UPDATES

കായികം

കെയ്ൻ റിച്ചാര്‍ഡ്‌സണ്‍ ഐപിഎല്ലില്‍ നിന്ന് പിന്മാറി

അഴിമുഖം പ്രതിനിധി

ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ കെയ്ൻ റിച്ചാര്‍ഡ്‌സണ്‍ ഐപിഎല്ലില്‍ നിന്ന് പിന്മാറി. വ്യക്തിപരമായ കാരണങ്ങളാലാണ് പിന്മാറ്റം. ട്വിറ്ററിലാണ് റിച്ചാര്‍ഡ്‌സണ്‍ ഇക്കാര്യമറിയിച്ചത്. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയാണ് റിച്ചാര്‍ഡ്‌സണ്‍ കളിച്ചിരുന്നത്. റിച്ചാഡ്‌സണ് പകരക്കാരക്കാരനായി ഇതുവരെ ആരെയും ടീം മാനേജ്മെന്റ് കണ്ടെത്തിയിട്ടില്ല.

കഴിഞ്ഞ സീസണില്‍ 10 മത്സരങ്ങളിലാണ് റിച്ചാര്‍ഡ്‌സണ്‍ റോയല്‍സിന് വേണ്ടി കളിച്ചത്. ഈ മത്സരങ്ങളില്‍ നിന്നായി 11 വിക്കറ്റും അദ്ദേഹം സ്വന്തമാക്കിയിരുന്നു. ക്യാപ്റ്റന്‍ ഷെയ്ൻ വാട്‌സണ്‍, സ്റ്റുവര്‍ട്ട് ബിന്നി, ടിം സൗത്തി, ജയിംസ് ഫോക്‌നര്‍, ധവാല്‍ കുല്‍ക്കര്‍ണി, റുസ്റ്റി തെറോണ്‍, ക്രിസ് മോറിസ്, ബെന്‍ കട്ടിംഗ് എന്നിവര്‍ ചേര്‍ന്ന് സമ്പന്നമായ പേസ് ബൗളിംഗ് നിരയാണ് രാജസ്ഥാന്‍ റോയല്‍സിന്റേത്. അതുകൊണ്ട്തന്നെ റിച്ചാര്‍ഡ്‌സന്റെ പിന്മാറ്റം ടീമിനെ ബാധിച്ചേക്കില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍