UPDATES

‘ഞങ്ങള്‍ക്ക് അവരെ കാണേണ്ട, ഭീഷണിയുണ്ട്’ കോണ്‍ഗ്രസ് നേതാക്കളെ ഇങ്ങോട്ട് വിടേണ്ടെന്ന് പൊലീസിനോട് വിമത എംഎല്‍മാര്‍

കുമാരസ്വാമി സര്‍ക്കാരിന്റെ പ്രതീക്ഷകള്‍ മങ്ങുന്നു

വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപിയെ അമ്പരിപ്പിച്ച കോണ്‍ഗ്രസ് ഇന്നലെ നേരിട്ട തിരിച്ചടി മറികടക്കാന്‍ അവസാന ശ്രമത്തില്‍. നിയമസഭയില്‍ ഇന്ന് തന്നെ വിശ്വാസ വോട്ടെടുപ്പിന് തയ്യാറാകണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തിയതോടെ, എല്ലാ കണ്ണുകളും ഇനി സ്പീക്കറിലേക്കായി. അതിനിടെ കോണ്‍ഗ്രസ് നേതാക്കളെ കാണാന്‍ തീരുമാനിച്ചിട്ടില്ലെന്നും അവരില്‍നിന്നും ഭീഷണിയുണ്ടെന്നും കാണിച്ച് 14 വിമത കോണ്‍ഗ്രസ് എംഎല്‍എ മാര്‍ മുംബൈ പൊവായ് പൊലീസ് ഇന്‍സ്‌പെക്ടര്‍ക്ക് കത്ത് നല്‍കി. ഇതോടെ കോണ്‍ഗ്രസിന്റെ അനുനയം ശ്രമം പ്രതിസന്ധിയിലായിരിക്കയാണ്. നേതാക്കളെ ഹോട്ടലിലേക്ക് വിടരുതെന്നാണ് ഇവരുടെ ആവശ്യം.

രാജി പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ച എംടിബി നാഗരാജ് വാക്ക് മാറ്റി മുംബൈയില്‍ വിമതര്‍ക്കൊപ്പം ചേര്‍ന്നതോടെയാണ് ജനതാദള്‍ എസ്- കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിന്റെ നിലനില്‍പ്പ് പ്രതീക്ഷകള്‍ അവതാളത്തിലായത്. വിശ്വാസ വോട്ട് തേടാന്‍ ഒരുക്കമാണെന്നും അത് ഉടന്‍ വേണമെന്നുമായിരുന്നു വെള്ളിയാഴ്ച മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ആവശ്യപ്പെട്ടത്. ഡികെ ശിവകുമാര്‍ നടത്തിയ നീക്കത്തെ തുടര്‍ന്ന് നാഗരാജ് രാജി പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ആ ഉറപ്പിന് മണിക്കൂറുകളുടെ ആയുസ്സ് മാത്രമെ ഉണ്ടായിരുന്നുളളൂ. കോണ്‍ഗ്രസിന്റെ പ്രതീക്ഷകളെ കെടുത്തി നാഗരാജ് വിമതരോടൊപ്പം കൂടാന്‍ മുംബൈയിലേക്ക് പറന്നു. കോണ്‍ഗ്രസ നേതാക്കളായ മല്ലികാര്‍ജ്ജുന ഖാര്‍ഗെ ഗുലാം നബി ആസാദ് അടക്കം ഒരു കോണ്‍ഗ്രസ് നേതാക്കളെയും കാണാനില്ലെന്നും അവരില്‍നിന്ന് ഭീഷണിയുണ്ടെന്നും കാണിച്ച് പൊലീസിന് കത്തുനല്‍കയിവരില്‍ നാഗരാജും ഉണ്ട്.

എന്നാല്‍ കോണ്‍ഗ്രസ് തന്ത്രങ്ങളുടെ ആചാര്യന്‍ ഡികെ ശിവകുമാര്‍ പ്രതീക്ഷ കൈവിടാതെ ഇപ്പോഴും ശ്രമം തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഭരണം പിടിച്ചെടുക്കാന്‍ വേണ്ടി നിയമസഭയെ ഗ്രമ പഞ്ചായത്തിന്റെ നിലവാരത്തിലേക്ക് ബിജെപി എത്തിച്ചിരിക്കയാണെന്ന് ഡി കെ ശിവകുമാര്‍ ആരോപിച്ചു. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാന്ം രാഹുല്‍ഗാന്ധി രാജിവെച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ബിജെപി കുതിര കച്ചവടത്തിന് ശ്രമിച്ചിട്ടില്ലെന്നും പാര്‍ട്ടി വര്‍ക്കിംങ് പ്രസിഡന്റ് ജെപി നഡ്ഡ പറഞ്ഞു.
കോണ്‍ഗ്രസില്‍ അസ്വസ്തനായി തുടരുന്ന പി രാമലിംഗ റെഡ്ഡിയേയും അഞ്ജലി നിംബാല്‍ക്കറെയും അനുനയിപ്പിച്ച് പാര്‍ട്ടി വിട്ടുപോകാതിരിക്കാനുള്ള ശ്രമമാണ് ഡികെ ശിവകുമാര്‍ നടത്തുന്നത്.

മല്ലികാര്‍ജ്ജുന ഖാര്‍ഗെ അടക്കമുള്ള നേതാക്കളും ഇദ്ദേഹത്തെ കണ്ട് അനുനയ ശ്രമം നടത്തി. പക്ഷെ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷവും എന്തെങ്കിലും പ്രതികരിക്കാന്‍ രാമലിംഗ റെഡ്ഡി തയ്യാറായില്ല. ബിജെപിയിലേക്ക് പോയേക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ബി നാഗേന്ദ്ര റാവുവിനെ സ്വാധീനിക്കാനാണ് ഡികെ ശിവകുമാര്‍ അടക്കമുള്ള നേതാക്കള്‍ പിന്നീട് ശ്രമിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായ റാവുവിനെ ആശുപത്രിയില്‍ പോയാണ് ഡികെ ശിവകുമാര്‍ അനുനയ ശ്രമം നടത്തിയത്.

സര്‍ക്കാരിന്റെ നില പരുങ്ങലിലാണെന്ന് മനസ്സിലാക്കിയ ബിജെപി നേതൃത്വം ഇന്ന് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടു. വിശ്വാസ വോട്ട് തേടിയതു കൊണ്ട് പ്രശ്‌നം തീരില്ലെന്നായിരുന്നു ബി എസ് യെദ്യുരപ്പ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇനി വിശ്വാസ വോട്ട വൈകിപ്പിക്കാന്‍ കഴിയില്ലെന്നാണ് യെദ്യുരപ്പ മാധ്യമങ്ങളോട് പറഞ്ഞത്. കുമാര സ്വാമി എത്രയും പെട്ടന്ന് രാജിവെയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുപ്രീം കോടതിയുടെ പരിഗണനിയില്‍ ആയതിനാല്‍ എംഎല്‍എ മാരെ അയോഗ്യരാക്കാന്‍ സ്പീക്കര്‍ക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. നാളെയാണ് കേസ് സുപ്രീം കോടതി പരിഗണിക്കുക. അതുവരെ രാജിയയുടെയും അയോഗ്യതയുടെയും കാര്യത്തില്‍ തീരുമാനമെടുക്കരുതെന്ന് കോടതി സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതുകൊണ്ട് തന്നെ ഇന്ന് വിശ്വാസ വോട്ടെടുപ്പിന സാധ്യതിയില്ലെന്നാണ് സൂചന. ഇപ്പോഴത്തെ സാഹചര്യത്തില്‍ ബിജെപിയ്ക്ക് 107 എംഎല്‍എമാരുണ്ട്. ജെഡിഎസ്- കോണ്‍ഗ്രസ് സഖ്യത്തിന് 101 എംഎല്‍എമാരുമാണുളളത്. ഇത് മറികടക്കാന്‍ ഭരണസഖ്യത്തിന് കഴിയുമോ എന്നതാണ് വെല്ലുവിളി.

 

ഒറ്റ കെഎസ്‌യുക്കാരനും എബിവിപിക്കാരനും ഞങ്ങളെ മർദ്ദിച്ചിട്ടില്ല; എസ്എഫ്ഐക്കെതിരെ എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍