UPDATES

സിനിമ

രണ്‍ബീറുമായി പിരിഞ്ഞു, ഇനി സല്‍മാനുമായി വീണ്ടും കൂടുമോ കത്രീന

അഴിമുഖം പ്രതിനിധി

രണ്‍ബീര്‍ കബൂറുമായുള്ള കൂട്ടുപിരിഞ്ഞോ എന്ന ചോദ്യം കേട്ട് സഹികെട്ട അവസ്ഥയിലാണ് കത്രീന കൈഫ്. അതിനിടയില്‍ പുതിയ’ തെളിവു’മായി മാധ്യമങ്ങള്‍ വീണ്ടും പിന്നാലെ കൂടിയിരിക്കുന്നത്. രണ്‍ബീര്‍-കത്രീന ബന്ധം തകരാന്‍ കാരണം സല്‍മാന്‍ ഖാന്‍ അല്ലേയെന്നാണ് ഇപ്പോള്‍ കത്രീന നേരിടുന്ന പ്രധാന ചോദ്യം. കത്രീന മുന്‍ കാമുകനുമായി കൂടുക്കാഴ്ച്ച നടത്തിയെന്നാണ് പാപ്പരാസികള്‍ പുറത്തുവിടുന്ന രഹസ്യം.

ഈ പറയുന്നത് മുഴുവന്‍ സത്യമാണോയെന്നറിയില്ലെങ്കിലും കത്രീനയും സല്‍മാനും ഒരുമിച്ചു കണ്ടു എന്നത് സത്യമാണ്. സല്‍മാന്റെ പുതിയ സിനിമയായ സുല്‍ത്താന്റെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം ഒരു റെസ്റ്ററന്റില്‍ ആയിരുന്നു ഇവരുടെയും സമാഗമം. ചിത്രത്തിന്റെ സംവിധായകന്‍ അലി അബ്ബാസാണ് കത്രീനയെ ഈ കൂട്ടത്തിലേക്ക് ക്ഷണിച്ചതെന്നും ഇവിടെവച്ച് ആദ്യം മൂവരും ഒരുമിച്ചിരുന്നാണ് സംസാരിച്ചതെങ്കിലും പിന്നീട് കത്രീനയ്ക്കും സല്‍മാനും സ്വകാര്യമായി സംസാരിക്കാനുള്ള അവസരമൊരുക്കി അലി അബ്ബാസ് രംഗം വിട്ടെന്നുമാണ് കഥ. രണ്‍ബീറുമായുള്ള ബന്ധം അവസാനിപ്പിച്ചതിനു പിന്നാലെയായിരുന്നേ്രത ഈ കൂടിക്കാഴ്ച്ചയെന്നത് അനുബന്ധമായി ചേര്‍ത്തിട്ടുമുണ്ട്.

ബോളിവൂഡില്‍ തീപോലെ പടരുന്ന ഈ കഥ കത്രീനയെ വല്ലാതെ രോഷാകുലയാക്കിയിരിക്കുകയാണ്. അലി അബ്ബാസ് ദീര്‍ഘനാളായുള്ള എന്റെ സുഹൃത്താണ്. അദ്ദേഹത്തിന്റെ എല്ലാ പിറന്നാളിലും സ്ഥിരമായി പങ്കെടുക്കുന്നൊരാളാണ് ഞാന്‍. അദ്ദേഹത്തിന്റെ ക്ഷണപ്രകാരമാണ് റസ്റ്ററന്റില്‍ പോയത്. അവിടെ മൂന്നാളുകള്‍ മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. സല്‍മാന്റെ പിതാവടക്കം ഉണ്ടായിരുന്നു. പിന്നെയെങ്ങനെയാണ് ഞങ്ങള്‍ രഹസ്യക്കൂടിക്കാഴ്ച്ച നടത്തിയെന്നു പറയുന്നത്? ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടാക്കി പറയുന്നവര്‍ എന്നാണ് മറ്റുള്ളവരെ ബഹുമാനിക്കാന്‍ പഠിക്കുന്നതെന്നാണ് കത്രീന ചോദിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍