UPDATES

കാസര്‍കോട് ബാങ്ക് കവര്‍ച്ച: ആറുപേര്‍ കസ്റ്റഡിയില്‍

അഴിമുഖം പ്രതിനിധി

കാസര്‍കോട് കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്കില്‍ കവര്‍ച്ച നടത്തിയ മുഴുവന്‍ പ്രതികളേയും പൊലീസ് തിരിച്ചറിഞ്ഞു. ആറുപേരെ പൊലീസ് കസ്റ്റഡിലെടുത്തു. കവര്‍ച്ചക്കാരെ സഹായിച്ചതിനാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ബാങ്കില്‍ നിന്ന് 20 കിലോ ഗ്രാം സ്വര്‍ണവും 13 ലക്ഷം രൂപയുമാണ് കവര്‍ന്നത്. ബാങ്കിന്റെ വിശ്വാസ്യത തകര്‍ക്കാന്‍ വേണ്ടി ആസൂത്രണം ചെയ്ത കൊള്ളയാണിതെന്നാണ് പൊലീസ് നിഗമനം. കൊള്ളയ്ക്കുശേഷം സംഘം രക്ഷപ്പെട്ട എറണാകുളം രജിസ്‌ട്രേഷനിലുള്ള കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളില്‍ ഒരാളുടെ രേഖാചിത്രം പൊലീസ് കഴിഞ്ഞ ദവസം പുറത്തു വിട്ടിരുന്നു. തിങ്കളാഴ്ചയാണ് ബാങ്ക് കവര്‍ച്ച നടന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍