UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുറിച്യാടിലെ ആദിവാസികള്‍ക്കൊരു വാഹനം വേണം; ഇതൊരു സഹായാഭ്യര്‍ഥനയാണ്‌ കാട്ടറിവുകളുടെ കാവല്‍ക്കാര്‍; കുറിച്യാട്ടെ കാട്ടുനായ്ക്കരുടെ ജീവിതം

Avatar

എം കെ രാംദാസ്

രണ്ടുമൂന്നു നൂറ്റാണ്ടുമുമ്പുവരെ വയനാട് കാടിന്റെ നാട് തന്നെയായിരുന്നു. വൈദേശിക വിളകളായ കാപ്പിയും തേയിലയും ചുരം കയറിയെത്തുന്നതിനുമുമ്പ് കാടും കാട്ടാറും വന്യജീവികളുമെല്ലാം മനുഷ്യനോടൊന്നിച്ചാണിവിടെ കഴിഞ്ഞിരുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ പൂര്‍ണ വനസുഷുപ്തിയിലായിരുന്നു ഈ പശ്ചിമഘട്ട പ്രദേശം.

കര്‍ണാടകയിലെ കൂര്‍ഗ്ഗിലൂടെയും വയനാട്ടിലൂടെയുമുള്ള പടയോട്ടകാലത്ത് മൈസൂര്‍ രാജാവ് ഹൈദര്‍ അലി കണ്ട കാഴ്ചകള്‍ ചരിത്രകാരന്മാര്‍ ശേഖരിച്ചിട്ടുണ്ട്. വസ്ത്രം ധരിക്കാത്ത കാട്ടുമനുഷ്യരെ കണ്ടതും അവര്‍ക്ക് വസ്ത്രങ്ങള്‍ നല്‍കിയതുമെല്ലാം ഹൈദര്‍ അലി, ടിപ്പു സുല്‍ത്താന്‍ ചരിത്രകഥനങ്ങളിലുണ്ട്.

എന്തായാലും പ്രകൃതിയുടെ പച്ചപ്പിലേക്കാണ് ഇവിടെ പ്രവാസവും കുടിയേറ്റവും സംഭവിച്ചത്. എണ്ണം പെരുകിയതോടെ ഭക്ഷണത്തിനുവേണ്ടി മലകയറിയെത്തിയ മനുഷ്യര്‍ അധിനിവേശത്തിന്റെ പതിവ് മാതൃകളാണ് വയനാട്ടിലും സൃഷ്ടിച്ചത്.

സമനിരപ്പില്‍ നിന്നെത്തിയവരെ ഭയന്ന് തദ്ദേശിയരായ ആദിവാസികള്‍ വനങ്ങളിലേക്കു ഉള്‍വലിഞ്ഞു. പിന്തുടര്‍ന്നെത്തിയ ആര്‍ത്തി പൂണ്ട മനുഷ്യര്‍ അറിവുകളായി വിളമ്പിയത് ലഹരിയുടെയും അടിമത്തത്തിന്റെയും നിഗൂഢവിഭവങ്ങളാണ്. പാലവും റോഡും അസാധ്യമായ ഇടങ്ങളില്‍ മാത്രം വനജീവിതം അവശേഷിച്ചു. ഇതാണ് കുറിച്യാടിന്റെ ഒരേകദേശ ചരിത്രം. കുറിച്യാട്ടെത്താന്‍ കൊടും വനത്തിലൂടെയുള്ള ദീര്‍ഘയാത്ര വേണം. കര്‍ണാടകയിലെ രാജീവ്ഗാന്ധി ദേശിയോദ്യാനത്തിന്റെ സമീപത്താണ് ഈ വനഗ്രാമം. ആദിവാസികളും ഭൂഉടമകളായ വയനാടന്‍ ചെട്ടിയാരുമാണ് ഇവിടുത്തെ അന്തേവാസികള്‍. ആദിവാസികളില്‍ പണിയര്‍ ചെട്ടിമാരുടെ വയലിടങ്ങളില്‍ കൃഷിപ്പണിയെടുക്കുന്നവരാണ്. കാട്ടുനായ്ക്കര്‍ കാടിനോടൊട്ടി അവരുടെതായ ജീവിതം നയിച്ചു. കാടിന്റെ മക്കളായ ഇവരില്‍ ചിലരും പിന്നെപ്പിന്നെ കര്‍ഷകത്തൊഴിലാളികളായി മാറി. കടുവയും കാട്ടാനയും കാട്ടുപോത്തും പരുന്തും പന്നിയും മാനുമെല്ലാം മനുഷ്യരോടൊന്നിച്ചു കഴിഞ്ഞു. സമീപകാലംവരെ വലിയ സംഘര്‍ഷങ്ങളില്ലാതെ ഈ കൂട്ടുജീവിതം മുന്നോട്ടു നീങ്ങി.

കാട് ശോഷിച്ചതും വനത്തിനുള്ളിലെ മനുഷ്യസാന്നിധ്യം വര്‍ദ്ധിച്ചതും സമാധാനപരമായ സന്തുലനാവസ്ഥയ്ക്കു തടയിട്ടു. വന്യജീവികള്‍ ശല്യക്കാരായി. കാട്ടിനുള്ളില്‍ നിന്ന് വികസനത്തിന്റെ നവസമകാലികളിലേക്ക് ചേക്കേറാന്‍ കുറിച്യാട്ടും മനുഷ്യര്‍ കൊതിച്ചു. കേന്ദ്രസര്‍ക്കാരിന്റെ സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയുടെ ആനുകൂല്യം പറ്റി ജീവിതം പറിച്ചു നടാന്‍ ആദ്യം തീരുമാനിച്ചത് വയനാടന്‍ ചെട്ടിമാരാണ്. യജമാനന്മാരുടെ പാതയില്‍പറ്റി പണിയരും പുറം ലോകത്തേക്കുള്ള വഴിയിലേക്കു നീങ്ങി.

കാടിന്റെ നന്മയില്‍ വിശ്വാസം കൈമോശം വന്നിട്ടില്ലാത്ത കാട്ടുനായ്ക്കര്‍ തങ്ങളുടെ ഒടുക്കം ഇവിടെയെന്ന് ഉറപ്പിക്കുന്നു. കാട്ടുവിട്ടോടുമ്പോള്‍ കൈയില്‍ വന്നു ചേരുന്ന ലക്ഷങ്ങളുടെ കണക്കൊന്നും ഈ മനുഷ്യര്‍ക്ക് വശമില്ല. നല്ല വെള്ളവും വായുവും അവകാശമെന്ന് ഇവര്‍ തിരിച്ചറിഞ്ഞതായാണ് കുറിച്യാട് തെളിയിക്കുന്നത്. വനവും വന്യമൃഗങ്ങളും സഹജീവികളാണെന്ന ബോധമാണ് കാടുനായ്ക്കര്‍ പൊതുസമൂഹത്തിനു മുന്നില്‍ തുറന്നുവെയ്ക്കുന്നത്. ഞങ്ങളില്ലാതെന്തു കാടെന്ന ചോദ്യത്തിനു വനംവകുപ്പും കപട പരിസ്ഥിതി പ്രേമികളും നല്‍കുന്ന ഉത്തരത്തില്‍ ഇവര്‍ തൃപ്തരല്ല. അയല്‍ഗ്രാമത്തില്‍ നിന്ന് നാട് കയറിയ ചിലര്‍ തിരിച്ചെത്തിയത് പരമ്പര്യമായി പകര്‍ന്നുകിട്ടിയ കാടിന്റെ ഗന്ധം തിരിച്ചുപിടിക്കാനാണ്. ആനയെക്കാണാന്‍, കടുവയുടെ മുരള്‍ച്ചകേള്‍ക്കാന്‍, മാന്‍കൂട്ടത്തിന്റെ സാമിപ്യമറിയാന്‍, കരടിയുടെ ഗന്ധം നുകരാന്‍ ഇവിടെ വന്നാലെ ഞങ്ങള്‍ക്കാവു എന്ന് മസ്തി പറയും.

കടുവാപ്പേടിയില്‍ നടുങ്ങിവിറച്ച നഗരങ്ങളിലെയും നാട്ടിന്‍ പുറത്തെയും പരിഷ്‌കൃത മനുഷ്യരോട് കുറിച്യാട്ടെ കാട്ടുനായ്ക്കര്‍ക്ക് സഹതാപത്തില്‍ പൊതിഞ്ഞ പുച്ഛമാണ്.

“ഇന്നലെ രാത്രിയില്‍ അമ്മയെ ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴി കടുവയെകണ്ടു. കുറച്ചൊന്നു ജീപ്പ് നിര്‍ത്തിയിട്ടു. അവനങ്ങനെ കാടിനുള്ളില്‍ മറഞ്ഞു.” കുറിച്യാട്ടെ അനിലാണ് ഇത് പറഞ്ഞത്. 

“കുട്ടികള്‍ സ്‌കൂളിലൊക്കെ പോകുന്നുണ്ട്. മിക്കവരും ഹോസ്റ്റലുകളിലാണ്. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ അരിയൊക്കെ വാങ്ങാന്‍ ചെതലയത്തു പോവും. നേരത്തെയൊക്കെ ഈ പത്തുകിലോമീറ്ററും നടന്നു തന്നെയാണ് പോയത്. രോഗം വന്നാലാണ് പ്രയാസം. ഗര്‍ഭിണികളെ ആശുപത്രിയില്‍ കൊണ്ടുപോവാന്‍ ഒരു വണ്ടിവേണം. നേരത്തെ ഞങ്ങള്‍ക്കെല്ലാവര്‍ക്കും കൂടി ജീപ്പുണ്ടായിരുന്നു. ചെട്ടിമാരും പണിയരും എല്ലാരും ചേര്‍ന്നാണ് വാങ്ങിയത്. അതു മുന്നോട്ടുപോയില്ല. ചെട്ടിമാരും ബാക്കിയുള്ളവരും ഇവിടുന്നു പോവുകയാ. ഞങ്ങള്‍ക്ക് സ്വന്തമായി ഒരു വണ്ടിയുണ്ടേല്‍. ഇവിടെത്തന്നെ കഴിയും ഞങ്ങള്‍. ഇപ്പോ ഒരു പഴയ ജീപ്പുണ്ട്. സേട്ടുവിന്റെ കയ്യീന്ന് വാങ്ങിയതാ. മാസാമാസം അയ്യായിരം രൂപവെച്ച് അടക്കണം. കാട്ടു തേനൊക്കെ വിറ്റു കിട്ടുന്ന പൈസയെടുത്താ അടവടക്കുന്നത്. അതും മുടങ്ങുമെന്നാ പേടി.” അനില്‍ പറഞ്ഞു.

“ഞങ്ങളെ കൃഷി ചെയ്യാനൊന്നും ഫോറസ്റ്റുകാര്‍ സമ്മതിക്കില്ല.” വനാവകാശനിയമം ഉറപ്പാക്കിയ ഭൂമിയുടെ അവകാശത്തെക്കുറിച്ചുള്ള സംശയത്തിന് രാജുവിന്റെ മറുപടിയാണിത്. “ഞങ്ങളുടെ അച്ഛനും മുത്തച്ഛനുമൊക്കെ അവിടെയൊക്കെ കൃഷി ചെയ്തിരുന്നു. ചാമയും മുത്താറിയുമാ നട്ടത്. ഇപ്പോ വിത്തില്ല. അതൊക്കെ നശിച്ചുപോയി.” അകലെ വിശാലമായ വയലിടം നോക്കി രാജു പറഞ്ഞു.

കുറിച്യാട്ടെ കാട്ടുനായ്ക്കരുടെ മുതലിയായ രവി (കാട്ടുനായ്ക്കരുടെ ഊരുമൂപ്പന്‍) പറയുന്നത് ഇങ്ങനെ. “ഞങ്ങളെന്തായാലും ഇവിടുന്നു പോവൂല; പുറത്തുള്ള കുട്ടികള്‍ പഠിപ്പൊക്കെ കഴിഞ്ഞ് ഇവിടേക്ക് തിരിച്ചുവരും. ഞങ്ങടെ കാര്‍ന്നോര്‍ന്മാരെ വിട്ടു വരാമ്പറ്റൂല.” വീടിനു മുകളിലേക്ക് പടര്‍ന്നു നില്‍ക്കുന്ന മരങ്ങളെ നോക്കിയും രവി ഇതുതന്നെയാണ് പറഞ്ഞത്. “ഇതൊക്കെ വിട്ട് എങ്ങനെ പോവും. അമ്മവയലിലും കോളൂരുമൊക്കെയുള്ള ഞങ്ങളുടെ കൂട്ടര് പുറത്തേക്ക് പോയിരുന്നു. നല്ല വെള്ളം പോലുമില്ല. അവിടെ എല്ലാവരും കള്ളുകുടിയിലാ. പണിയെടുത്ത് കിട്ടണത് അതിനു തന്നെ തെകയില്ല. ഞങ്ങളെന്തായാലും ഇവിടുന്നിറങ്ങൂല.” രവി എല്ലാവര്‍ക്കുംവേണ്ടി ഒരിക്കല്‍കൂടി ഉറപ്പിച്ചു പറഞ്ഞു. 

സന്നദ്ധസംഘടന നിര്‍മ്മിച്ചു നല്‍കിയ മഴവെള്ള സംഭരണിയും കിണറുമുണ്ടെങ്കിലും ഇവര്‍ കുടിവെള്ളമെടുക്കുന്നത് കാട്ടുറവയില്‍ നിന്നാണ്. കൊടുംവനത്തില്‍ നിന്നൂറി നീര്‍ചാലുകളിലൂടെ ഒഴുകിയെത്തുന്ന വെള്ളം പരിശുദ്ധമെന്ന് ഇവര്‍ കരുതുന്നു. ഏതാണ്ട് അരക്കിലോമീറ്റര്‍ അകലെ വനത്തിലാണ് ഈ കാട്ടരുവി. കാട്ടാനയും കാട്ടുപോത്തും കടുവയും കുടിവെള്ളമെടുക്കാന്‍ പോവുന്ന സ്ത്രീകളെയും ഭീതിപ്പെടുത്തുന്നില്ല.

പ്രായമേറെയുള്ള ബസവ പങ്കുവെച്ചത് രഹസ്യങ്ങളാണ്. “കാട്ടാനയും കടുവയും മാനുമെല്ലാം സാമി അയ്യപ്പന്മാരാണ്. ഒന്നു കൈക്കൂപ്പിയാല്‍ മതി പിന്നെ വഴിമുടക്കൂല.” തോളില്‍ തൂക്കിയിട്ട ചെറിയസഞ്ചിയില്‍ നിന്നെടുത്ത ചെറിയ വെള്ളാരക്കല്ലുകള്‍ കൈകളിലിട്ട് കുലുക്കിക്കൊണ്ട് പറഞ്ഞു; “ആനയെമാറ്റാന്‍ ഇതു മതി.”

ഇവിടെയിങ്ങനെയൊക്കെയാണ്. കുറിച്യാടിനൊരു താളമുണ്ട്. പ്രകൃതിയുടെ താളമറിഞ്ഞ നിശബ്ദതയറിഞ്ഞ ഒരു സ്വച്ഛത. ഇത്രയൊക്കെയേ ഈ മനുഷ്യര്‍ ആഗ്രഹിക്കുന്നുള്ളൂ. അത്യാവശ്യഘട്ടങ്ങളില്‍ പുറത്തെത്താന്‍ ഒരു മോട്ടോര്‍ വാഹനം. അവര്‍ ഒന്നും വാഗ്ദാനം ചെയ്യുന്നില്ല. പകരം നൂറ്റാണ്ടുകളായി തലമുറകളിലൂടെ പകര്‍ന്നുകിട്ടിയ അറിവുകളുടെ സൂക്ഷിപ്പിന് ഈ മനുഷ്യര്‍ ഒരുക്കമാണ്.

പൊതു സമൂഹം നല്‍കുന്ന പരിഗണനകളൊന്നും അത്ര വശമില്ല ഇവര്‍ക്ക്. നിയോണ്‍ വെളിച്ചവും പട്ടുപാതകളും ബഹുനിലകെട്ടിടങ്ങളും ഇവരുടെ സ്വപ്നങ്ങളില്‍ പോലുമില്ല. ഇതിനൊടൊക്കെ ഭയവുമുണ്ട്.കുറിച്യാട് ഇവര്‍ക്ക് സുഖമാണ്. കാടു ചതിക്കില്ല ഒരിക്കലുമെന്ന ആത്മവിശ്വാസവും കൂട്ടിനുണ്ട്.ഈ സ്വച്ഛജീവിതത്തിനു തടയിടാന്‍ ആര്‍ക്കാണവകാശം എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. ഒപ്പം ഈ ചെറിയ മനുഷ്യരുടെ ചെറിയ ആവശ്യത്തോട് കൈകോര്‍ത്തുകൂടെ എന്നും.

കുറിച്യാടിലെ ആദിവാസി സമൂഹത്തിന്റെ യാത്രാപ്രശ്ന പരിഹാരത്തിനായി അഴിമുഖം കൈകോര്‍ക്കുന്നു. അത്യാവശ്യ കാര്യങ്ങള്‍ക്കായി അവരെ പുറംലോകത്തെത്താന്‍ സഹായിക്കാന്‍ ഒരു വാഹനം സ്വന്തമായി വേണം. അഴിമുഖത്തിന്റെ വായനക്കാരില്‍ നിന്ന് സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു. സാമ്പത്തികമായി സഹായിക്കാന്‍ താത്പ്പര്യപ്പെടുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന ബാങ്ക് ക്കൌണ്ടിലേക്ക് പണം നിക്ഷേപിക്കുക:

ഹരിത സ്വാശ്രയ സദസ്സ്, കുറിച്യാട് കാട്ടുനായ്ക്ക കോളനി
A/c No. 2214006982
IFSC Code: CBIN0283040
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ചെതലയം ബ്രാഞ്ച്

ജലത്തിലാണ്  ജീവന്റെ ആവിര്‍ഭാവമെന്ന് ശാസ്ത്രമതം. മനുഷ്യോല്‍പ്പത്തിയുമായി ബന്ധപ്പെട്ടും ഈ വിശ്വാസത്തിനാണ് സര്‍വ്വാംഗീകാരം. കൊടും വനങ്ങളില്‍ ആദിമമനുഷ്യന്‍ വസിച്ചതും നദീതീരങ്ങള്‍ സംസ്‌കാരങ്ങളുടെ കളിത്തൊട്ടിലായതും ചരിത്രവുമായി വായിക്കുന്നുണ്ട്. ആധുനിക മനുഷ്യന്റെയും ബോധമണ്ഡലത്തില്‍ നിന്നും ഏറെയകലെയല്ല കാടു ജീവിതം. ഒന്നോ രണ്ടോ നൂറ്റാണ്ടു മുന്‍പുവരെ കേരളത്തിലും അസാധാരണമായിരുന്നില്ല വനവാസം.

കര്‍ണാടകയിലെ കൂര്‍ഗ്ഗിലൂടെയും വയനാട്ടിലൂടെയുമുള്ള പടയോട്ടകാലത്ത് മൈസൂര്‍ രാജാവ് ഹൈദര്‍ അലി കണ്ട കാഴ്ചകള്‍ ചരിത്രകാരന്മാര്‍ ശേഖരിച്ചിട്ടുണ്ട്. വസ്ത്രം ധരിക്കാത്ത കാട്ടുമനുഷ്യരെ കണ്ടതും അവര്‍ക്ക് വസ്ത്രങ്ങള്‍ നല്‍കിയതുമെല്ലാം ഹൈദര്‍ അലി, ടിപ്പു സുല്‍ത്താന്‍ ചരിത്രകഥനങ്ങളിലുണ്ട്.

എന്തായാലും രണ്ടുമൂന്നു നൂറ്റാണ്ടുമുമ്പുവരെ വയനാട് കാടിന്റെ നാട് തന്നെയായിരുന്നു. വൈദേശിക വിളകളായ കാപ്പിയും തേയിലയും ചുരം കയറിയെത്തുന്നതിനുമുമ്പ് കാടും കാട്ടാറും വന്യജീവികളുമെല്ലാം മനുഷ്യനോടൊന്നിച്ചാണിവിടെ കഴിഞ്ഞിരുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ പൂര്‍ണ വനസുഷുപ്തിയിലായിരുന്നു ഈ പശ്ചിമഘട്ട പ്രദേശം. പ്രകൃതിയുടെ പച്ചപ്പിലേക്കാണ് ഇവിടെ പ്രവാസവും കുടിയേറ്റവും സംഭവിച്ചത്. എണ്ണം പെരുകിയതോടെ ഭക്ഷണത്തിനുവേണ്ടി മലകയറിയെത്തിയ മനുഷ്യര്‍ അധിനിവേശത്തിന്റെ പതിവ് മാതൃകളാണ് വയനാട്ടിലും സൃഷ്ടിച്ചത്.

സമനിരപ്പില്‍ നിന്നെത്തിയവരെ ഭയന്ന് തദ്ദേശിയരായ ആദിവാസികള്‍ വനങ്ങളിലേക്കു ഉള്‍വലിഞ്ഞു. പിന്തുടര്‍ന്നെത്തിയ ആര്‍ത്തി പൂണ്ട മനുഷ്യര്‍ അറിവുകളായി വിളമ്പിയത് ലഹരിയുടെയും അടിമത്തത്തിന്റെയും നിഗൂഢവിഭവങ്ങളാണ്. പാലവും റോഡും അസാധ്യമായ ഇടങ്ങളില്‍ മാത്രം വനജീവിതം അവശേഷിച്ചു. ഇതാണ് കുറിച്യാടിന്റെ ഒരേകദേശ ചരിത്രം. കുറിച്യാട്ടെത്താന്‍ കൊടും വനത്തിലൂടെയുള്ള ദീര്‍ഘയാത്ര വേണം. കര്‍ണാടകയിലെ രാജീവ്ഗാന്ധി ദേശിയോദ്യാനത്തിന്റെ സമീപത്താണ് ഈ വനഗ്രാമം. ആദിവാസികളും ഭൂഉടമകളായ വയനാടന്‍ ചെട്ടിയാരുമാണ് ഇവിടുത്തെ അന്തേവാസികള്‍. ആദിവാസികളില്‍ പണിയര്‍ ചെട്ടിമാരുടെ വയലിടങ്ങളില്‍ കൃഷിപ്പണിയെടുക്കുന്നവരാണ്. കാട്ടുനായ്ക്കര്‍ കാടിനോടൊട്ടി അവരുടെതായ ജീവിതം നയിച്ചു. കാടിന്റെ മക്കളായ ഇവരില്‍ ചിലരും പിന്നെപ്പിന്നെ കര്‍ഷകത്തൊഴിലാളികളായി മാറി. കടുവയും കാട്ടാനയും കാട്ടുപോത്തും പരുന്തും പന്നിയും മാനുമെല്ലാം മനുഷ്യരോടൊന്നിച്ചു കഴിഞ്ഞു. സമീപകാലംവരെ വലിയ സംഘര്‍ഷങ്ങളില്ലാതെ ഈ കൂട്ടുജീവിതം മുന്നോട്ടു നീങ്ങി.

കാട് ശോഷിച്ചതും വനത്തിനുള്ളിലെ മനുഷ്യസാന്നിധ്യം വര്‍ദ്ധിച്ചതും സമാധാനപരമായ സന്തുലനാവസ്ഥയ്ക്കു തടയിട്ടു. വന്യജീവികള്‍ ശല്യക്കാരായി. കാട്ടിനുള്ളില്‍ നിന്ന് വികസനത്തിന്റെ നവസമകാലികളിലേക്ക് ചേക്കേറാന്‍ കുറിച്യാട്ടും മനുഷ്യര്‍ കൊതിച്ചു. കേന്ദ്രസര്‍ക്കാരിന്റെ സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയുടെ ആനുകൂല്യം പറ്റി ജീവിതം പറിച്ചു നടാന്‍ ആദ്യം തീരുമാനിച്ചത് വയനാടന്‍ ചെട്ടിമാരാണ്. യജമാനന്മാരുടെ പാതയില്‍പറ്റി പണിയരും പുറം ലോകത്തേക്കുള്ള വഴിയിലേക്കു നീങ്ങി.

കാടിന്റെ നന്മയില്‍ വിശ്വാസം കൈമോശം വന്നിട്ടില്ലാത്ത കാട്ടുനായ്ക്കര്‍ തങ്ങളുടെ ഒടുക്കം ഇവിടെയെന്ന് ഉറപ്പിക്കുന്നു. കാട്ടുവിട്ടോടുമ്പോള്‍ കൈയില്‍ വന്നു ചേരുന്ന ലക്ഷങ്ങളുടെ കണക്കൊന്നും ഈ മനുഷ്യര്‍ക്ക് വശമില്ല. നല്ല വെള്ളവും വായുവും അവകാശമെന്ന് ഇവര്‍ തിരിച്ചറിഞ്ഞതായാണ് കുറിച്യാട് തെളിയിക്കുന്നത്. വനവും വന്യമൃഗങ്ങളും സഹജീവികളാണെന്ന ബോധമാണ് കാടുനായ്ക്കര്‍ പൊതുസമൂഹത്തിനു മുന്നില്‍ തുറന്നുവെയ്ക്കുന്നത്. ഞങ്ങളില്ലാതെന്തു കാടെന്ന ചോദ്യത്തിനു വനംവകുപ്പും കപട പരിസ്ഥിതി പ്രേമികളും നല്‍കുന്ന ഉത്തരത്തില്‍ ഇവര്‍ തൃപ്തരല്ല. അയല്‍ഗ്രാമത്തില്‍ നിന്ന് നാട് കയറിയ ചിലര്‍ തിരിച്ചെത്തിയത് പരമ്പര്യമായി പകര്‍ന്നുകിട്ടിയ കാടിന്റെ ഗന്ധം തിരിച്ചുപിടിക്കാനാണ്. ആനയെക്കാണാന്‍, കടുവയുടെ മുരള്‍ച്ചകേള്‍ക്കാന്‍, മാന്‍കൂട്ടത്തിന്റെ സാമിപ്യമറിയാന്‍, കരടിയുടെ ഗന്ധം നുകരാന്‍ ഇവിടെ വന്നാലെ ഞങ്ങള്‍ക്കാവു എന്ന് മസ്തി പറയും.

കടുവാപ്പേടിയില്‍ നടുങ്ങിവിറച്ച നഗരങ്ങളിലെയും നാട്ടിന്‍ പുറത്തെയും പരിഷ്‌കൃത മനുഷ്യരോട് കുറിച്യാട്ടെ കാട്ടുനായ്ക്കര്‍ക്ക് സഹതാപത്തില്‍ പൊതിഞ്ഞ പുച്ഛമാണ്.

“ഇന്നലെ രാത്രിയില്‍ അമ്മയെ ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴി കടുവയെകണ്ടു. കുറച്ചൊന്നു ജീപ്പ് നിര്‍ത്തിയിട്ടു. അവനങ്ങിനെ കാടിനുള്ളില്‍ മറഞ്ഞു.” കുറിച്യാട്ടെ അനിലാണ് ഇത് പറഞ്ഞത്.

“കുട്ടികള്‍ സ്‌കൂളിലൊക്കെ പോകുന്നുണ്ട്. മിക്കവരും ഹോസ്റ്റലുകളിലാണ്. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ അരിയൊക്കെ വാങ്ങാന്‍ ചെതലയത്തു പോവും. നേരത്തെയൊക്കെ ഈ പത്തുകിലോമീറ്ററും നടന്നു തന്നെയാണ് പോയത്. രോഗം വന്നാലാണ് പ്രയാസം. ഗര്‍ഭിണികളെ ആശുപത്രിയില്‍ കൊണ്ടുപോവാന്‍ ഒരു വണ്ടിവേണം. നേരത്തെ ഞങ്ങള്‍ക്കെല്ലാവര്‍ക്കും കൂടി ജീപ്പുണ്ടായിരുന്നു. ചെട്ടിമാരും പണിയരും എല്ലാരും ചേര്‍ന്നാണ് വാങ്ങിയത്. അതു മുന്നോട്ടുപോയില്ല. ചെട്ടിമാരും ബാക്കിയുള്ളവരും ഇവിടുന്നു പോവുകയാ. ഞങ്ങള്‍ക്ക് സ്വന്തമായി ഒരു വണ്ടിയുണ്ടേല്‍. ഇവിടെത്തന്നെ കഴിയും ഞങ്ങള്‍. ഇപ്പോ ഒരു പഴയ ജീപ്പുണ്ട്. സേട്ടുവിന്റെ കയ്യീന്ന് വാങ്ങിയതാ. മാസാമാസം അയ്യായിരം രൂപവെച്ച് അടക്കണം. കാട്ടു തേനൊക്കെ വിറ്റു കിട്ടുന്ന പൈസയെടുത്താ അടവടക്കുന്നത്. അതും മുടങ്ങുമെന്നാ പേടി.” അനില്‍ പറഞ്ഞു.

“ഞങ്ങളെ കൃഷി ചെയ്യാനൊന്നും ഫോറസ്റ്റുകാര്‍ സമ്മതിക്കില്ല.” വനാവകാശനിയമം ഉറപ്പാക്കിയ ഭൂമിയുടെ അവകാശത്തെക്കുറിച്ചുള്ള സംശയത്തിന് രാജുവിന്റെ മറുപടിയാണിത്. “ഞങ്ങളുടെ അച്ഛനും മുത്തച്ഛനുമൊക്കെ അവിടെയൊക്കെ കൃഷി ചെയ്തിരുന്നു. ചാമയും മുത്താറിയുമാ നട്ടത്. ഇപ്പോ വിത്തില്ല. അതൊക്കെ നശിച്ചുപോയി.” അകലെ വിശാലമായ വയലിടം നോക്കി രാജു പറഞ്ഞു.

കുറിച്യാട്ടെ കാട്ടുനായ്ക്കരുടെ മുതലിയായ രവി (കാട്ടുനായ്ക്കരുടെ ഊരുമൂപ്പന്‍) പറയുന്നത് ഇങ്ങനെ. “ഞങ്ങളെന്തായാലും ഇവിടുന്നു പോവൂല; പുറത്തുള്ള കുട്ടികള്‍ പഠിപ്പൊക്കെ കഴിഞ്ഞ് ഇവിടേക്ക് തിരിച്ചുവരും. ഞങ്ങടെ കാര്‍ന്നോര്‍ന്മാരെ വിട്ടു വരാമ്പറ്റൂല.” വീടിനു മുകളിലേക്ക് പടര്‍ന്നു നില്‍ക്കുന്ന മരങ്ങളെ നോക്കിയും രവി ഇതുതന്നെയാണ് പറഞ്ഞത്. “ഇതൊക്കെ വിട്ട് എങ്ങനെ പോവും. അമ്മവയലിലും കോളൂരുമൊക്കെയുള്ള ഞങ്ങളുടെ കൂട്ടര് പുറത്തേക്ക് പോയിരുന്നു. നല്ല വെള്ളം പോലുമില്ല. അവിടെ എല്ലാവരും കള്ളുകുടിയിലാ. പണിയെടുത്ത് കിട്ടണത് അതിനു തന്നെ തെകയില്ല. ഞങ്ങളെന്തായാലും ഇവിടുന്നിറങ്ങൂല.” രവി എല്ലാവര്‍ക്കുംവേണ്ടി ഒരിക്കല്‍കൂടി ഉറപ്പിച്ചു പറഞ്ഞു.

സന്നദ്ധസംഘടന നിര്‍മ്മിച്ചു നല്‍കിയ മഴവെള്ള സംഭരണിയും കിണറുമുണ്ടെങ്കിലും ഇവര്‍ കുടിവെള്ളമെടുക്കുന്നത് കാട്ടുറവയില്‍ നിന്നാണ്. കൊടുംവനത്തില്‍ നിന്നൂറി നീര്‍ചാലുകളിലൂടെ ഒഴുകിയെത്തുന്ന വെള്ളം പരിശുദ്ധമെന്ന് ഇവര്‍ കരുതുന്നു. ഏതാണ്ട് അരക്കിലോമീറ്റര്‍ അകലെ വനത്തിലാണ് ഈ കാട്ടരുവി. കാട്ടാനയും കാട്ടുപോത്തും കടുവയും കുടിവെള്ളമെടുക്കാന്‍ പോവുന്ന സ്ത്രീകളെയും ഭീതിപ്പെടുത്തുന്നില്ല.

പ്രായമേറെയുള്ള ബസവ പങ്കുവെച്ചത് രഹസ്യങ്ങളാണ്. “കാട്ടാനയും കടുവയും മാനുമെല്ലാം സാമി അയ്യപ്പന്മാരാണ്. ഒന്നു കൈക്കൂപ്പിയാല്‍ മതി പിന്നെ വഴിമുടക്കൂല.” തോളില്‍ തൂക്കിയിട്ട ചെറിയസഞ്ചിയില്‍ നിന്നെടുത്ത ചെറിയ വെള്ളാരക്കല്ലുകള്‍ കൈകളിലിട്ട് കുലുക്കിക്കൊണ്ട് പറഞ്ഞു; “ആനയെമാറ്റാന്‍ ഇതു മതി.”

ഇവിടെയിങ്ങനെയൊക്കെയാണ്. കുറിച്യാടാനൊരു താളമുണ്ട്. പ്രകൃതിയുടെ താളമറിഞ്ഞ നിശബ്ദതയറിഞ്ഞ ഒരു സ്വച്ഛത. ഇത്രയൊക്കെയേ ഈ മനുഷ്യര്‍ ആഗ്രഹിക്കുന്നുള്ളൂ. അത്യാവശ്യഘട്ടങ്ങളില്‍ പുറത്തെത്താന്‍ ഒരു മോട്ടോര്‍ വാഹനം. അവര്‍ ഒന്നും വാഗ്ദാനം ചെയ്യുന്നില്ല. പകരം നൂറ്റാണ്ടുകളായി തലമുറകളിലൂടെ പകര്‍ന്നുകിട്ടിയ അറിവുകളുടെ സൂക്ഷിപ്പിന് ഈ മനുഷ്യര്‍ ഒരുക്കമാണ്.

പൊതു സമൂഹം നല്‍കുന്ന പരിഗണനകളൊന്നും അത്ര വശമില്ല ഇവര്‍ക്ക്. നിയോണ്‍ വെളിച്ചവും പട്ടുപാതകളും ബഹുനിലകെട്ടിടങ്ങളും ഇവരുടെ സ്വപ്നങ്ങളില്‍ പോലുമില്ല. ഇതിനൊടൊക്കെ ഭയവുമുണ്ട്.കുറിച്യാട് ഇവര്‍ക്ക് സുഖമാണ്. കാടു ചതിക്കില്ല ഒരിക്കലുമെന്ന ആത്മവിശ്വാസവും കൂട്ടിനുണ്ട്.ഈ സ്വച്ഛജീവിതത്തിനു തടയിടാന്‍ ആര്‍ക്കാണവകാശം എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. ഒപ്പം ഈ ചെറിയ മനുഷ്യരുടെ ചെറിയ ആവശ്യത്തോട് കൈകോര്‍ത്തുകൂടെ എന്നും.

കുറിച്യാടിലെ ആദിവാസി സമൂഹത്തിന്റെ യാത്രാ പ്രശ്ന പരിഹാരത്തിനായി അഴിമുഖം കൈകോര്‍ക്കുന്നു. അത്യാവശ്യ കാര്യങ്ങള്‍ക്കായി അവരെ പുറംലോകത്തെത്താന്‍ സഹായിക്കാന്‍ ഒരു വാഹനം സ്വന്തമായി വേണം. അഴിമുഖത്തിന്റെ നല്ലവരായ വായനക്കാരില്‍ നിന്ന് സഹായ സഹകരണം പ്രതീക്ഷിക്കുന്നു. സാമ്പത്തികമായി സഹായിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന ബാങ്ക് എക്കൌണ്ടിലേക്ക് പണം നിക്ഷേപിക്കുക:

ഹരിത സ്വാശ്രയ സദസ്സ്, കുറിച്യാട് കാട്ടുനായ്ക്ക കോളനി
A/c No. 2214006982
IFSC Code: CBIN0283040
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ചെതലയം ബ്രാഞ്ച്

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍