UPDATES

വായിച്ചോ‌

പ്രശാന്ത് ഭൂഷണും അരവിന്ദ് കെജ്രിവാളും തമ്മിലുള്ള ശത്രുത അവസാനിക്കുന്നു?

ആം ആദ്മി പാര്‍ട്ടി സ്ഥാപകനേതാവായിരുന്ന സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും തമ്മിലുള്ള ശത്രുത അവസാനിക്കുകയാണോ? സിബിഐ താല്‍ക്കാലിക ഡയറക്ടറായി ഗുജറാത്ത് കേഡറില്‍ നിന്നുള്ള ഐപിഎസ് ഉദ്യോഗസ്ഥനെ നിയമിച്ചത് സംബന്ധിച്ച കേസില്‍ സുപ്രീം കോടതി നടത്തിയ പരാമര്‍ശങ്ങള്‍ സംബന്ധിച്ച് വാദിഭാഗം അഭിഭാഷകനായ പ്രശാന്ത് ഭൂഷന്‍ നടത്തിയ ട്വീറ്റിന് മറുപടിയായി കെജ്രിവാള്‍ റീ-ട്വീറ്റ് ചെയ്തതോടെയാണ് ഇത്തരമൊരു സംശയം ബലപ്പട്ടിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിനോട് കേസില്‍ സുപ്രീം കോടതി വിശദീകരണം തേടിയ കാര്യമാണ് പ്രശാന്ത് ഭൂഷണ്‍ തന്റെ ട്വീറ്റില്‍ പ്രതിപാദിച്ചിരിക്കുന്നത്. കോടതിയില്‍ നടന്ന പുതിയ കാര്യങ്ങള്‍ റീ-ട്വീറ്റ് ചെയ്തു കൊണ്ട് പിണക്കം മറന്ന് കെജ്രിവാളും രംഗത്തെത്തി.

ഡല്‍ഹിയില്‍ എഎപി അധികാരത്തിലെത്തി ഏതാനും നാളുകള്‍ക്കുള്ളില്‍ പ്രശാന്ത് ഭൂഷണെയും പാര്‍ട്ടിയുടെ സൈദ്ധ്യാന്തികന്‍ എന്നറിയപ്പെട്ടിരുന്ന യോഗേന്ദ്ര യാദവിനെയും പാര്‍ട്ടിയില്‍ നിന്നും കെജ്രിവാള്‍ വിഭാഗം പുറത്താക്കിയതോടെയാണ് ഇരുവരും തമ്മിലുള്ള ശത്രുത ആരംഭിക്കുന്നത്. ഒരുപക്ഷെ ശത്രുക്കളുമായി പോലും കൈകോര്‍ത്ത് കേന്ദ്ര സര്‍ക്കാരിനെ പടനയിക്കാന്‍ താന്‍ തയ്യാറാണെന്നാവും കെജ്രിവാള്‍ ഇതിലൂടെ വ്യക്തമാക്കുന്നത്.

കഴിഞ്ഞ ജൂലൈയില്‍, പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും പാര്‍ട്ടിയിലേക്ക് മടങ്ങിവരുന്നത് നന്നായിരിക്കുമെന്ന് കെജ്രിവാള്‍ ഒരു ചാനലിനോട് പറഞ്ഞിരുന്നു. രൂക്ഷമായ പ്രതികരണമാണ് ഇതിന് ഭൂഷണില്‍ നിന്നും ഉണ്ടായത്. തങ്ങളെ തെറിപറയുകയും ശാരീരികമായി ആക്രമിക്കാന്‍ എംഎല്‍എമാരെ ചുമതലപ്പെടുത്തുകയും ചെയ്തതിന് ശേഷം ഇപ്പോള്‍ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുന്നത് കെജ്രിവാളിന്റെ കാപട്യമാണ് വെളിവാക്കുന്നതെന്ന് പ്രശാന്ത് ഭൂഷണ്‍ അന്ന് ട്വീറ്റ് ചെയ്തിരുന്നു.

കൂടുതല്‍ വായനയ്ക്ക്-  https://goo.gl/UdLmuz

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍