UPDATES

ജയലളിതയെ കുറ്റവിമുക്തയാക്കിയ വിധിക്കെതിരെ കര്‍ണാടകം അപ്പീല്‍ നല്‍കി

അഴിമുഖം പ്രതിനിധി

വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദന കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടേയും മറ്റു മൂന്നുപേരുടേയും ശിക്ഷ ഹൈക്കോടതി റദ്ദാക്കിയതിന് എതിരെ കര്‍ണാടകം സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. ജയയുടെ സ്വത്തുകള്‍ കണക്ക് കൂട്ടുന്നതില്‍ ഹൈക്കോടതിക്ക് തെറ്റുപറ്റിയിട്ടുണ്ടെന്ന് കര്‍ണാടകത്തിന്റെ അപ്പീലില്‍ പറയുന്നു. വിചാരണ കോടതിയുടെ വിധി പുനസ്ഥാപിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. 66.65 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഐഡിഎംകെ നേതാവായ ജയലളിതയെ കഴിഞ്ഞമാസമാണ് കുറ്റവിമുക്തയാക്കിയത്. വിചാരണക്കോടതിയുടെ ശിക്ഷ ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് അവര്‍ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് തിരിച്ചു വരികയും ചെയ്തു. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ജയലളിതയെ ശിക്ഷിച്ചത്. തുടര്‍ന്ന് അവരുടെ മുഖ്യമന്ത്രി സ്ഥാനവും എംഎല്‍എ സ്ഥാനവും നഷ്ടമായി. ജയലളിത, വി കെ ശശികല, വിഎന്‍ സുധാകരന്‍, ജെ ഇളവരശി എന്നിവരെയാണ് ശിക്ഷിച്ചിരുന്നത്. എല്ലാവര്‍ക്കും നാലുവര്‍ഷം തടവും ജയലളിതയ്ക്ക് 100 കോടി രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍