UPDATES

കശ്മീര്‍ വിഘടന വാദി നേതാക്കള്‍ വീട്ടുതടങ്കലില്‍

അഴിമുഖം പ്രതിനിധി

ഈ ആഴ്ച അവസാനം പാകിസ്താന്റെ ദേശീയ സുരക്ഷാ ഉപദേശകന്‍ സര്‍ജത് അസീസുമായി കൂടിക്കാഴ്ച നടത്താനിരുന്ന കശ്മീര്‍ വിഘടനവാദി നേതാക്കളെ വീട്ടു തടങ്കലിലാക്കി. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലുമായി ചര്‍ച്ച നടത്താന്‍ അസീസ് എത്തുമ്പോഴാണ് കടുത്ത വിഘടന വാദി നേതാവായ സെയ്ദ് അലി ഷാ ഗിലാനി അടക്കമുള്ളവരുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ജൂലായില്‍ ഇരുരാജ്യങ്ങളുടേയും വിദേശകാര്യ സെക്രട്ടറിമാരുടെ ചര്‍ച്ചയ്ക്ക് മുമ്പ് പാകിസ്താന്‍ കശ്മീരി വിഘടനവാദി നേതാക്കളുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് ഇന്ത്യ ചര്‍ച്ചകള്‍ റദ്ദാക്കിയിരുന്നു. ഒരു വര്‍ഷത്തിനുശേഷമാണ് ചര്‍ച്ച പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. ഇപ്പോഴത്തെ ചര്‍ച്ചകള്‍ക്ക് മുമ്പ് പാകിസ്താന്‍ വിഘടനവാദി നേതാക്കളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത് ഇന്ത്യയെ പ്രകോപിപ്പിച്ചെങ്കിലും സുരക്ഷാ ഉപദേഷ്ടാക്കന്‍മാര്‍ തമ്മിലുള്ള ചര്‍ച്ച റദ്ദാക്കിയില്ല. ചര്‍ച്ച റദ്ദാക്കുക എന്നതാണ് പാകിസ്താന്റെ ലക്ഷ്യം എന്ന് സര്‍ക്കാര്‍ ആരോപിച്ചിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍