UPDATES

മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്‍റെ സ്വത്ത് വിവരം അന്വേഷിക്കണം; കെ.ബി ഗണേഷ്കുമാർ എംഎൽഎ

അഴിമുഖം പ്രതിനിധി

പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന്‍റെ സ്വത്ത് വിവരത്തെക്കുറിച്ചന്വേഷിക്കണമെന്ന് കെ.ബി ഗണേഷ്കുമാർ എംഎൽഎ. മന്ത്രിക്കെതിരെ ലോകായുക്തയിൽ തെളിവുകൾ ഹാജരാക്കിയ ശേഷമാണ് ഗണേഷ്കുമാർ ആവശ്യമുന്നയിച്ചത്. രേഖകൾ വിശദീകരിക്കാൻ സമയം വേണമെന്നാവശ്യപ്പെട്ട ഗണേഷ് മന്ത്രിയുടെ സ്വത്ത് വിവരങ്ങളെക്കുറിച്ച് ആദായ നികുതി വകുപ്പ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.

ലോകായുക്തയ്ക്ക് മുൻപിൽ വിതുംബിക്കൊണ്ടായിരുന്നു ഗണേഷ്കുമാർ സംസാരിച്ചത്. ഹാജരാക്കിയ രേഖകൾ മാനത്തിന്റെയും ജീവന്‍റേയും വിലയാണെന്നും അദ്ദേഹം പറഞ്ഞു. തെളിവുകൾ ആർക്കും ബോധ്യമാകുന്നതും ഞെട്ടിക്കുന്നതുമാണെന്ന് ഗണേഷ്കുമാർ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാരണങ്ങൾ കൊണ്ട്തന്നെ തന്‍റെ ജീവന് വരെ ഭീഷണിയുണ്ടാകുമെന്നും ഗണേഷ് വ്യക്തമാക്കി.

കേവലം ഒരു തോട്ടക്കാരൻ മാത്രമായിരുന്ന ഇബ്രാഹിം കുഞ്ഞ് എങ്ങനെ കോടീശ്വരനായെന്നും ഗണേഷ്കുമാർ ചോദിച്ചു. പൊതുമരാമത്ത് കരാറുകളുടെ മറവിൽ പേഴ്സണൽ സ്റ്റാഫുകളെ ഉപയോഗിച്ച് മന്ത്രി കോടികൾ സംബാധിച്ചു. ഇതെക്കുറിച്ചെല്ലാം അന്വേഷണം നടത്തിയാൽ പുറത്ത് വരുന്നത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അഴിമതിയായിരിക്കും പുറത്ത് വരികയെന്നും ഗണേഷ്കുമാർ പറഞ്ഞു. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍