UPDATES

കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറി

അഴിമുഖം പ്രതിനിധി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വിമാനം റണ്‍വേയില്‍ നിന്ന് പുറത്തേക്ക് തെന്നിമാറി. കരിപ്പൂരില്‍ നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെട്ട വിമാനം തെന്നിമാറി നിര്‍മ്മാണത്തിനായി പൊളിച്ചിട്ട റണ്‍വേയുടെ തൊട്ടടുത്ത് വരെ എത്തി. ഭാഗ്യം കൊണ്ടാണ് വന്‍അപകടം ഒഴിവായത്. റണ്‍വേയിലേക്ക് തിരികെ കയറ്റിയ വിമാനം സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം അര മണിക്കൂര്‍ വൈകി യാത്ര പുറപ്പെട്ടു. പൈലറ്റിന്റെ അശ്രദ്ധ കൊണ്ടാണോ സാങ്കേതിക പ്രശ്‌നങ്ങളാണോ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറാന്‍ കാരണമായതെന്ന് വ്യക്തമായിട്ടില്ല.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍