UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഐഎസില്‍ ചേര്‍ന്ന 14 മലയാളികള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

സിറിയയില്‍ ഇപ്പോഴും സ്ത്രീകളും കുട്ടികളുമടക്കം 80 ഓളം മലയാളികള്‍ ഐഎസിന്റെ ഭാഗമായി ഉണ്ടെന്നും നിഗമനം

ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന മലയാളികളില്‍ 14 പേര്‍ കൊല്ലപ്പെട്ടതായി കേരള പൊലീസിന്റെ രഹസ്യാന്വേഷണ സംഘത്തിന്റെ നിരീക്ഷണം. ഇതില്‍ ഐഎസിന്റെ കേരള തലവന്‍ എന്നറിയപ്പെടുന്ന ഷജീര്‍ മംഗലശ്ശേരി എന്നയാളും ഉള്‍പ്പെടുന്നു. സിറിയന്‍ സൈന്യവുമായി ഉള്ള ഏറ്റുമൂട്ടലിലാണ് ഭൂരിഭാഗം പേരും കൊല്ലപ്പെട്ടത്.14 പേരില്‍ ഒരാളുടെ കാര്യത്തില്‍ മാത്രം സംശയമുണ്ടെന്നു ദേശീയ അന്വേഷണ ഏജന്‍സി പറയുന്നുണ്ട്.

കാസര്‍ഗോഡും നിന്നും ഐഎസിലേക്കു പോയ ഹഫീസുദ്ദീന്‍, യഹ്യ, മര്‍വാന്‍, മുര്‍ഷിദ്, കണ്ണൂര്‍ വളപട്ടണം സ്വദേശികളായ ഷമീര്‍ പഴഞ്ചിറപ്പള്ളി, ഇയാളുടെ മകന്‍ സലിം, കണ്ണൂര്‍ ചാലാട്ടെ ഷഫ്‌നാദ്, വടകരയിലെ മന്‍സൂര്‍,മലപ്പുറം കൊണ്ടോട്ടിയിലെ മന്‍സൂര്‍, മലപ്പുറംവാണിയമ്പലത്തെ മുഖദില്‍, പാലക്കാട്ടു നിന്നുള്ള അബു താഹിര്‍, ഷിബി എന്നിവരാണ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിരിക്കുന്നത്. വളപ്പട്ടണം സ്വദേശി മുഹമ്മദ് റിഫാലും കൊല്ലപ്പെട്ടതായി വിവരമുണ്ടെങ്കിലും സ്ഥിരീകരണമില്ലെന്നു മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്ന ഈ വാര്‍ത്തയില്‍ പറയുന്നു.

കൊല്ലപ്പെട്ട ഷജീര്‍ മംഗലശ്ശേരി മലയാളികളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനായി രണ്ടു വെബ്‌സൈറ്റുകള്‍ നടത്തിയിരുന്നു. ഇയാള്‍ അഡ്മിനായ അന്‍ഫാറുള്‍ ഖലീഫ, അല്‍ മുജാഹുദീന്‍ ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്.

സിറിയയിലും മറ്റുമായി സ്ത്രീകളും കുട്ടികളും അടക്കം 80 ഓളം മലയാളികള്‍ ഇപ്പോഴും ഐഎസിന്റെ ഭാഗമായി ഉണ്ടെന്നാണ് പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍