UPDATES

ട്രെന്‍ഡിങ്ങ്

സ്പർധ വളർത്താൻ ശ്രമിച്ചു; ആസിഫയെ അവഹേളിച്ച കൊടക് മഹീന്ദ്ര മുന്‍ ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു

കമ്മീഷണർക്കടക്കം ലഭിച്ച പരാതികളിന്മേലാണ് പനങ്ങാട് പൊലീസ് കേസ്സെടുത്തത്; .ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ എന്‍ രാധാകൃഷ്ണന്റെ സഹോദര പുത്രനാണ് ഇയാള്‍

കതുവയിൽ ക്ഷേത്രത്തിനകത്ത് ബലാൽസംഗം ചെയ്ത് കൊന്ന എട്ടുവയസ്സുകാരിയെ അവഹേളിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ആര്‍ എസ് എസ് പ്രവര്‍ത്തകനും കൊടക് മഹീന്ദ്ര ബാങ്ക് മുന്‍ജീവനക്കാരനുമായ വിഷ്ണു നന്ദകുമാറിനെതിരെ കേസ്സെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്.

രണ്ട് വിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്താൻ ശ്രമിച്ചതിന് ഐപിസി 153 പ്രകാരമാണ് കേസെടുത്തത്. നിരവധി സംഘടനകൾ വിഷ്ണുവിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. കമ്മീഷണർക്കടക്കം ലഭിച്ച പരാതികളിന്മേലാണ് പനങ്ങാട് പൊലീസ് കേസ്സെടുത്തത്.

‘ഇവളെയെല്ലാം ഇപ്പോഴേ കൊന്നത് നന്നായി…’; ആസിഫയെ അവഹേളിച്ച് സൈബര്‍ സംഘി

ക്രൂരമായി ബലാൽസംഗത്തിനിരയായി കൊല ചെയ്യപ്പെട്ട കുട്ടിക്ക് നീതി ലഭ്യമാക്കാൻ രാജ്യമെമ്പാടും പ്രതിഷേധം നടക്കുമ്പോഴാണ് ആർഎസ്എസ് പ്രവർത്തകനായ വിഷ്ണു നന്ദകുമാർ ക്രൂരമായ പ്രതികരണം നടത്തിയത്. “ഇവളെയെല്ലാം ഇപ്പോഴേ കൊന്നത് നന്നായി, അല്ലെങ്കിൽ നാളെ ഇന്ത്യക്കെതിരെത്തന്നെ ബോംബായി വന്നേനെ” എന്നായിരുന്നു ഇയാളുടെ ഫേസ്ബുക്ക് കമന്റ്. സംഭവം പ്രശ്നമായെന്നു മനസ്സിലായ വിഷ്ണു നന്ദകുമാർ ഫേസ്ബുക്ക് അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്ത് മുങ്ങുകയായിരുന്നു.

വിഷ്ണുവിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ രോഷം ശക്തമായപ്പോൾ ഇയാളെ ഏപ്രില്‍ 11നു തന്നെ പുറത്താക്കിയിരുന്നതായി കൊടക് മഹീന്ദ്ര ബാങ്ക് പ്രസ്താവനയിറക്കുകയായിരുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ എന്‍ രാധാകൃഷ്ണന്റെ സഹോദര പുത്രനാണ് ഇയാള്‍.

ആസിഫയെ അവഹേളിച്ച ആർഎസ്എസ്സുകാരനെ തങ്ങള്‍ ഏപ്രിൽ 11നു പുറത്താക്കി എന്ന് കൊടക് മഹീന്ദ്ര; ഫേസ്ബുക്ക് പോസ്റ്റ് നികൃഷ്ടമെന്നും ട്വീറ്റ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍