത്

പൂര്‍ണചന്ദ്രനെ ആസ്വദിച്ച് ഒരു രാത്രി മുഴുവന്‍ ഹിന്ദുസ്ഥാനി സംഗീതത്തില്‍ ലയിച്ചിരിക്കാന്‍ താല്‍പര്യമുണ്ടോ? എന്നാല്‍ നേരെ പിടിച്ചോ വടക്കന്‍ കര്‍ണാടകത്തിലെ കരികാന പരമേശ്വരി ക്ഷേത്രത്തിലേക്ക്. മൂണ്‍ ലൈറ്റ് മ്യൂസിക്കല്‍ ഫെസ്റ്റിവലിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഒരു പൗര്‍ണമി രാത്രി മുഴുവന്‍ ശുദ്ധ ഹിന്ദുസ്ഥാനി സംഗീത കച്ചേരികള്‍ ആസ്വദിക്കാന്‍ കഴിയുന്ന ഈ ഫെസ്റ്റവല്‍ ലോകം മുഴുവനുള്ള സംഗീത പ്രേമികളുടെ ഇടയില്‍ പ്രസിദ്ധമാണ്. പക്ഷെ ഇന്ത്യയിലെ പലര്‍ക്കും ഈ സംഗീത നിശയെക്കുറിച്ച് അത്ര പരിചയമില്ല. എല്ലാവര്‍ഷവും ഫെബ്രുവരി മാസത്തോടെ അടുപ്പിച്ചുള്ള പൗര്‍ണമി രാത്രിയിലാണ് ഈ ഉത്സവം അരങ്ങേറുന്നത്. ഇത്തവണത്തെ ഉത്സവം ഫെബ്രുവരി 11-നാണ് നടക്കുന്നത്.

ലോകത്തിലെ തന്നെ പ്രഗത്ഭരായ ഹിന്ദുസ്ഥാനി സംഗീതജ്ഞര്‍ പങ്കെടുക്കുന്ന സംഗീത രാവാണിത്. കര്‍ണാടകയിലെ ഹൊന്നാവര്‍ പട്ടണത്തിന്റെ അടുത്തുള്ള നില്‍കോട് കുഗ്രാമത്തിലാണ് പൗര്‍ണമി സംഗീത നിശ അരങ്ങേറുന്ന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നില്‍കോട് നിന്നും അഞ്ചു കിലോമീറ്റര്‍ മാറി ഒരു മലമുകളിലാണ് കരികാന ക്ഷേത്രം. ക്ഷേത്രംവരെയുള്ള അഞ്ച് കി.മീ. ദൂരം യാതൊരു വാഹനസൗകര്യങ്ങളും ലഭ്യമല്ല. അടുത്തുള്ള റെയില്‍വെ സ്റ്റേഷന്‍ 20 കി.മീ അകലെയുള്ള കുംട്ടയാണ്.

മൂണ്‍ ലൈറ്റ് മ്യൂസിക്കല്‍ ഫെസ്റ്റിവല്‍ വീഡിയോ

അസ്തമനം മുതല്‍ ഉദയം വരെയാണ് സംഗീത നിശ. യതോരു വിധ സൗകര്യങ്ങളും ലഭ്യമല്ലാത്ത ഒരിടമാണ് നില്‍കോട്. രാത്രി ഏകദേശം ഒമ്പതുമണിയോടുകൂടി അത്താഴവും വെളുപ്പിന് രണ്ടുമണിക്ക് ചായയും ലഘുഭക്ഷണവും രാവിലെ 7.30-ന് പ്രാതലും സംഘാടകര്‍ സൗജന്യമായി ഒരുക്കുന്നുണ്ട്. എന്നിരുന്നാലും ഭക്ഷണമുള്‍പ്പടെയുള്ള കാര്യങ്ങള്‍ സന്ദര്‍ശകര്‍ കരുതുന്നത് നന്നായിരിക്കും. താമസ സ്ഥലങ്ങളും ടോയിലെറ്റ് സൗകര്യങ്ങളും പരിമിതമാണ്.

സന്ദര്‍ശകര്‍ സ്വമേധയാ നല്‍കുന്ന സംഭാവനകളല്ലാതെ മറ്റൊരു ഫീസും സംഘാടകര്‍ സ്വീകരിക്കുന്നില്ല. ഹൊന്നാവറിലെ കലാസമിതിയും ശ്രീ കാരികാന പരമേശ്വരി സംഗീത ട്രസ്റ്റും എസ്‌കെപി. ക്ഷേത്ര സമിതിയും ചേര്‍ന്നാണ് സംഗീതോത്സവം നടത്തുന്നത്. പരിപാടിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഫെയ്സ്ബുക്കില്‍ മാത്രമാണുള്ളത്.

പൗര്‍ണമി സംഗീതോത്സവത്തിന്റെ വിവരങ്ങള്‍ അറിയാന്‍-

വളരെ സുന്ദരമായ പ്രകൃതി ഭംഗിയാണ് കരികാന ക്ഷേത്രം സ്ഥിതി ചെയ്യുന്ന മലമുകളില്‍ നിന്ന് ദൃശ്യമാകുന്നത്. ചില ചിത്രങ്ങള്‍ നോക്കൂ-

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍