UPDATES

ഡോ. ജിമ്മി മാത്യു

കാഴ്ചപ്പാട്

സ്റ്റെതസ്കോപ്പും കത്തിയും പിന്നെ ഞാനും

ഡോ. ജിമ്മി മാത്യു

ജാതി, മത പ്രധാന ജനാധിപത്യവും മാത്തന്റെ കഥയും

തറവാടി ആണ് മാത്തൻ. ലേശം ക്ഷയിച്ചെങ്കിലും നമ്പൂരിമാരെ സെന്തോമാസ് മാർഗം കുടിച്ച തറവാട്ടിൽ പിറന്നവനാണീ കെ കെ മാത്തൻ!

ഇപ്പോൾ പലപ്പോഴും ആളുകൾ ചോദിക്കുന്ന ഒരു കാര്യമാണ് – ഈ ജാതി, മതം – ഇതൊക്കെ ഇപ്പൊ രാഷ്ട്രീയത്തിലും തിരഞ്ഞെടുപ്പുകളിലും ഇത്ര പ്രാധാന്യം എങ്ങനെ വന്നു? സ്വാതന്ത്ര്യം കിട്ടീട്ട് ഇത്രയും നാൾ വലിയ കുഴപ്പം ഉണ്ടായിരുന്നില്ലല്ലോ എന്ന്.

സ്വാതന്ത്ര്യം കിട്ടുന്നതിനേക്കാൾ പ്രധാനം ആണ് സ്വയം മര്യാദക്ക് ഭരിക്കാൻ സാധിക്കുന്നത്. നമ്മുടെ കൂടെ ആ സാമാനം കിട്ടിയ മിക്കവർക്കും അത് സാധിച്ചിട്ടില്ല!

പാകിസ്ഥാൻ മൂ ….ഐ മീൻ മുടന്തി മുടന്തി നീങ്ങുന്നു.

മിഡിൽ ഈസ്റ് മൊത്തം മൊണ്ണ- മൂ ……എണ്ണ. ഐ മീൻ എണ്ണ കാരണം മാത്രം പിടിച്ചു നില്‍ക്കുന്നു. എണ്ണ പോയാൽ സ്വാഹാ ആകും. സ്വാഹാ. അതിപ്പോൾ ആകാൻ സാധ്യത ഉണ്ട്.

മ്യാൻമാർ, മലേഷ്യ – ഒന്നും നമ്മുടെ സംവിധാനത്തിന്റെ അടുത്ത് വരില്ല.

ആഫ്രിക്കയുടെ കാര്യം പറയുകയേ വേണ്ട.

അപ്പൊ – നമ്മൾ ഒരു അദ്ഭുതം ആണ്, ശരിക്കു പറഞ്ഞാൽ.

എന്താത് സംഭവം?

ഇതും ഇപ്പോഴത്തെ മാറ്റങ്ങളും ആയി ബന്ധം ഉണ്ട്. മാത്തന്റെ കഥയിലൂടെ അത് മനസ്സിലാക്കാമത്രേ. എനിക്ക് വളരെ ബുദ്ധിയുള്ള ഒരു വയസ്സൻ പറഞ്ഞു തന്നതാണ്. എനിക്ക് ഒന്നും മനസ്സിലായില്ല. പക്ഷെ നിങ്ങൾക്ക് മനസ്സിലാകുമോ എന്നറിയില്ല. (കോണിമോളുടെ ഫുൾ നെയിം കോൺസ്റ്റിസ്റ്റേഷൻ – അങ്ങനെ എന്തോ ആണ്) മാത്തൻ എന്ന ഒരു പേരുകാരൻ ഉണ്ടായിരുന്നു. പേര് ഒരു സ്റ്റൈൽ ആയിക്കോട്ടെ- ഭാരത് മാത്തൻ. ഭരത് മമ്മൂട്ടി , ഭരത് മോഹൻലാൽ എന്നൊക്കെ പറയുമ്പോലെ.

സുന്ദരൻ ആയിരുന്നു മാത്തൻ. ഡിഗ്രി കഷ്ടിച്ച് പാസ്സായപ്പോഴേക്കും ആറടി പൊക്കമുള്ള സുമുഖൻ. ആരും നോക്കി നിന്ന് പോകും.

തറവാടി ആണ് മാത്തൻ. ലേശം ക്ഷയിച്ചെങ്കിലും നമ്പൂരിമാരെ സെന്തോമാസ് മാർഗം കുടിച്ച തറവാട്ടിൽ പിറന്നവനാണീ കെ കെ മാത്തൻ!

ചില ചില്ലറ കുഴപ്പങ്ങൾ ഉണ്ട് മാത്തന്. പലപ്പോഴും പലതിനോട് ആണ് കൂറ്. ചിലപ്പോ കുടി തുടങ്ങിയാൽ കുടിയോടു കുടി. വാള് വെക്കൽ ഒക്കെ മത്സരം ആയി എടുത്തു കളയും. പെട്ടന്ന് ധ്യാനം കൂടും. പിന്നെ – ഹല്ലെലുയ്യ. ഉള്ള ജോലിയൊക്കെ കളഞ്ഞു അതിന്റെ പുറകെ നടക്കും. ഒരിക്കൽ ഹിന്ദു സന്യാസിമാരോടൊപ്പം ഹിമാലയത്തിൽ പോയി. ആ സമയത് വീട്ടുകാരെ വേണ്ടാ. ഫോൺ വിളി കൂടെ ഇല്ല.

എന്നാൽ വീട്ടിൽ നിൽക്കുന്ന സമയത്തോ – കുടുംബം എന്ന് വച്ചാൽ ചത്ത് കളയും. അപ്പനെ ബഹുമാനിച്ചില്ല എന്ന് പറഞ്ഞു അയല്‍പക്കകാരൻ റപ്പായിയെ കുത്താൻ ചെന്നു.

ചെറുതായി വർണ വെറിയൻ ആയിരുന്നു. താഴ്ന്ന ജാതിക്കാരെ കണ്ടേ കൂടാ. പെണ്ണുങ്ങൾ ഒക്കെ വീട്ടിൽ അടങ്ങി ഒതുങ്ങി ഇരുന്നോണം. പെങ്ങളെ ഒന്നിനും വിടൂല്ല. ആന്റി വിമൻ. സദാചാര ഭീകരൻ ഒക്കെ ആയി ചിലപ്പോൾ രൂപം പ്രാപിച്ചു കളയും.

ഒരു ഏക സ്വഭാവം ഇല്ല. സ്ഥിരത ഇല്ല. സുന്ദരനും തറവാടിയും ആണ് താനും.

ജാതിയും വെളുപ്പും ഇൻഡ്യാക്കാരും; എന്തുകൊണ്ട് പോപ്പുലേഷൻ ജനറ്റിക്സ് നിരോധിക്കണം?

മാത്തന് മാറ്റം വന്നത് ഒരു പ്രേമത്തിലൂടെ ആണ്. പെണ്ണ് കണ്ടതിനു ശേഷം ആണ് പ്രേമം! മാത്തന്റെ അപ്പൻ നെഹ്രുച്ചൻ, പട്ടേൽ മാപ്പിള, അയലത്തെ അംബേദ്കർ ഇച്ചായൻ മുതൽ പേര് പിടിച്ചു വലിച്ചു കൊണ്ട് പോകുക ആയിരുന്നു, പെണ്ണ് കാണാൻ.

“എനിക്ക് കെട്ടണ്ട ……പ്ലീസ്. എന്നാത്തിനാ അതൊക്കെ? ഞാൻ ഇങ്ങനെ നടന്നോളാന്നെ അപ്പാ. വേണ്ടെന്നു പറാന്നെ ഇച്ചായോ” ഇങ്ങനെ ഒക്കെ മാത്തൻ കിടന്നു അലച്ചു.

നെഹ്രുച്ചൻ കൈ രണ്ടും ബാക്കിൽ പിടിച്ചു കെട്ടി. അംബേദ്കർ മാമൻ വായിൽ ത്രിവർണ തുണി തിരുകി . നിർദയം പെൺവീട്ടിലേക്ക് കൊണ്ട് പോയി. കോൺസ്റ്റൻസ് എന്ന പേരുള്ള കോണിമോളാണ് പ്രതിശ്രുത വധു. കോണിമോളുടെ വീട്ടിൽ കാറ് നിർത്തിയിട്ടേ കെട്ടൊക്കെ അഴിച്ചു വിട്ടുള്ളു.

കോണിയെ കണ്ട മാത്രയിൽ മാത്തൻ ഒന്നടങ്ങി. അതി സുന്ദരി ആണ് കോണി. അഞ്ചര അടി പൊക്കം. ഐശ്വര്യയുടെ ഷേപ്പ്. ആൻജെലിനയുടെ ചിരി.

ആകെ കുറ്റം പറയാവുന്നത് ലേശം മദാമ്മ ലുക്ക് ഉണ്ടെന്നുള്ളതാണ്. ഒരു പാശ്ചാത്യ ലുക്ക്. മാത്തൻ പക്ഷെ വീണു. അങ്ങനെ ആണ് മാത്തന്റെ ജീവിതത്തിൽ ഒരു മാറ്റം ഉണ്ടാവുന്നത്.

കോണി മോൾ ഭയങ്കര കണിശക്കാരി ആണ്. പല്ലുതേക്കാതെയും ഷർട് ഇടാതെയും കഞ്ചാവ് വലിച്ചു ജോലിക്കു പോകാതെയും ഒന്നും ഇരിക്കാൻ കോണി സമ്മതിക്കുകയില്ല. ബഹുമാനവും സ്നേഹവും കാരണം മാത്തൻ ഒക്കെ സമ്മതിക്കും. പതിയെ ആണെങ്കിലും മാത്തന്റെ ജീവിതം പച്ച പിടിച്ചു തുടങ്ങി. ജോലീന്നു ആരും പിരിച്ചു വിട്ടില്ല. ചെറുതെങ്കിലും ശമ്പളം പതിയെ കൂടുന്നുണ്ട്.

പറമ്പിൽ തൂറുന്നത് നിർത്തി കക്കൂസിൽ ആക്കി പരിപാടി. ആരോഗ്യം മെച്ചപ്പെട്ടു.

പത്തു നാല്പതു വയസ്സ് അടുത്തു. എന്റെ ഒക്കെ സ്റ്റേജ് ആയി. അപ്പൊ നമുക്കൊക്കെ തോന്നുന്ന ഒരു എന്തോ ഒരിതുണ്ടല്ലോ മക്കളെ, എന്തുവാ അതി? ചെസ്റ്റിന്റെ സൈസൊ?

അല്ല – അസ്തിത്വ ദുഃഖം.

പണ്ട് കുറെ ഞാനുകൾ ഉണ്ടായിരുന്നു. ഇപ്പോഴും കുറെ ഞാനുകൾ ഉണ്ട്. എല്ലാ ഞാനുകളും പെണ്ണുമ്പിള്ളയുടെ കൺട്രോളിൽ ആണ്.

ദിലീപ് തിളക്കത്തിൽ പറഞ്ഞത് പോലെ – “ഇതിലാരാച്ചാ ശരിക്കുള്ള ഞാൻ?”

അങ്ങനെ പോകുമ്പോൾ, ഒരു ദിവസം കോണി വീട്ടിൽ ഇല്ലാത്ത സമയത്തു, മാത്തന്റെ കല്യാണത്തിന് പിറ്റേന്ന് കോണി അടച്ചു പൂട്ടിയ പഴേ മാത്തന്റെ ചെറുപ്പകാല വസ്തുക്കൾ സൂക്ഷിച്ചിരുന്ന അലമാര മാത്തൻ കുത്തി തുറന്നു.

പണ്ട് അലഞ്ഞു നടന്ന സമയത്തു ഇട്ടിരുന്ന രണ്ടു വർഷമായി കഴുകാതിരുന്ന ജെട്ടിയുടെ ഉശിരൻ മണം മാത്തന്റെ മൂക്കിലേക്ക് അടിച്ചു കയറി.

മാത്തന്റെ മനസ്സിൽ പഴേ ഒരു ബോണ്ട പൊട്ടി. ചീഞ്ഞ ബോണ്ടയിൽ നിന്നും നൊസ്റ്റാൾജിയ പ്രവഹിച്ചു. പണ്ട് അടിച്ചു കോൺ തിരിഞ്ഞിരിക്കുമ്പോൾ പാടാറുള്ള പാട്ട് അവൻ മൂളി:

“ചെറുപ്പകാലങ്ങളിൽ ഉടുത്ത ജെട്ടി,
നനക്കുമോ മാനുഷൻ ഉള്ള കാലം?”

പല റിബൽ ചിന്തകൾ മാത്തന്റെ മനസ്സിൽ പൊന്തി വന്നു.

ട്രുഗാനിനി എന്ന ആദിവാസിയുടെ കഥ, മധുവിന്റെയും

“എന്തിനാണ് എന്നും അലക്കിയ ജെട്ടി ഇടുന്നത്? അതിന്റെ ആവശ്യം ഒന്നുമില്ല. സെന്തോമാസ് മാർഗം കൂട്ടിയ എന്റെ പത്രാസ് കാണിക്കാൻ, അലക്കിയ ജെട്ടി ഒന്നും ഇടേണ്ട. ഓരോരോ പാഷനെ.’

“പറമ്പിൽ തൂറിയ പോരെ? കാർന്നോന്മാർ ഉണ്ടാക്കിയ ഏക്കർ കണക്കിനുള്ള പറമ്പ് പിന്നെന്തിനാണ്?”

“ഈ കോൺസ്റ്റൻസ് എന്ന കോണി അത്ര സുന്ദരി ഒന്നുമല്ല. പെണ്ണുമ്പിള്ളേടെ കീഴിൽ സഹിച്ചത് മടുത്തു.”

കഥ ഒരു വഴിത്തിരിവിൽ ആണ് സുഹൃത്തുക്കളെ. ഇനി എന്ത് സംഭവിക്കും? എന്റെ ദൈവമേ – സസ്പെൻസ് കൊണ്ട് ഞാൻ ഞെളി പിരി കൊള്ളുകയാണ്.

സത്യത്തിൽ റാഡിക്കൽ ആയുള്ള ഒരു മാറ്റമല്ല, എന്നാണു വയസ്സൻ ആണയിട്ടു പറഞ്ഞത്.

കേട്ടിട്ട് ആകെ കൺഫ്യൂഷൻ ആയി. കുറച്ചു നാളായി ജെട്ടി കഴുകിയിട്ട്. ഒന്ന് കുളിച്ചു ഫ്രഷായി പുതിയത് ഇട്ടു നോക്കട്ടെ. വല്ലതും മനസ്സിലാകുമോന്ന്. നിങ്ങക്ക് മനസ്സിലായോ.

ഹിന്ദുക്കളാണ് ഇന്ത്യയിലെ ആദിമ ജനതയെന്ന് ‘തെളിയിക്കാന്‍’ മോദി കമ്മിറ്റിയുണ്ടാക്കി; റോയിട്ടേഴ്സ് വെളിപ്പെടുത്തല്‍

ഡോ. ജിമ്മി മാത്യു

ഡോ. ജിമ്മി മാത്യു

ഡോക്ടര്‍ ജിമ്മി മാത്യു, എം സ്, എം സി എച്ച്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എം ബി ബി സ് കഴിഞ്ഞ്, ജിപ്മെര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവയില്‍ നിന്ന് തുടര്‍ പരിശീലനങ്ങള്‍ നടത്തി. ബംഗളുരുവില്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജ്, ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, കൊച്ചി അമൃത മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ജോലി ചെയ്തിട്ടുണ്ട്. ഇന്‍ഫോ ക്ലിനിക് എന്ന കൂട്ടായ്മയുടെ മെമ്പര്‍ ആണ്. ഡി സി പ്രസിദ്ധീകരിച്ച 'ചിരിയിലൂടെ ചികിത്സ' തുടങ്ങിയ ധാരാളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. Blog - https://healthylifehappylife.in/

More Posts - Website

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍