UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദിലീപിനെ തിരിച്ചെടുത്തത് ജനാധിപത്യമര്യാദ അനുസരിച്ചെന്ന് മോഹൻലാൽ; എഎംഎംഎക്ക് നിക്ഷിപ്ത താൽപര്യമില്ല

‘ജനറൽ ബോ‍ഡിയിൽ പങ്കെടുക്കാത്തവരാണ് എതിർപ്പുയർത്തി രംഗത്തു വന്നത്’

ദിലീപിനെ എഎംഎംഎ തിരിച്ചെടുത്തത് എതിർശബ്ദങ്ങളില്ലാതെ ഉയർന്നുവന്ന പൊതുവികാരത്തിന്റെ അടിസ്ഥാനത്തിലെടുത്ത തീരുമാനമായിരുന്നെന്ന് വാദിച്ച് സംഘടനയുടെ പ്രസിഡണ്ട് മോഹൻലാൽ. എഎംഎംഎക്ക് നിക്ഷിപ്ത താൽപര്യമില്ലെന്നും ലണ്ടനിൽ നിന്ന് മാധ്യമങ്ങൾക്കയച്ച കുറിപ്പിൽ മോഹൻലാൽ വ്യക്തമാക്കി. മാധ്യമങ്ങളിലൂടെ അർഹിക്കുന്നതിലേറെ കേട്ടുവെന്നും അതിൽ വേദനയുണ്ടെന്നും ലാൽ പറഞ്ഞു.

ദിലീപിനെ തിരിച്ചെടുത്ത കാര്യം ഔദ്യോഗികമായി ആ നടനെ അറിയിക്കുക പോലും ചെയ്തിട്ടില്ലെന്നും നിക്ഷിപ്ത താൽപര്യങ്ങളില്ലാത്ത എഎംഎംഎയെ തകർക്കാൻ ചിലർ ശ്രമിക്കുകയാണെന്നും ലാൽ ആരോപിച്ചു. സത്യമെന്തെന്ന് അറിയുന്നതിനു മുമ്പ് തങ്ങൾ ബഹുമാനിക്കുന്ന ഏറെപ്പേർ എതിർപ്പുമായി വരികയായിരുന്നുവെന്നും മോഹൻലാൽ പറഞ്ഞു.

ജനറൽ ബോ‍ഡിയിൽ പങ്കെടുക്കാത്തവരാണ് എതിർപ്പുയർത്തി രംഗത്തു വന്നതെന്ന് രാജിവെച്ച നടിമാരെ ഉന്നംവെച്ച് മോഹൻലാൽ ആരോപിച്ചു. വിയോജിപ്പുകളെ യോജിപ്പുകളാക്കി മാറ്റാമെന്നും പുറത്തുനിന്നും അഴുക്ക് വാരിയെറിയുന്നവർ അത് ചെയ്യട്ടെയെന്നും ലാൽ‌ തന്റെ കുറിപ്പിൽ പറഞ്ഞു.

എഎംഎംഎ നടത്തുന്ന കാരുണ്യപ്രവർത്തനങ്ങൾ വിശദീകരിക്കാനാണ് കുറിപ്പിന്റെ വലിയൊരു ഭാഗവും നീക്കി വെച്ചിട്ടുള്ളത്. 137 ‘മക്കൾ’ക്ക് സംഘടന സഹായം ചെയ്യുന്നുണ്ടെന്ന് ഈ വിശദീകരണത്തിൽ പറയുന്നു. അന്തരിച്ച കൊല്ലം അജിത്തിന്റെ കുടുംബത്തിന് വീടു വെച്ചു കൊടുക്കാൻ തീരുമാനമെടുത്ത യോഗത്തിലാണ് പ്രശ്നങ്ങളുണ്ടായതെന്നും സഹായം നൽകുന്നത് പുറത്തുപറഞ്ഞ് അനുതാപം നേടാൻ സംഘടന ശ്രമിച്ചിട്ടില്ലെന്നും ലാൽ അവകാശപ്പെട്ടു. കുറിപ്പിനൊടുവിൽ, സംഘടനയുടെ അംഗങ്ങൾ ഒരുമിച്ചു നിൽക്കേണ്ടത് ‘നമ്മുടെ’ മാത്രം കാര്യമാണെന്നും ലാൽ പറയുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍