UPDATES

ട്രെന്‍ഡിങ്ങ്

നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ തുരത്താന്‍ ആദിവാസികളുടെ സഹായം തേടുന്ന പദ്ധതിയുമായി വനംവകുപ്പ്

പാലക്കാട് ജില്ലയിലെ ജനവാസ കേന്ദ്രങ്ങളിലിറങ്ങിയ ആനക്കൂട്ടത്തെ ഒടുവില്‍ തിരിച്ചയയ്ക്കാന്‍ സാധിച്ചത് വയനാട്ടിലെ സംഘം എത്തിയതിനെ തുടര്‍ന്നായിരുന്നു

വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് തടയാന്‍ ആദിവസി ഗോത്രജ്ഞാനത്തിന്റെ സഹായത്താല്‍ സംസ്ഥാന വനം വകുപ്പ് പ്രത്യേകദൗത്യസംഘങ്ങള്‍ക്ക് രൂപം നല്‍കി. അടുത്തിടെ പാലക്കാട്, മലപ്പുറം ജില്ലകളിലെ ജനവാസകേന്ദ്രങ്ങളില്‍ കാട്ടാനക്കൂട്ടമിറങ്ങി ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തിയിരുന്നു.

ഏറെ ശ്രമിച്ചാണ് കാട്ടാനക്കൂട്ടത്തെ കാട്ടിലേക്ക് തിരിച്ചയച്ചത്. ഇത്തരത്തില്‍ കാട്ടനക്കൂട്ടവും മറ്റു വന്യജീവികളും വയനാട്ടിലെ ജനവാസ കേന്ദ്രത്തില്‍ നിരന്തരം എത്തുന്നത് തടയാന്‍ ജില്ലയില്‍ ഗോത്രവര്‍ഗ്ഗക്കാരെ ഉള്‍പെടുത്തി പ്രത്യേക സംഘമുണ്ടാക്കി വനംവകുപ്പ് പരീക്ഷിച്ചിരുന്നു. ഈ സംഘം നാട്ടറിവുകള്‍ ഉപയോഗിച്ച് വന്യമൃഗങ്ങളെ തുരുത്തുന്നതില്‍ വിജയിച്ച പശ്ചാത്തലത്തിലാണ് സമാനമായ സംഘങ്ങളെ സംസ്ഥാന തലത്തില്‍ നിയോഗിക്കാന്‍ വനംവകുപ്പ് തിരുമാനിച്ചത്. ഇതിനായി 17 റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനെ സംസ്ഥാനത്തൊട്ടാകെ നിയോഗിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.

നേരത്തെ വയനാട് ജില്ലയില്‍ ഗോത്രവര്‍ഗ്ഗ വാച്ചേഴ്സിന്റെ സഹായത്തോടെ ആരംഭിച്ച സംഘം പുതിയ 17 ഗ്രൂപ്പുകളിലെ അംഗങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. ജനവാസ കേന്ദ്രങ്ങളില്‍ അലഞ്ഞുതിരിയുന്ന ആനകളേയും മറ്റ് വന്യജീവികളേയും തുരത്തുന്നതിനായി മെരുക്കിയ ആനകളെ ഉപയോഗിക്കാനുളള പരിശീലനവും സേനാംഗങ്ങള്‍ക്കു നല്‍കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥന്‍ അഴിമുഖത്തോട് പറഞ്ഞു. അഞ്ച് ദിവസം നീണ്ട പരിശീലനമായിരിയ്ക്കും അംഗങ്ങള്‍ക്കു നല്‍കുകയെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

”വയനാട് ജില്ലയില്‍ വനം വകുപ്പ് രൂപം നല്‍കിയ സംഘം വളരെ വിജയകരമായി വന്യമൃഗങ്ങളെ തുരുത്തിയിട്ടുണ്ട്. ആദ്യവാസി ഗോത്രവിജ്ഞാനത്തിന്റെ സഹായത്തോടെയാണ് അവര്‍ അത് ചെയ്യുന്നത്. പുതിയ സംഘത്തെ അതേ നാട്ടറിവ് പരിശീലിപ്പിക്കുകയാണ് നടപടി. വയനാട് വന്യജീവി സങ്കേതത്തിലെ ഗോത്രവര്‍ഗ്ഗക്കാരായ വാച്ചര്‍മാരുടെ സഹായത്തില്‍ ഫീല്‍ഡ് പരിശീലനത്തിനാണ് കടുതല്‍ മുന്‍ഗണന നല്‍കുക” എന്നും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ കുടുതല്‍ അനുഭവവും പ്രവീണ്യവുമുളള 12 പേരെ പരിശീലകരായി നിയോഗിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിലെ ജനവാസ കേന്ദ്രങ്ങളിലിറങ്ങിയ ആനക്കൂട്ടത്തെ ഒടുവില്‍ തിരിച്ചയയ്ക്കാന്‍ സാധിച്ചത് വയനാട്ടിലെ സംഘം എത്തിയതിനെ തുടര്‍ന്നായിരുന്നു. 45 കിലോമീറ്റര്‍ ദൂരെ നിന്നാണ് ആനക്കൂട്ടത്തെ കാട്ടിലെത്തിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍