UPDATES

എഡിറ്റര്‍

കസ്തൂര്‍ബയുടെ ഓര്‍മ്മയിലെ മോഹന്‍ദാസിന്റെ ജീവിത മുഹൂര്‍ത്തങ്ങള്‍

Avatar

മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെ ജീവിതത്തിലെ ചില ഏടുകള്‍ ഒരു അസാധാരണ കാഴ്ചപ്പാടില്‍ അവതരിപ്പിച്ചിട്ടുള്ള കല്പിതകഥയാണിത്. ഗാന്ധിജിയും കസ്തൂര്‍ബയും തമ്മിലുള്ള വിവാഹ ദിവസത്തെപ്പറ്റിയും അവരുടെ സംഭാഷണത്തിനെപ്പറ്റിയുമുള്ള കസ്തൂര്‍ബയുടെ വിവരണമാണീ കഥയില്‍.

നഗരത്തില്‍ നിഴലുകളെ ബാക്കിയാക്കി അസ്തമയ സൂര്യന്‍ മടങ്ങുമ്പോള്‍ ആളുകള്‍ അവരവരുടെ വീടുകളിലേക്ക് ചേക്കേറി കഴിഞ്ഞിരുന്നു. ഇതൊരു പ്രത്യേക രാത്രിയാണെന്നു പറഞ്ഞ് ഭര്‍തൃസഹോദരി എന്നെ ആ മുറിയുടെ വാതിക്കല്‍ നിര്‍ത്തിയിട്ട് പോയി. വളരെയധികം നാണത്തോടെയും ഹൃദയമിടിപ്പോടെയുമാണ് ഞാന്‍ മോഹന്‍ദാസിന്റെ മുറിയില്‍ പ്രവേശിച്ചത്. ഞാന്‍ അകത്ത് കടന്നതും മോഹന്‍ദാസ് മുറിയുടെ വാതില്‍ അടച്ചു.

മുറി മുഴുവനും അവിടെ വിതറിയിരുന്ന പനിനീര്‍ പൂക്കളുടെ സുഗന്ധമായിരുന്നു. ഒരു പാനീസ് വിളക്ക് മുറിയുടെ ജനലിനരികിലുള്ള ചെറിയ തടിമേശയില്‍ മുനിഞ്ഞു കത്തുന്നുണ്ട്. മറ്റൊരു മൂലയില്‍ ഒരു മണ്‍ചേരാത് വളരെ ദുര്‍ബലമായ രീതിയില്‍ ഭിത്തിയില്‍ കരിപിടിപ്പിച്ച് വെളിച്ചം പകരുന്നുണ്ട്. കട്ടിലില്‍ ഒരു താലത്തില്‍ വെറ്റിലയും അടയ്ക്കയും എടുത്തുവച്ചിട്ടുണ്ട്. മോഹന്‍ദാസ് ആ കട്ടിലിനരികില്‍ വളരെ പതിയെ ഇരുന്നു. ഞാനും അദ്ദേഹത്തിന്റെ അരികില്‍ കുനിഞ്ഞ ശിരസോടെയിരുന്നു. എനിക്കറിയില്ല അദ്ദേഹം എന്നില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത് എന്ന്.

അദ്ദേഹം മെത്തയിലേക്ക് ചാഞ്ഞിരുന്ന് എന്നെ നോക്കി, ആ പേടിച്ചരണ്ട മുഖം എനിക്ക് മനസ്സിലാക്കി തന്നു അദ്ദേഹവും വളരെയധികം സങ്കോചത്തിലായിരുന്നുവെന്ന്. ആത്മവിശ്വാസമില്ലാത്ത രീതിയില്‍ അദ്ദേഹം സംസാരിക്കാനുള്ള ഒരു ശ്രമം നടത്തി. അദ്ദേഹം ആദ്യം സംസാരിക്കാനായി ഞാന്‍ മൗനത്തില്‍ തന്നെ തുര്‍രുന്നു. കുറച്ച് സമയത്തിന് ശേഷം അദ്ദേഹം പുഞ്ചിരിച്ചു.

‘അടുത്തു വരൂ കസ്തൂര്‍’ എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം എന്നെ കെട്ടിപുണര്‍ന്നു. കണ്ണുകള്‍ ഇറുകിഅടച്ചു ഞാന്‍ താല്‍പര്യമില്ലാത്ത ഭാവത്തില്‍ അത് ആസ്വദിച്ചു.

സ്‌ക്രോള്‍ ഇന്നില്‍ നീലിമ ഡാല്‍മീയ എഴുതിയ ലേഖനം കൂടുതല്‍ വായനയ്ക്ക്- https://goo.gl/ucf4XM

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍