UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മദ്രസ അധ്യാപകന്റെ കൊലപാതകം; പ്രതികള്‍ പിടിയില്‍

മൂന്നുപേരെയാണു പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്

കാസറഗോഡ് മദ്രസ അധ്യാപകനെ വധിച്ച കേസിലെ പ്രതികളെ പൊലീസ് പിടികൂടി. ഇന്നലെ ഉച്ചയോടെ പ്രത്യേക അന്വേഷണ സംഘമാണു പ്രതികളെ പിടിച്ചത്. മൂന്നുപേരാണു പിടിയിലായത്. പിടിയിലായവര്‍ കുറ്റം സമ്മതിച്ചതായാണു സൂചന. ഇവരുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തിയേക്കും. അതിനുശേഷമെ പൊലീസ് പ്രതികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടൂ എന്നറിയിരുന്നു.

കാസറഗോഡ് ചൂരിയിലെ ഇസ്രത്തുല്‍ ഇസ്ലാം മദ്രസ അധ്യാപകനായ മടിക്കേരി എരുമക്കാട് ഉദ്ദാവാഡ് സ്വദേശ് റിയാസ് മൗലവി(34)യെയാണു കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ വെട്ടിക്കൊലപ്പെടുത്തിയത്.

മദ്രസ അധ്യാപകന്റെ കൊലപാതകം വലിയ പ്രതിഷേധമാണ് ജില്ലയില്‍ ഉണ്ടാക്കിയത്. വന്‍പ്രക്ഷോഭത്തിലേക്ക് ഈ കൊലപാതകം വഴിമാറാന്‍ സാധ്യത നിലനില്‍ക്കെ പ്രതികളെ പിടികൂടാനായത് പൊലീസിന് വന്‍ നേട്ടമായി.

ബൈക്കിലെത്തിയാണു മൂന്നുപേരും കൊലപാതകം നടത്തിയതെന്നു ഇവര്‍ തന്നെ സമ്മതിച്ചതായി പൊലീസ് പറയുന്നു. തെളിവെടുപ്പും ആയുധം കണ്ടെടുക്കലും പൂര്‍ത്തിയായാല്‍ മാത്രമെ ഇവരുടെ പേരുവിവരങ്ങളടക്കം പുറത്തുവിടു. കൊലയ്ക്കു പിന്നിലെ കാരണവും അറിയേണ്ടതുണ്ട്. ഉത്തരമേഖല ഐജി രാജേഷ് ദിവാന്‍ ഇന്നലെ രാത്രി തന്നെ പ്രതികളെചോദ്യം ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍