UPDATES

ചൈനയ്ക്കും ഇന്ത്യയ്ക്കുമൊപ്പം ദരിദ്രരാജ്യങ്ങള്‍ അണിചേരുന്നതു തടയണം: ബില്‍ ക്ലിന്റണ്‍

അഴിമുഖം പ്രതിനിധി

ചൈനയ്ക്കും ഇന്ത്യയ്ക്കുമൊപ്പം അവികസിതരാജ്യങ്ങള്‍ അണിചേരുന്നതു തടയണമെന്നു അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍. 2009 ഡിസംബര്‍ 17ന് കോപ്പന്‍ഹേഗന്‍ ഉച്ചകോടിയില്‍ അന്നത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായ ഹിലരി ക്ലിന്റന് ഭര്‍ത്താവ് ബില്‍ ക്ലിന്റണ്‍ നല്‍കിയ നയതന്ത്ര ഉപദേശമായിരുന്നു ഇത്. കഴിഞ്ഞദിവസം യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട ഹിലരിയുടെ ഇ-മെയില്‍ സന്ദേശങ്ങളുടെ കൂടെയാണു ബില്‍ ക്ലിന്റണ്‍ അയച്ച സന്ദേശമുള്ളത്.

പന്ത്രണ്ടു ദിവസത്തെ ചര്‍ച്ചകള്‍ക്കുശേഷം 193 രാജ്യങ്ങള്‍ പങ്കെടുത്ത കോപ്പന്‍ഹേഗന്‍ സമ്മേളനത്തില്‍ യോജിപ്പിനുള്ള വഴിതെളിയാതെ വന്നതോടെ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും സ്റ്റേറ്റ് സെക്രട്ടറി ഹിലരിയും ഇടപെട്ടു ധാരണയുണ്ടാക്കുകയായിരുന്നു.

ഇതിനിടെയിലാണ് ഹിലരിക്ക് ‘ചൈനയ്ക്കും ഇന്ത്യയ്ക്കുമൊപ്പം ദരിദ്രരാജ്യങ്ങള്‍ അണിചേരുന്നതു തടയണം’ എന്ന ബില്‍ ക്ലിന്റന്റെ ഇ-മെയില്‍ സന്ദേശം ലഭിച്ചത്. സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന കാലത്തു ഹിലരി സ്വീകരിച്ചതും അയച്ചതുമായ 273 പേജുകള്‍ വരുന്ന 75 ഇ-മെയില്‍ രേഖകളാണു യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പരസ്യപ്പെടുത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍