UPDATES

ട്രെന്‍ഡിങ്ങ്

ഉദ്ഘാടനം കഴിഞ്ഞ കിസാൻ സമ്മാൻനിധി പദ്ധതി വീണ്ടും ഉദ്ഘാടനം ചെയ്യാൻ കണ്ണന്താനം; അൽപ്പത്തമെന്ന് വിഎസ് സുനിൽകുമാർ

ന്ന് ഗഡുക്കളായി ആറായിരം രൂപ കർഷകർക്ക് നൽകുന്നതാണ് ഈ പദ്ധതി.

കിസാൻ സമ്മാനനിധി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സംസ്ഥാന സർക്കാർ കോട്ടയത്ത് നടത്തിയതിനു ശേഷം സ്വന്തമായി ഒരു ഉദ്ഘാടന പദ്ധതിയുമായി കേന്ദ്രമന്ത്രി അൽഫോണ്‍സ് കണ്ണന്താനം രംഗത്ത്. തിരുവനന്തപുരത്താണ് പദ്ധതിയുടെ സമാന്തര ഉദ്ഘാടനം കണ്ണന്താനം നിശ്ചയിച്ചിരിക്കുന്നത്. ചില കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണിത്.

ഫെഡറൽ തത്വങ്ങൾ പ്രകാരം ഇത്തരം പദ്ധതികളുടെ ഉദ്ഘാടനം സംസ്ഥാന സർക്കാരിന്റെ ചുമതലയാണെന്നിരിക്കെ കണ്ണന്താനത്തിന്റെ ഈ നീക്കം വിമർശനം വിളിച്ചു വരുത്തിയിട്ടുണ്ട്. കീഴ്‌വഴക്കങ്ങൾ ലംഘിച്ചുള്ള കണ്ണന്താനത്തിന്റെ സമാന്തര ഉദ്ഘാടനം ഫെഡറലിസത്തോടുള്ള വെല്ലുവിളിയാണെന്ന് കൃഷിമന്ത്രി വിഎസ് സുനിൽകുമാർ പറഞ്ഞു. കേന്ദ്ര സർക്കാർ പദ്ധതികളുടെ ഉദ്ഘാടനം പാർട്ടി പരിപാടിയാക്കി മാറ്റുകയാണ് അൽഫോൺസും ബിജെപിയും ചെയ്യുന്നതെന്ന് സുനിൽകുമാര്‍ ആരോപിച്ചതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

രണ്ട് ജാതിത്തൈ ഉള്ളവരും, വീട്ടില്‍ പുല്ലുപോലുമില്ലാത്തവരും; മോദിയുടെ 6000 രൂപ സമ്മാനത്തിന് ക്യൂ നില്‍ക്കുന്ന കേരളത്തിലെ ‘കര്‍ഷകര്‍’

ചില കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് അൽഫോണ്‍സ് കണ്ണന്താനം തിരുവനന്തപുരം കഴക്കൂട്ടത്ത് കിസാൻ സമ്മാനനിധി പദ്ധതിയുടെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. അതെസമയം ഇക്കാര്യം സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടില്ലെന്ന് മന്ത്രി സുനിൽകുമാർ പറയുന്നു. മൂന്ന് ഗഡുക്കളായി ആറായിരം രൂപ കർഷകർക്ക് നൽകുന്നതാണ് ഈ പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ വെച്ച് നിർവ്വഹിക്കും.

നേരത്തെയും ഇത്തരം ‘ഹൈജാക്ക്’ പരിപാടികൾ അൽഫോണ്‍സ് കണ്ണന്താനം നടത്തിയിട്ടുണ്ട്. ‘ശ്രീനാരായണഗുരു തീര്‍ഥാടന സര്‍ക്യൂട്ട്’ പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന സർക്കാരിനോട് ആലോചിക്കാതെ ഉദ്ഘാടനം നടത്താൻ കണ്ണന്താനം ശ്രമിക്കുകയുണ്ടായി. പദ്ധതിയുടെ ഉദ്ഘാടനം നടത്താനുള്ള കേന്ദ്രത്തിന്റെ നീക്കം മര്യാദയാണോയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ച് ചോദിക്കുകയുമുണ്ടായി. കേരളത്തിന്റെ പദ്ധതി കേന്ദ്രം തട്ടിയെടുത്തതിൽ പ്രതിഷേധിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്തു വരികയുണ്ടായി. പ്രതിഷേധത്തെ വകവെക്കാതെ കണ്ണന്താനം പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു.

അക്കൗണ്ടിലെത്തുന്ന 6000 രൂപ കർഷക രോഷം തണുപ്പിക്കുമോ?

മോദിയുടെ ആറായിരം രൂപയ്ക്കുള്ള അപേക്ഷ എട്ട് ലക്ഷം കവിഞ്ഞു: ഇത്രയും കര്‍ഷകര്‍ കേരളത്തിലുണ്ടെങ്കില്‍ എന്തിനാണ് തമിഴ്‌നാട്ടില്‍ നിന്നും പച്ചക്കറി വാങ്ങുന്നതെന്ന് സോഷ്യല്‍ മീഡിയ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍