UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശ്വാസകോശത്തില്‍ അണുബാധ: കരുണാനിധി ആശുപത്രിയില്‍

93കാരനായ കരുണാനിധിയെ കഴിഞ്ഞ ആഴ്ചയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഡിഎംകെ അദ്ധ്യക്ഷന്‍ എം കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് കരുണാനിധിയെ പ്രവേശിപ്പിച്ചത്. 93കാരനായ കരുണാനിധിയെ കഴിഞ്ഞ ആഴ്ചയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

കടുത്ത ശ്വാസതടസം നേരിട്ടിരുന്നുവെന്നും ഇപ്പോള്‍ നില മെച്ചപ്പെട്ടിട്ടുണ്ടെന്നും മകളും ഡിഎംകെ നേതാവുമായ എംകെ കനിമൊഴി പറഞ്ഞു. കരുണാനിധിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്ന് കാവേരി ആശുപത്രിയിലെ ഡോക്ടര്‍മാരും വ്യക്തമാക്കി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍