UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സംസ്ഥാനത്ത് 43,329 ക്ലാസ് മുറികൾ ഹൈടെക്കായി; ഇനി പ്രൈമറി ക്ലാസ്സുകളും ഹൈടെക്കാകും

സംസ്ഥാനത്ത് 8 മുതല്‍ 12 വരെയുളള ക്ലാസുകളില്‍ 43,329 ക്ലാസ് മുറികള്‍ ഹൈടെക്കായി. മുഖ്യമന്ത്രി പങ്കെടുത്ത പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മിഷന്റെ അവലോകന യോഗത്തിലാണ് ഈ വിവരങ്ങൾ വെച്ചത്. കിഫ്ബി വഴി 226 കോടി രൂപ ചെലവിട്ടാണ് ഈ പ്രവൃത്തി പൂർത്തിയാക്കിയത്. 9,941 സ്കൂളൂകളില്‍ക്കൂടി ഹൈടെക് ലാബ് ഏര്‍പ്പെടുത്തുന്നതിന് 300 കോടി രൂപയുടെ പദ്ധതി കിഫ്ബിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഒന്നുമുതല്‍ ഏഴ് വരെയുളള ക്ലാസുകളിലാണ് ഇനി ഹൈടെക് ലാബുകൾ സ്ഥാപിക്കാനുള്ളത്. 2019 മെയ് 31-ന് മുമ്പ് ഇതു പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

2018 ഫെബ്രുവരി ഒന്നാംതിയ്യതിയാണ് സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് മേഖലകളിലെ 4775 സ്കൂളുകളിലായി 45,000 ക്ലാസ് മുറികൾ സ്ഥാപിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചത്. പൈലറ്റടിസ്ഥാനത്തിൽ അന്നുതന്നെ ആലപ്പുഴ, പുതുക്കാട്, കോഴിക്കോട് നോർത്ത്, തളിപ്പറമ്പ് എന്നീ മണ്ഡലങ്ങളിലെ 139 സ്കൂളുകളിൽ ഹൈടെക് പദ്ധതി നടപ്പാക്കിയിരുന്നു.

കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഐടി അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ) എന്ന സർക്കാര്‍ കമ്പനിയാണ് ഹൈടെക് പദ്ധതിക്കു വേണ്ട ഉപകരണങ്ങൾ സജ്ജമാക്കി വിതരണം ചെയ്യുന്നത്. പൊതുവിദ്യാലയങ്ങളിലെ ഓരോ ക്ലാസ്‌മുറിയ്ക്കും ഒരു ലാപ്‌ടോപ്പും മൾട്ടീമീഡിയ പ്രൊജക്ടറും വൈറ്റ് ബോർഡും ശബ്ദസംവിധാനവും ഇവർ വിതരണം ചെയ്യും. ഇതോടൊപ്പം ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സംവിധാനവും നൽകുന്നുണ്ട്. സ്കൂൾ ലാബിലേക്ക് മൾട്ടി ഫങ്ഷൻ പ്രിന്റർ, ഡിജിറ്റൽ ക്യാമറ, വെബ്ക്യാം, സർവെയ്ലൻസ് സിസ്റ്റം എന്നിവയും നൽകുന്നു.

ഡിജിറ്റൽ ഇന്ററാക്ടീവ് പാഠപുസ്തകം, എല്ലാ വിഷയങ്ങളുടെയും പാഠ്യപഠനത്തിനു സഹായകമാകുന്ന ഡിജിറ്റൽ ഉള്ളടക്ക ശേഖരം, എല്ലാവർക്കും മുഴുവൻ സമയപഠനാന്തരീക്ഷം ഉറപ്പാക്കുന്ന സമഗ്രപോർട്ടൽ, ഇ ലേണിങ്, എം ലേണിങ്, ലേണിങ് മാനേജ്മെന്റ് സംവിധാനം, മൂല്യനിർണയ സംവിധാനങ്ങൾ തുടങ്ങിയവയും ഹൈടെക് സ്കൂളിന്റെ ഭാഗമായി നടപ്പിലാക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍