കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഐഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശേരി സെഷന്‍സ് കോടതി നിരസിച്ചു. യുഎപിഎ വകുപ്പ് ഉള്‍പ്പെട്ട കേസ് ആയതിനാല്‍ ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. കേസില്‍ ജയരാജനെ പ്രതിയാക്കിയിട്ടില്ലെന്ന് സിബിഐ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ സിബിഐ എതിര്‍ത്തിരുന്നു.