UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാവ്യ മാധവന്റെ മറുപടികളില്‍ തൃപ്തിയില്ല; ഇനിയും ചോദ്യം ചെയ്യും, അമ്മയെ ചോദ്യം ചെയ്തു

പല ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറിയ കാവ്യ ആക്രമണത്തെക്കുറിട്ട് ഒരു അറിവുമില്ലെന്നാണ് പറയുന്നത്

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനെ പോലീസ് വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ രാവിലെ 11 മുതല്‍ ആറ് മണിക്കൂറോളം തുടര്‍ച്ചയായി ചോദ്യം ചെയ്‌തെങ്കിലും ഇവരില്‍ നിന്നും പോലീസിന് കാര്യമായ വിവരങ്ങളൊന്നും കിട്ടിയില്ല. ഈ സാഹചര്യത്തിലാണ് കാവ്യയെ വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്നലെ രാത്രിയോടെ കാവ്യയുടെ അമ്മയെയും അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടുണ്ട്.

എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കാവ്യയുടെ മൊഴികള്‍ വിശദമായി പരിശോധിച്ച ശേഷമാണ് വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കാവ്യ നല്‍കിയ മറുപടിയാണ് പോലീസിനെ കുഴയ്ക്കുന്നത്. പള്‍സര്‍ സുനിയെ യാതൊരു പരിചയവുമില്ലെന്നും അയാള്‍ ലക്ഷ്യയില്‍ വന്നതിനെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു കാവ്യയുടെ മറുപടി. പല ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറിയ അവര്‍ ആക്രമണത്തെക്കുറിട്ട് ഒരു അറിവുമില്ലെന്നാണ് പറയുന്നത്.

ഇന്നലെ ദിലീപിന്റെ ആലുവയിലെ തറവാട്ടുവീട്ടില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. ബി സന്ധ്യ നേരിട്ടെത്തിയാണ് ചോദ്യം ചെയ്തത്. മെമ്മറി കാര്‍ഡിനെയും ഫോണിനെയും കുറിച്ചുള്ള ചോദ്യങ്ങളാണ് മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യാവലിയില്‍ ഉണ്ടായിരുന്നത്. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് കാവ്യയുടെ ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ എത്തിച്ചെന്നാണ് കേസിലെ പള്‍സര്‍ സുനി മൊഴി നല്‍കിയത്.

ജയിലില്‍ നിന്നും ദിലീപിനെഴുതിയ കത്തിലാണ് സുനി ഈ സ്ഥാപനത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. ഇതാണ് കാവ്യയെ ചോദ്യം ചെയ്യുന്നതിലേക്ക് നയിച്ചത്. നടിയെ ആക്രമിച്ചതിന്റെ പിറ്റേന്ന് ഒളിവില്‍ പോകുന്നതിന് മുമ്പായി ഈ സ്ഥാപനത്തിലെത്തിയെന്ന് ഇയാള്‍ പോലീസിനോടും സമ്മതിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇവിടെ പരിശോധന നടത്തിയെങ്കിലും മെമ്മറി കാര്‍ഡ് കണ്ടെത്താനായില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍