UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ പിറന്നു, റോഡോംഗ് സിന്‍മുണ്‍ പത്രം ആരംഭിച്ചു

Avatar

1956 നവംബര്‍ 1
കേരളം, കര്‍ണ്ണാടകം, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങള്‍ രൂപം കൊള്ളുന്നു

സംസ്ഥാന പുനഃസംഘടനാ ചട്ടമനുസരിച്ച് ദക്ഷിണേന്ത്യയില്‍ കേരളം, കര്‍ണാടകം, ആന്ധ്ര എന്നീ സംസ്ഥാനങ്ങള്‍ 1956 നവംബര്‍ 1നു രൂപം കൊണ്ടു. മലയാളം സംസാരിക്കുന്ന സംസ്ഥാനമാണ് കേരളമായി നാമകരണം ചെയ്തത്.

കര്‍ണാടകം 1956 നവംബര്‍ 1 നാണ് രൂപംകൊണ്ടതെങ്കിലും 1973 വരെ ഈ സംസ്ഥാനം മൈസൂര്‍ എന്നപേരിലായിരുന്നു അറിയപ്പെട്ടത്. കര്‍ണാടകം എന്ന പേര് കരു( ഉത്കൃഷ്ടമായ ഭൂമി)- നാട്( പ്രദേശം) എന്നീ വാക്കുകള്‍ കൂടിച്ചേര്‍ന്നാണുണ്ടായിട്ടുള്ളത്. ‘കരു’ എന്നതിന് കറുപ്പ് എന്നും അര്‍ത്ഥമുണ്ട്. ബയാലു സീമിലെ കറുത്ത പരുത്തിമണ്ണിനെയും ഈ വാക്ക് പ്രതിനിധാനം ചെയ്യുന്നുണ്ട്.

മദ്രാസ് സംസ്ഥാനത്തിലെ തെലുങ്ക് ഭാഷ സംസാരിക്കുന്നവരെ ചേര്‍ത്താണ് ആന്ധ്രപ്രദേശ് രൂപീകരിച്ചത്.1953 നവംബര്‍ 1 കുര്‍ണൂല്‍ തലസ്ഥാനമാക്കി ആന്ധ്രപ്രദേശ് രൂപികരിച്ചെങ്കിലും പുനഃസംഘടന കമ്മീഷന്‍ നിലവില്‍ വേര്‍പ്പെട്ടു നിന്നിരുന്ന ഹൈദരാബാദിനെക്കൂടി ഈ പ്രദേശത്തിന്റെ ഭാഗമാക്കുന്നത് 1956 നവംബര്‍ 1 നാണ്. അതേസമയം ഇവിടെ നിന്ന് മറാത്തി ഭാഷ സംസാരിക്കുന്ന പ്രദേശം ബോംബെയുടെയും കന്നഡ സംസാരിക്കുന്ന പ്രദേശം മൈസൂരിന്റെ കൂടെയും ചേര്‍ന്നു. 2014 ഫെബ്രുവരിയില്‍ ആന്ധ്രാപ്രദേശ് വിഭജിച്ച് തെലുങ്കാന സംസ്ഥാനം രൂപംകൊണ്ടു.

1945 നവംബര്‍ 1
ഉത്തരകൊറിയന്‍ ദിനപത്രം റോഡോംഗ് സിന്‍മുണ്‍ പ്രസിദ്ധീകരണം ആരംഭിക്കുന്നു

ഉത്തരകൊറിയയുടെ ഒദ്യോഗിക ദിനപത്രമായ റോഡംഗ് സിന്‍മുണ്‍ 1945 നവംബര്‍ 1 ന് പ്രസിദ്ധീകരണം ആരംഭിച്ചു. തുടക്കത്തില്‍ ഈ പത്രത്തിന്റെ പേര് ചോംഗ്രോ (നേരായ വഴി) എന്നായിരുന്നു. ദക്ഷിണകൊറിയയിലെ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയുടെ ജിഹ്വയാണ് ചോംഗ്രോ.

1946 സെപ്തംബറിലാണ് ചോംഗ്രോ എന്നപേര് മാറ്റി തൊഴിലാളികളുടെ പത്രം എന്നര്‍ത്ഥം വരുന്ന റോഡോംഗ് സിന്‍മുണ്‍ എന്ന് പുനഃര്‍നാമകരണം ചെയ്തത്. ലോകത്തിനോട് ഉത്തരകൊറിയന്‍ കാഴ്ചപ്പാടില്‍ സംവാദം നടത്തുകയാണ് റോഡോംഗ് സിന്‍മുണിന്റെ ധര്‍മം.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍