UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സൈന്യം പീഡിപ്പിച്ചിട്ടില്ലെന്ന് കശ്മീര്‍ വിദ്യാര്‍ത്ഥിനി

അഴിമുഖം പ്രതിനിധി

കശ്മീരില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കുകയും വലിയ സംഘര്‍ഷം ഉണ്ടാവുകയും ചെയ്ത സംഭഴത്തില്‍ പുതിയ വഴിത്തിരിവ്. സൈനികര്‍ കശ്മീരി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന ആരോപണമാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമായതെങ്കില്‍ ഇപ്പോള്‍ പെണ്‍കുട്ടി പറയുന്നു തന്നെ ഉപദ്രവിച്ചത് സൈന്യമല്ലെന്നും പ്രദേശവാസികളായ ചില യുവാക്കളാണെന്നും. പെണ്‍കുട്ടിയുടെ ഈ മൊഴി സൈന്യം പുറത്തുവിട്ട വീഡിയോയിലാണുള്ളത്.

സ്‌കൂളിലെ സഹപാഠിയായ വിദ്യാര്‍ഥി ഒരു സൈനികനുമായി തന്റെ പേര് ചേര്‍ത്ത് അപവാദം പറഞ്ഞു. ഇതുകേട്ട മറ്റുള്ള കുട്ടികളും തന്നെ പരിഹസിച്ചു. മറിച്ച് സൈനികര്‍ തന്നെ മാനഭംഗപ്പെടുത്തിയിട്ടില്ലെന്നും വിദ്യാര്‍ഥനി വ്യക്തമാക്കി.

കശ്മീരിലെ ഹന്ദ്വാര ജില്ലയിലാണ് സംഘര്‍ഷവും വെടിവയ്പ്പും ഉണ്ടായത്. ക്രിക്കറ്റ് താരവും ഒരു അമ്പതുകാരിയും അടക്കം മൂന്നുപേര്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു. പെണ്‍കുട്ടിയെ സൈനികരാണ് മാനഭംഗം ചെയ്‌തെന്നാരോപിച്ച് പ്രകോപിതരായ നാട്ടുകാര്‍ സൈന്യത്തിനു നേരെ കല്ലെറിയുകയും വലിയ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ അന്വേഷണത്തിന് സൈന്യം ഉത്തരവിട്ടിരിക്കുന്നതിനിടയിലാണ് പെണ്‍കുട്ടിയുടെ മൊഴി പുറത്തുവന്നിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍