UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കറന്‍സി പിന്‍വലിക്കലിന്റെ സാമൂഹിക, സാമ്പത്തിക പ്രത്യാഘാതങ്ങള്‍; ഒരു മുന്‍ ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ പറയുന്നത്

റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറായിരുന്ന (2009-14) ഡോ: കെ. സി. ചക്രബര്‍ത്തി ഒരു ബിജെപി വിരുദ്ധനോ, മോദി വിരുദ്ധനോ അല്ല. നോട്ട് പിന്‍വലിക്കലിന്റെ സാമൂഹ്യ, സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് സമഗ്രവും ലളിതവുമായി അദ്ദേഹം വിശദീകരിക്കുന്നു. പ്രധാന ഭാഗങ്ങള്‍ താഴെ കൊടുക്കുന്നു:

1. സാമ്പത്തിക നേട്ടം കുറവും ചെലവ് കൂടുതലുമാണ്.

2. പ്രധാനമന്ത്രിയെ വേണ്ട വിധത്തില്‍ ഇതിനെക്കുറിച്ച് ധരിപ്പിച്ചിട്ടില്ല എന്നാണ് ഞാന്‍ കരുതുന്നത്.

3. കറന്‍സി നോട്ടുകള്‍/കാശ്  കള്ളപ്പണമല്ല. എല്ലാ കാശും  വെള്ളപ്പണമാണ്.

4. ഈ കാശ് നികുതിയടക്കാത്ത ഒരാളുടെ കയ്യിലെത്തുമ്പോള്‍ അത് കള്ളപ്പണമാകുന്നു.

5. ഇതേ കാശ് നികുതിയടക്കുന്ന ഒരാളുടെ കയ്യിലെത്തുമ്പോള്‍ അത് വെള്ളപ്പണമാണ്.

6. പ്രക്രിയയും വ്യക്തിയുമാണ് കുറ്റക്കാര്‍, പക്ഷേ നിങ്ങള്‍ കാശാണ് നശിപ്പിക്കുന്നത്.

7. പ്രക്രിയയും ആളുകളും മാറിയില്ലെങ്കില്‍, ഒരാള്‍ക്ക് കാശ്, സ്വര്‍ണം, മറ്റ് ആസ്തികള്‍ എന്നിവയെല്ലാം കള്ളപ്പണം ഉണ്ടാക്കാനായി ഉപയോഗിക്കാം.

8. സര്‍ക്കാര്‍ കരുതുന്നത് (കള്ള)പണം/കാശ്  ധനികരുടെ പക്കലാണ് എന്നാണ്. എന്നാല്‍ കാശായി പണമിരിക്കുന്നത് പാവപ്പെട്ടവരുടെ കൈകളിലാണ്.

9. പാവപ്പെട്ടവരില്‍ 90% പേരുടെയും ഇടപാടുകള്‍ കാശിന്റെ രൂപത്തിലുള്ള പണമുപയോഗിച്ചാണ്. അതുകൊണ്ട് അവരുടെ കയ്യില്‍ ഇപ്പോള്‍ കാശില്ല.

10. നിങ്ങളുടെ എല്ലാത്തരം വാണിജ്യ/വ്യാപാര ഇടപാടുകളെയും ഇത് ബാധിക്കും.

11. കാശ് മാറ്റുന്നതിനുള്ള ചെലവ് ഏതാണ്ട് 10000-15000 കോടി രൂപ വരും. അത് നേരിട്ടുള്ള നഷ്ടമാണ്.

12. ബാങ്കുകള്‍ അടുത്ത രണ്ടു മാസം ഈ പണി മാത്രമാണു ചെയ്യുക: കാശ് കൈമാറ്റം, കാശ് കൈകാര്യം, ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുക. ആളുകള്‍ ഇതില്‍ മുഴുകേണ്ടിവരും. ഇതെല്ലാം സമ്പദ് രംഗത്തെ പ്രതികൂലമായി ബാധിക്കും.

13. കാശിന്റെ ക്ഷാമം നേരിടും, ഇടപാടുകള്‍ ഗണ്യമായി താഴോട്ട് പോകും, ചിലപ്പോള്‍ മൊത്തം തകരും, ഇതെല്ലാം സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും.

14. ആളുകളുടെ കയ്യില്‍ കാശില്ലാത്തതുകൊണ്ട് പണപ്പെരുപ്പം താഴെപ്പോരും. നിങ്ങള്‍ ആളുകളുടെ കയ്യിലുള്ള പണം പിന്‍വലിച്ചാല്‍ എല്ലാ വിലകളും ഇടിയും, പക്ഷേ ആളുകള്‍ക്ക് പച്ചക്കറി കഴിക്കാനുമാകില്ല. വില ഇടിയുന്നത് കൈമാറ്റത്തിനുള്ള മാധ്യമം ഇല്ലാതായതുകൊണ്ടാണ്.

15. സാമ്പത്തിക വളര്‍ച്ച താഴെപ്പോന്നാല്‍, സര്‍ക്കാരിന്റെ നികുതി വരുമാനവും കുറയും. കള്ളപ്പണമുള്ള ഒരാള്‍ അത് വ്യാപാരസമുച്ചയങ്ങളിലും, ഭക്ഷണശാലകളിലും, വിനോദത്തിനും ചെലവഴിച്ചാല്‍ അതിന്റെ ഒരു ഭാഗം നികുതിയായി സര്‍ക്കാരിന് കിട്ടുന്നുണ്ട്.

16. പണം പിന്‍വലിക്കല്‍ വളരെ ആഘാതമുണ്ടാകുന്ന ഒരു ഉപായമാണ്. അത് ന്യായമായും, വളരെ നിര്‍ണായകമായ സാഹചര്യത്തിലും മാത്രമേ ഉപയോഗിക്കാവൂ. പൊതുവില്‍, ഒരു സാധാരണ സാഹചര്യത്തില്‍ ആ നടപടിക്കു പ്രത്യേകിച്ച് ഫലമൊന്നും ഉണ്ടാക്കാനാകില്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍