UPDATES

കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഭരണം മുസ്ലിംലീഗിന്‌

അഴിമുഖം പ്രതിനിധി

ബിജെപി എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുകയും എല്‍ഡിഎഫ് അത് നിരസിക്കുകയും ചെയ്ത കാസര്‍കോട്‌ ജില്ലാ പഞ്ചായത്തില്‍ മുസ്ലിംലീഗിന്റെ എജിസി ബഷീര്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പില്‍ ബഷീറിന് എട്ട് വോട്ടും സിപിഐഎമ്മിന്റെ വിപിപി മുസ്തഫയ്ക്ക് ഏഴും വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബിജെപി അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. മുസ്ലിംലീഗിനെ അധികാരത്തിന് പുറത്തു നിര്‍ത്താന്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുമെന്നാണ് ബിജെപി പ്രഖ്യാപിച്ചിരുന്നത്. ബിജെപി അനുകൂലമായി വോട്ട് ചെയ്താല്‍ തങ്ങള്‍ രാജിവയ്ക്കുമെന്ന് എല്‍ഡിഎഫ് നിലപാട് സ്വീകരിച്ചിരുന്നു. കാസര്‍കോട്‌ ജില്ലാ പഞ്ചായത്തില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍