UPDATES

വായിച്ചോ‌

കേരളത്തില്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ ഉപേക്ഷിച്ചത് 567 ശിശുക്കളെ! അമ്മത്തൊട്ടിലില്‍ എത്തിയത് 77 കുഞ്ഞുങ്ങള്‍

567 കുഞ്ഞുങ്ങളില്‍ 554 പേരെ ദമ്പതികളും 13 പേരെ ഒറ്റയ്ക്കു കഴിയുന്ന സ്ത്രീകളും ദത്തെടുത്തു.

കേരളത്തില്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ ഉപേക്ഷിച്ചത് 567 ശിശുക്കളെയെന്ന് മനോരമ ന്യൂസിന്റെ റിപ്പോര്‍ട്ട്. പേരും വിലാസവും അറിയിച്ച് കൃത്യമായ രേഖകളോട് സര്‍ക്കാരിന്റെ ശിശുക്ഷേമസമിതിയിലേക്ക് കൈമാറിയത് 380 കുഞ്ഞുങ്ങളെയാണ്. കുടുംബപ്രശ്‌നങ്ങള്‍ പോലെ വളര്‍ത്താനാകാത്ത സാഹചര്യങ്ങളില്‍ ദമ്പതികള്‍ ഒരുമിച്ചും ഒറ്റയ്ക്കുമാണ് കുഞ്ഞുങ്ങളെ എത്തിച്ചത്. കൂടാതെ വിവാഹിതരല്ലാത്ത അമ്മമാരും കുഞ്ഞുങ്ങളെ കൈമാറി.

പേരും വിലാസവും വെളിപ്പെടുത്താതെ 110 കുഞ്ഞുങ്ങളെ അമ്മമാര്‍ കൈമാറി. 77 കുഞ്ഞുങ്ങളെ ലഭിച്ചത് ശിശുക്ഷേമ സമിതികളില്‍ സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലുകളില്‍ നിന്നുമാണ്. അമ്മത്തൊട്ടിലില്‍ 2017ല്‍ 28 കുട്ടികളെയും 2018ല്‍ 18 കുട്ടികളെയുമാണ് ലഭിച്ചത്. 567 കുഞ്ഞുങ്ങളില്‍ 554 പേരെ ദമ്പതികളും 13 പേരെ ഒറ്റയ്ക്കു കഴിയുന്ന സ്ത്രീകളും ദത്തെടുത്തു.

സംസ്ഥാനത്ത് 1250 ദമ്പതികളാണ് ദത്തെടുക്കാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നത്. 45 വയസ്സില്‍ താഴെയുള്ളവര്‍ക്ക് 4 വയസ്സു വരെയുള്ള കുഞ്ഞുങ്ങളെ ദത്തെടുക്കാം. 45 – 50 പ്രായക്കാര്‍ക്ക് 4 മപതല്‍ 8 വയസ്സുള്ള കുഞ്ഞുങ്ങളെയും 50-55 പ്രായക്കാര്‍ക്ക് 8 മുതല്‍ 18 വയസ്സുള്ള കുട്ടികളെയുമാണ് ദത്തെടുക്കാനാകുക.

കൂടുതല്‍ വായനയ്ക്ക് – https://www.manoramaonline.com/news/kerala/2019/01/13/abandoned-new-borns.html

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍