UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കെ സുരേന്ദ്രനെതിരെ 15 കേസുകള്‍; കള്ളക്കേസ് ചുമത്തി എന്ന ആരോപണം വസ്തുതകള്‍ക്ക് നിരക്കാത്തത്- മുഖ്യമന്ത്രി

ബിജെപി നേതാവ് കെ സുരേന്ദ്രനെതിരെ 15 കേസുകള്‍ നിലവിലുണ്ടെന്ന് മുഴ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ ഒ രാജഗോപാലിന്റെ സബ്മിഷനുള്ള മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങഅങളിലായി 15 കേസുകള്‍ ഉണ്ട്. ഇതില്‍ എട്ട് കേസുകള്‍ 2016ന് മുമ്പ് എടുത്തിട്ടുള്ളവയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍്‌പെട്ടതിനും പൊതുമുതല്‍ നശിപ്പിച്ചിതിനും ഗതാഗത തടസ്സം സൃഷ്ടിച്ചതിനും നിരോധനാജ്ഞ ലംഘിച്ചതുമുള്‍പ്പെടെയുള്‌ല കേസുകളാണിവ.

സുരേന്ദ്രനെതിരെയുള്ള മൂന്ന് കേസുകള്‍ അന്വേഷണ ഘട്ടത്തിലും മറ്റുള്ളവ കോടതികളില്‍ വിചാരണയുടെ വിവിധ ഘട്ടങ്ങളിലുമാണ്. ശബരിമല ചിത്തിരയാട്ട വിശേഷത്തിന് നടതുറന്നപ്പോള്‍ ദര്‍ശനത്തിനെത്തിയ 52 വയസ്സുള്ള സ്ത്രീയെ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. സുരേന്ദ്രന്റെ നേതൃത്വത്തില്‍ പ്രതിഷേധക്കാര്‍ സംഘടിച്ച് അന്യായമായി ഇവരെ തടഞ്ഞ് ദേഹോപദ്രേമേല്‍പ്പിച്ചു എന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. നിയമനടപടിക്ക് വിധേയനാവാതെയും സമയത്തിന് കോടതികളില്‍ ഹാജരായി ജാമ്യം ലഭിക്കാത്തതുമായ വിവിധ കേസുകള്‍ സുരേന്ദ്രനെതിരെയുണ്ടായിരുന്നു.

നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതി, കണ്ണൂര്‍ ജുഡജീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി എന്നീ കേടതികള്‍ വാറന്റുകള്‍ പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതികളില്‍ ഹാജരാക്കേണ്ടി വന്നത്. ഈ വാറന്റ് കേസുകള്‍ക്ക് ജാമ്യം ലഭിച്ചെങ്കിലും സന്നിധാനം പോലീസ് സ്‌റ്റേഷന്‍ രജിസ്റ്റര്‍ ചെയ്ത കേസിന് ജാമ്യം ലഭിക്കാത്തതുകൊണ്ടാണ് സുരേന്ദ്രന്‍ ഇപ്പോഴും റിമാന്‍ഡില്‍ കഴിയുന്നത്. വസ്തുതകള്‍ ഇതായിരിക്കെ കള്ളക്കേസ് ചുമത്തി പോലീസ് പീഡിപ്പിച്ചു എന്ന ആരോപണം വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.

പിണറായിയെയും ചെട്ടിക്കുളങ്ങരയിലെ പൂജാരിയെയും ചോവനെന്ന് വിളിച്ചാക്ഷേപിച്ചതാര്? സുകുമാരന്‍ നായരദ്ദ്യേം മറുപടി പറയൂ..

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍