UPDATES

ഗായിക കാത്തി പെറി ഹിലാരിയുടെ വേഷത്തില്‍; കാമുകന്‍ ട്രംപായും

കാത്തി പെറി ലോകം നിറയെ ആരാധകരുള്ള അമേരിക്കന്‍ പോപ് ഗായികയാണ്. തന്റെ ചുരുങ്ങിയ സംഗീത ജീവിതത്തിനിടയില്‍ 100 മില്ല്യണ്‍ റെകോര്‍ഡുകളാണ് അവരുടേതായി വിറ്റഴിഞ്ഞത്. വിപണി മൂല്യത്തില്‍ അമേരിക്കയില്‍ മൂന്നാം സ്ഥാനമാണ് ഈ ഗായികയ്ക്കുള്ളത്. ഫയര്‍ വര്‍ക്ക്, ഇ ടി, കാലിഫോര്‍ണിയ ഗേള്‍സ്, റോര്‍ തുടങ്ങിയവയാണ് കാത്തിയുടെ പ്രധാന പാട്ടുകള്‍.

 
ഒരു ഗായിക എന്നത് കൂടാതെ ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി ഹിലാരി ക്ലിന്‍റന്റെ കടുത്ത ആരാധിക കൂടിയാണ് കാത്തി. കഴിഞ്ഞ ദിവസം ലോസ് എയ്ഞ്ചല്‍സില്‍ നടന്ന ഹാലോവീന്‍ പാര്‍ട്ടിയില്‍ കാത്തി എല്ലാവരെയും അത്ഭുതപ്പെടുത്തി. ഹിലാരിയുടെ വേഷത്തിലായിരുന്നു അവരുടെ വരവ്.  അതേ സമയം അവരുടെ കാമുകന്‍ ഓര്‍ലാണ്ടോ ബ്ലൂം ആരായിട്ടാണ് എന്നല്ലേ? സാക്ഷാല്‍ ഡൊണാള്‍ഡ് ട്രംപ്!

പ്രസിഡന്‍റ് പദവി ഏറ്റെടുക്കുന്നതിന് മുന്‍പ് ഒരു ചെറിയ പാര്‍ട്ടി എന്നാണ് കാത്തി ഇതിനെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. 41 ലക്ഷം പേരാണ് കാത്തിയുടെ ഈ പോസ്റ്റ് ഇന്‍സ്റ്റഗ്രാമില്‍ ലൈക്ക് ചെയ്തിരിക്കുന്നത്. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍