UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളം നേരിട്ടത് 1924ലേതിനേക്കാള്‍ ഭീകരമായ പ്രളയം; 100 വയസ്സുകാരനായ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം ഓര്‍ക്കുന്നു

”അന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ ഇല്ലായിരുന്നു. വീടില്ലാത്തവര്‍ക്ക് ഭക്ഷണം പാകം ചെയ്യാനും എത്തിക്കാനും ആരുമില്ലായിരുന്നു. ദുരിതത്തില്‍പ്പെട്ടവര്‍ സ്‌കൂളുകള്‍ കെട്ടിടങ്ങളിലോ പള്ളിയിലോ ക്ഷേത്ര മൈതാനങ്ങളിലോ ആണ് കൂടിയിരുന്നിരുന്നത്.”

1924ല്‍ കേരളത്തില്‍ ആകെ നാശംവിതച്ച പ്രളയം ഇപ്പോഴുണ്ടായതിന്റെ അത്രയും ഭീകരമായിരുന്നില്ലെന്ന് തിരുവല്ല ആസ്ഥാനമായ മലങ്കര മാര്‍ത്തോമാ സിറിയന്‍ ചര്‍ച്ചിലെ ഏറ്റവും പ്രായം ചെന്ന മെത്രോപൊലിത്തയായ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം പറയുന്നു. മെയ് 29 മുതല്‍ തുടങ്ങിയ കാലവര്‍ഷത്തില്‍ കേരളത്തില്‍ ആകെ 417 പേരാണ് മരിച്ചത്. തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ കാരണം ലക്ഷക്കണക്കിന് പേര്‍ക്ക് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടേണ്ടി വന്നു. 1924ന് ശേഷം കേരളത്തെ ഏറ്റവും മോശമായി ബാധിച്ച പ്രളയമെന്നാണ് 2018ലേതിനെ വിശേഷിപ്പിച്ചിരുന്നത്.

പമ്പാ നദിയുടെ തീരത്ത് തിരുവല്ലയിലാണ് 1918ല്‍ ബിഷപ്പ് ജനിച്ചത്. 1924ലെ പ്രളയത്തില്‍ വീടുകളെയും കന്നുകാലികളെയും വിഴുങ്ങി, കുത്തിയൊഴുകുന്ന പുഴ അദ്ദേഹത്തിന്റെ ഓര്‍മ്മയില്‍ ഉണ്ട്. ”അന്നത്തേതുവെച്ച് നോക്കുമ്പോള്‍ ഇപ്പോഴത്തെ പ്രളയം വളരെയധികം നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഏതാണ്ട് ഒരു നൂറ്റാണ്ട് മുമ്പ് വീടും വീട്ടുകാരും കന്നുകാലികളും ഒരുമിച്ച് പമ്പയില്‍ ഒഴുകിപ്പോകുന്നത് കണ്ടതിന്റെ വേദനയുള്ള ഓര്‍മ്മകള്‍ ഇന്നും എനിക്കുണ്ട്,” ബിഷപ്പ് പറയുന്നു.

”അന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ ഇല്ലായിരുന്നു. വീടില്ലാത്തവര്‍ക്ക് ഭക്ഷണം പാകം ചെയ്യാനും എത്തിക്കാനും ആരുമില്ലായിരുന്നു. ദുരിതത്തില്‍പ്പെട്ടവര്‍ സ്‌കൂളുകള്‍ കെട്ടിടങ്ങളിലോ പള്ളിയിലോ ക്ഷേത്ര മൈതാനങ്ങളിലോ ആണ് കൂടിയിരുന്നിരുന്നത്.”

ഒരു ചെറിയ തോണിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ തന്റെ അച്ഛനെക്കുറിച്ചുള്ള ഓര്‍മ്മകളും അദ്ദേഹത്തിനുണ്ട്. അന്ന് തോണി മറിഞ്ഞ് നദിയുടെ ഒഴുക്കില്‍പ്പെട്ട അദ്ദേഹത്തെ കൂടെയുണ്ടായിരുന്ന സഹായി ആണ് രക്ഷിച്ചത്. ഇപ്പോഴത്തെ പ്രളയം കൂടുതല്‍ തീവ്രമാണെങ്കിലും വംശത്തിന്റെയും രാഷ്ട്രീയത്തിന്റെയും അതിര്‍വരമ്പുകള്‍ ഭേദിച്ച് ആളുകള്‍ ഒരുമിച്ച് വന്നുവെന്നത്, പരസ്പരം മാനുഷികമായ ഇടപെടലുകള്‍ നടത്തിയെന്നത് നല്ല സൂചനയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഔദ്യോഗികമായ വിരമിച്ചെങ്കിലും പ്രാര്‍ഥനാ യോഗങ്ങളും മറ്റുമായി ബിഷപ്പ് ഇപ്പോഴും സജീവമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍