UPDATES

ട്രെന്‍ഡിങ്ങ്

ആലപ്പുഴയില്‍ കെ സിയ്ക്ക് പകരം പി സിയോ?

മുന്‍ ഹരിപ്പാട് എംഎല്‍എ ബാബുപ്രസാദിന്റെ പേരും സജീവ പരിഗണനയില്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരത്തില്‍ നിന്ന് പിന്‍മാറിയ കെ സി വേണുഗോപാലിന് പകരം പി സി വിഷ്ണുനാഥ്? സംഘടനാ ചുമതലയുടെ പേരില്‍ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന കെ സി അറിയച്ചതിനെ തുടര്‍ന്ന് ആലപ്പുഴയില്‍ സ്ഥാനാര്‍ഥിയെ തേടുകയാണ് കോണ്‍ഗ്രസ്. എഐസിസി സെക്രട്ടറിയും മുന്‍ ചെങ്ങന്നൂര്‍ എംഎല്‍എയുമായ പി സി വിഷ്ണുനാഥ് സ്ഥാനാര്‍ഥിയായേക്കും എന്ന സൂചനകളാണ് ലഭിക്കുന്നത്.

വിഷ്ണുനാഥ്, മുന്‍ ഹരിപ്പാട് എംഎല്‍എ ബാബുപ്രസാദ്, ഡിസിസി പ്രസിഡന്റ് എം ലിജു, ഷാനിമോള്‍ ഉസ്മാന്‍, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കരുനാഗപ്പള്ളിയില്‍ മത്സരിച്ച സി ആര്‍ മഹേഷ് എന്നിവരുടെ പേരുകളാണ് സ്ഥാനാര്‍ഥി ചര്‍ച്ചയില്‍ വന്നത്. എം ലിജു മത്സരത്തിനിറങ്ങുന്നില്ലെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. സി ആര്‍ മഹേഷും തിരഞ്ഞെടുപ്പില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുകയാണെന്ന് അറിയിച്ചതായാണ് ലഭിക്കുന്ന വിവരം. ഷാനിമോള്‍ ഉസ്മാന്‍ സ്ഥാനാര്‍ഥിയാവാന്‍ താത്പര്യം പ്രകടിപ്പിച്ചെങ്കിലും ആലപ്പുഴ സീറ്റില്‍ താത്പര്യമില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. വയനാട് സീറ്റാണ് ഷാനിമോള്‍ ആവശ്യപ്പെട്ടത്. മൂവരും പിന്‍മാറിയതോടെ വീഷ്ണുനാഥ്, ബാബുപ്രസാദ് എന്നീ രണ്ട് പേരുകളിലേക്കാണ് സാധ്യത വിരല്‍ ചൂണ്ടുന്നത്. കോണ്‍ഗ്രസ് ഐ വിഭാഗത്തിന്റെ കയ്യിലിരിക്കുന്ന മണ്ഡലമാണ് ആലപ്പുഴ.

കെ സി മാറുന്നതിനൊപ്പം ഐ ഗ്രൂപ്പില്‍ നിന്നുള്ള ഒരാളെ തന്നെ സ്ഥാനാര്‍ഥിയായി ആലപ്പുഴയില്‍ നിശ്ചയിക്കണമെന്ന നിര്‍ബന്ധമാണ് ഐ വിഭാഗത്തിനുള്ളത്. രമേശ് ചെന്നിത്തലക്കായി കഴിഞ്ഞ തവണ സീറ്റ് ഒഴിഞ്ഞുനല്‍കിയിരുന്നു. അതിന്റെ പ്രത്യുപകാരമെന്ന നിലയില്‍ കൂടിയാണ് ബാബുപ്രസാദിന്റെ പേര് ഉയര്‍ന്നുവരുന്നത്. എന്‍എസ്എസുമായി അടുത്തബന്ധവും ബാബുപ്രസാദിനെ സഹായിക്കുമെന്ന കണക്കുകൂട്ടലാണ് ഐ വിഭാഗത്തിനുള്ളത്. എന്നാല്‍ എ എം ആരിഫുമായി ഏറ്റുമുട്ടാന്‍ പി സി വിഷ്ണുനാഥാണ് കൂടുതല്‍ യോഗ്യനാണെന്ന അഭിപ്രായം കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. ചെറുപ്പവും അനുകൂല ഘടകമാണ്. നാളെ നടക്കുന്ന സ്റ്റിയറിങ് കമ്മറ്റിയിലാവും അന്തിമ തീരുമാനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍