UPDATES

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്; അന്തിമവിജ്ഞാപനം വൈകും

അഴിമുഖം പ്രതിനിധി

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ വൈകുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. കരട് റിപ്പോര്‍ട്ടില്‍ സംസ്ഥാനങ്ങള്‍ മറുപടി സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ പതിനഞ്ച് വരെ നീട്ടിയതിനെ തുടര്‍ന്നാണ് ഇതെന്ന് മന്ത്രി അറിയിച്ചു. നേരത്തെ ഏപ്രില്‍ 15വരെയാണ് മറുപടി നല്‍കാനുള്ള സമയം അനുവദിച്ചിരുന്നതെങ്കിലും മഹാരാഷ്ട്രയും ഗോവയും സമയപരിധി കൂട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം. സംസ്ഥാനങ്ങളുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ മാത്രമേ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കൂവെന്നും മന്ത്രി അറിയിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍