UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കന്യാസ്ത്രീകള്‍ വഴിവക്കില്‍ സമരം ചെയ്ത് സഭയെ ആക്ഷേപിച്ചു; കുറ്റാരോപിതന് നിരപരാധിത്വം തെളിയിക്കാനാവട്ടെയെന്നും കെസിബിസി

ആരോപണവിധേയന്‍ കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെട്ടാല്‍ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ലഭിക്കണമെന്നും സഭ വ്യക്തമാക്കുന്നു.

കന്യാസ്ത്രീയെ മഠത്തില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ കൊച്ചിയില്‍ സമരം ചെയ്ത സന്യാസിനിമാരെ വിമര്‍ശിച്ച് കെസിബിസിയുടെ വാര്‍ത്താക്കുറിപ്പ്. ബിഷപ്പിനെതിരേ ഉയര്‍ന്ന പരാതിയില്‍ സഭ നടപടിയെടുത്തില്ലെന്ന ആരോപണം തെറ്റാണ്. കന്യാസ്ത്രീക്ക് നീതി നിഷേധിച്ചെന്ന റിപോര്‍ട്ടുകള്‍ ശരിയല്ല, പരാതി കിട്ടിയപ്പോള്‍ തന്നെ നടപടിയെടുത്തിട്ടുണെന്നും സഭ പറയുന്നു. എന്നാല്‍ വഴിവക്കില്‍ സമരത്തിനിറങ്ങിയ കന്യാസ്ത്രീകളുടെയും ചില പുരോഹിതന്‍മാരുടെയും നടപടി തെറ്റാണെന്നും വാര്‍ത്താകുറിപ്പ് കുറ്റപ്പെടുത്തുന്നു.

കുറ്റാരോപിതായ വ്യക്തി നിരപരാധിയാണെങ്കില്‍ അത് തെളയിക്കാനുള്ള അവസരം ലഭിക്കണം. കേസില്‍ തുടരന്വേഷണവും വിചാരണയും നിഷ്പക്ഷമാവണമെന്നും കെസിബിസി ആവശ്യപ്പെടുന്നു. എന്നാല്‍ ആരോപണവിധേയന്‍ കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെട്ടാല്‍ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ലഭിക്കണമെന്നും സഭ വ്യക്തമാക്കുന്നു.

നിലവിലെ സംഭവങ്ങളുടെ മറവില്‍ സഭയെ അപഹേളിക്കുന്നതിനുള്ള വ്യാപക ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്. ഇതിന് ചില മാധ്യമങ്ങളും നിക്ഷിപ്ത താല്‍പര്യക്കാരും പ്രവര്‍ത്തിക്കുന്നുണ്ടെന്നും കെസിബിസിയുടെ വാര്‍ത്താകുറിപ്പ് ആരോപിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍