UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പി ജയരാജന്‍ കീഴടങ്ങി

അഴിമുഖം പ്രതിനിധി

ആര്‍എസ് എസ് നേതാവ് കതിരൂര്‍ മനോജ് വധിക്കപ്പെട്ട കേസില്‍ മുന്‍ കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ട സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഇന്ന് കണ്ണൂര്‍ സെഷന്‍സ് കോടതിയില്‍ കീഴടങ്ങി. ജയരാജനെ കോടതി ഒരു മാസത്തേക്ക് റിമാന്‍ഡ് ചെയ്തു. മനോജ് വധക്കേസില്‍ ചോദ്യം ചെയ്യാന്‍ ജയരാജനെ വിട്ടു കിട്ടണമെന്ന ഹര്‍ജി സിബിഐ തിങ്കളാഴ്ച്ച കോടതിക്ക് മുമ്പാകെ സമര്‍പ്പിക്കും. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ജയരാജന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം ഹര്‍ജി നല്‍കിയിട്ടുണ്ട്. കോടതി ഉച്ച തിരിഞ്ഞ് പരിഗണിക്കും.

യുഎപിഎ നിയമം ചുമത്തിയതിനാല്‍ രണ്ടു തവണ തലശേരി സെഷന്‍സ് കോടതിയും കഴിഞ്ഞ ദിവസം ഹൈക്കോടതി ഡിവിഷന്‍ ബഞ്ചും മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ന് രാവിലെ പരിയാരം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്ന ജയരാജന്‍ തലശേരി സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയത്.

ആശുപത്രിയില്‍ ചികിത്സ തേടി ജയരാജന്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നുവെങ്കിലും തള്ളി. അദ്ദേഹത്തെ വൈദ്യ പരിശോധന നടത്തിയശേഷം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടു പോകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍