UPDATES

എഡിറ്റര്‍

ഈ വിവാഹ ക്ഷണക്കത്ത് നിങ്ങളെ ഞെട്ടിക്കുക തന്നെ ചെയ്യും

Avatar

അച്ചടിച്ച കല്യാണ ക്കത്തുകള്‍ക്ക് വിട. മുന്‍ ബി ജെ പി നേതാവും കര്‍ണ്ണാടകയിലെ ഖനി രാജാവുമായ ഗാലി ജനാര്‍ദന്‍ റെഡ്ഡിയുടെ മകളുടെ കല്യാണത്തിനാണ് വേറിട്ട ക്ഷണക്കത്ത് തയ്യാറാക്കപ്പെട്ടത്. കേട്ടാല്‍ ഒരു നിമിഷം നിങ്ങള്‍ നിശബ്ദരാകും എന്നുറപ്പ്. ഒരു വീഡിയോ പ്ലേ ചെയ്യുന്ന എല്‍ സി ഡി സ്ക്രീനായിരുന്നു വിവാഹ ക്ഷണമായി എത്തിയ പെട്ടിക്കുള്ളില്‍. 

പക്ഷേ ഈ വീഡിയോയ്ക്കും പ്രത്യേകതയുണ്ട്. ഒരു മിനുറ്റ് ദൈര്‍ഘ്യമുള്ള കുഞ്ഞന്‍ വീഡിയോ ക്ഷണമായിരുന്നില്ല അതിനുള്ളില്‍. റെഡ്ഡിയുടെ കുടുംബ മഹിമയും ചരിത്രവും വിശദീകരിക്കുന്ന വീഡിയോയില്‍ വരാന്‍ രാജീവ് റെഡ്ഡിയുടെ കഥയും പറയുന്നുണ്ട്.  ജനാര്‍ദ്ധന്‍ റെഡ്ഡിയും ഭാര്യയും ഒരു കന്നഡ ഗാനത്തിനൊപ്പം പാടുന്നതും വീഡിയോയില്‍ കാണാം. നമ്മുടെ ഇവിടത്തെ കല്യാണ്‍ വീഡിയോക്കാര്‍ ചെയ്യുന്നതുപോലെ സിനിമാ പാട്ടെടുത്തുള്ള തക്കിട തരികിട പരിപാടിയല്ല. കല്യാണത്തിന് വേണ്ടി പ്രത്യേകമായി സംഗീതം ചെയ്ത പാട്ടായിരുന്നു അത്. 

മാത്രമല്ല കല്യാണത്തിന് പങ്കെടുക്കുന്നതും അത്ര ചില്ലറക്കാരല്ല. ഷാരൂഖ് ഖാന്‍, തമന്ന, പ്രഭു ദേവ, കത്രീന കൈഫ് തുടങ്ങിയ വമ്പന്‍ താരനിര നവംബര്‍ 16നു നടക്കുന്ന കല്യാണത്തിന് കലാപ്രകടനവുമായി എത്തുമെന്നാണ് അണിയറ സംസാരം. 

കൂടുതല്‍ വായിക്കൂ:  https://goo.gl/wXMBJO

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍