UPDATES

ടിപ്പു അനുകൂല പരാമര്‍ശം: ഗിരീഷ് കര്‍ണാഡിന് വധഭീഷണി

അഴിമുഖം പ്രതിനിധി

കന്നഡ സാഹിത്യകാരനും സിനിമാ കലാകാരനുമായ ഗിരീഷ് കര്‍ണാഡിന് വധഭീഷണി. കല്‍ബുര്‍ഗിയുടെ വിധിയാണ് കര്‍ണാഡിന്‌ ഉണ്ടാകുകയെന്നാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നത്. ട്വിറ്ററിലൂടെയാണ് ഭീഷണി സന്ദേശം വന്നത്. ടിപ്പു സുല്‍ത്താനെ പ്രകീര്‍ത്തിച്ചുള്ള കര്‍ണാഡിന്റെ പ്രസ്താവന തീവ്ര വലതുപക്ഷ സംഘങ്ങളെ പ്രകോപിപ്പിച്ചിരുന്നു. ബംഗളുരു വിമാനത്താവളത്തിന് നഗര സ്ഥാപകനായ കെമ്പ ഗൗഡയുടെ പേരിന് പകരം ടിപ്പുവിന്റെ പേര് ഇടണമെന്ന് കര്‍ണാട് അഭിപ്രായപ്പെട്ടിരുന്നു. ഇത് വിവാദമാകുകയും വലതുപക്ഷ സംഘടനകളുടെ പ്രതിഷേധത്തിന് ഇടയാകുകയും ചെയ്തതിനെ തുടര്‍ന്ന് കര്‍ണാഡ്‌ ഖേദം പ്രകടിപ്പിച്ചിരുന്നു. കര്‍ണാട് ഹിന്ദുവിന്റേയും വൊക്കലിംഗ സമുദായത്തിന്റേയും വികാരം വ്രണപ്പെടുത്തിയെന്ന് ബിജെപിയും ബജ്‌റംഗദളും ആരോപിച്ചിരുന്നു. ഇരു സംഘടനകളും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. വിഎച്ച്പിയും പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

ടിപ്പുവിന്റെ ജന്മദിനം ആഘോഷിക്കാന്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് വിവാദങ്ങളും വധഭീഷണിയും ഉണ്ടായിരിക്കുന്നത്. ഈ വിഷയത്തില്‍ ബിജെപി കൊഡഗു ജില്ലയില്‍ നടത്തിയ ബന്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരു വിഎച്ച്പി പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. വിഎച്ച്പിയുടെ പ്രാദേശിക നേതാവായ കുട്ടപ്പയാണ് മരിച്ചത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മടിക്കേരി സ്വദേശി ഷാഹുലും ഇന്നലെ മരിച്ചു. ഇതോടെ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. തലയ്ക്ക് വെടിയേറ്റാണ് ഇയാള്‍ മരിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍