UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സംസ്‌കൃതത്തിന് എതിരെ ചാട്ടയെടുക്കണം: ഡിഎംകെ നേതാവ് കരുണാനിധി

അഴിമുഖം പ്രതിനിധി

ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന്റെ മാതൃകയില്‍ സംസ്‌കൃത വിരുദ്ധ പ്രക്ഷോഭം ആരംഭിക്കുമെന്ന മുന്നറിയിപ്പുമായി ഡിഎംകെ നേതാവ് എം കരുണാനിധി രംഗത്ത്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ പിന്തുണയോടെ സംസ്‌കൃതം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം നടക്കുന്നതായി അദ്ദേഹം ആരോപിച്ചു. മുന്‍മന്ത്രി പൂങ്കോതൈ അലാഡി അരുണയുടെ മകളുടെ വിവാഹത്തിനെത്തിയവരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്‌കൃതം അടിച്ചേല്‍പ്പിക്കുന്നവര്‍ ഈ ക്രൂരത എത്രയും വേഗം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അല്ലെങ്കില്‍ ഹിന്ദിയുടെ കാര്യത്തില്‍ നടന്നതുപോലെ സംസ്‌കൃതത്തിന് എതിരെയും പ്രക്ഷോഭമുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ആരെങ്കിലും സംസ്‌കൃതത്തിനെ പ്രോത്സാഹിപ്പിക്കുകയാണെങ്കില്‍ എല്ലാ തമിഴരും ഒരു ചാട്ടയെടുത്ത് ആ ഭാഷയെ ഇല്ലായ്മ ചെയ്യാന്‍ തയ്യാറാകണം. തമിഴ്‌നാട്ടില്‍ മാത്രമല്ല ഒരു സംസ്ഥാനത്തും സംസ്‌കൃതത്തിന്റെ മേല്‍ക്കോയ്മ വരാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹിന്ദി ഭാഷ നിര്‍ബന്ധമാക്കാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ നടത്തുമ്പോഴെല്ലാം തമിഴ്‌നാട്ടില്‍ ഹിന്ദിക്കെതിരെ പ്രക്ഷോഭം ഉയര്‍ന്നിരുന്നു. ബ്രാഹ്മണ വിരുദ്ധ രാഷ്ട്രീയം ഉയര്‍ത്തുന്നവരുമാണ് തമിഴ്‌നാട്ടിലെ ദ്രാവിഡ കക്ഷികള്‍. ബിജെപി നേതൃത്വത്തിലെ കേന്ദ്ര സര്‍ക്കാര്‍ സംസ്‌കൃതത്തെ പ്രോത്സാഹിപ്പിക്കാന്‍ നടപടികള്‍ ഊര്‍ജ്ജിതമായി നടപ്പിലാക്കുകയാണ്. ഇതിനെതിരെയാണ് കരുണാനിധിയുടെ മുന്നറിയിപ്പ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും തോല്‍വി പിണഞ്ഞ ഡിഎംകെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ തിരികെ വരുന്നതിനുള്ള വഴികള്‍ തേടുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍