UPDATES

ജോർജിന്റെ അഴിമതി വിരുദ്ധപ്രസംഗം വേശ്യയുടെ ചാരിത്ര്യപ്രസംഗംപോലെ; കെ.ബി ഗണേഷ് കുമാർ

അഴിമുഖം പ്രതിനിധി

പി സി ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.ബി ഗണേഷ് കുമാര്‍ എം എല്‍ എ രംഗത്ത്. ജോര്‍ജ് അഴിമതിക്കെതിരെ സംസാരിക്കുന്നത് വേശ്യയുടെ ചാരിത്ര്യ പ്രസംഗംപോലെയാണെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലത്ത് ഒരു ചടങ്ങിൽ സംബന്ധിക്കവെയാണ് ഗണേഷിന്റെ പരാമർശം.

അഴിമതിക്കെതിരെ പറയാന്‍ ജോര്‍ജിന് അര്‍ഹതയില്ല. തനിക്കെതിരെ ജോര്‍ജ് നീങ്ങിയത് അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതിനാലാണെന്നും ഗണേഷ് കുമാർ പറഞ്ഞു. തന്നെ ദ്രോഹിക്കാന്‍ ശ്രമിച്ചവരുടെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്നും തന്നെ പുറത്താക്കാന്‍ ശ്രമിച്ച പി.സി ജോര്‍ജ് ഇപ്പോള്‍ എവിടെയാണെന്നും അദ്ദേഹം ചോദിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍