UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അമ്പൂരി കൊലപാതകം; കുഴിയെടുക്കാന്‍ അച്ഛനും സഹായിച്ചു, കൃത്യത്തിന് ശേഷം പോയത് കശ്മീരിലേക്ക് – അഖിലിന്റെ മൊഴി

മൊബൈലും വസ്ത്രങ്ങളും ഉപേക്ഷിച്ചത് രാഹുലാണെന്നും അഖില്‍ പറഞ്ഞു.

അമ്പൂരി കൊലപാതകത്തിലെ മുഖ്യപ്രതിയുടെ മൊഴി പുറത്തെത്തി. കുഴിയെടുക്കാന്‍ അച്ഛനും സഹായിച്ചു. പക്ഷെ കൊലപാതകത്തില്‍ പങ്കില്ല, എല്ലാത്തിനും സഹോദരന്‍ രാഹുലിന്റെ സഹായം ലഭിച്ചിരുന്നുവെന്നും കൃത്യത്തിന് ശേഷം പോയത് കശ്മീരിലേക്കാണെന്നും അഖിലിന്റെ മൊഴി. മൊബൈലും വസ്ത്രങ്ങളും ഉപേക്ഷിച്ചത് രാഹുലാണെന്നും അഖില്‍ പറഞ്ഞു.

ഒപ്പം ജീവിക്കണമെന്നും ഇല്ലെങ്കില്‍ പോലീസില്‍ സമീപിക്കുമെന്നും രാഖി പറഞ്ഞതിനെ തുടര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഖിലിനെയും രാഹുലിനെയും ഇന്ന് മൃതദേഹം കുഴിച്ചെടുത്ത വീട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തും.രാഖിയുടെ മൊബൈല്‍ ഫോണ്‍, വസ്ത്രങ്ങളും മൃതദേഹം കുഴിച്ചിടാന്‍ ഉപയോഗിച്ച ആയുധവും കണ്ടെടുക്കാനുണ്ട്. രണ്ട് പേരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.

അഖിലിനെയും രാഹുലിനെയും പോലീസ് ഒരുമിച്ച് ചോദ്യം ചെയ്‌തേക്കും. ഗൂഢാലോചനയില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. നേരത്തെ അഖിലിനെതിരെ മൊഴി നല്‍കിയ സഹോദരന്‍ രാഹുല്‍, അഖിലും താനും ചേര്‍ന്നാണ് രാഖിയെ കൊന്നത് എന്ന് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ഇന്നലെ രാത്രിയാണ് കേസിലെ ഒന്നാം പ്രതിയായ അമ്പൂരി തട്ടാന്‍മുക്ക് അശ്വതി ഭവനില്‍, അഖില്‍ പോലീസ് കസ്റ്റഡിയിലായത്. ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ അഖിലിനെ പിതാവ് നല്‍കിയ വിവരമനുസരിച്ചാണ് പോലീസ് വിമാനത്താവളത്തില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തത്. അഖിലിന്റെ സഹോദരനും രണ്ടാം പ്രതിയുമായ രാഹുല്‍ നേരത്തെ പിടിയിലായിരുന്നു.

പൊഴിയൂര്‍ എസ്‌ഐ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം അഖിലിനെ പിടികൂടുന്നതിനായി ഡല്‍ഹിക്കു പോയിരുന്നു. ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ പരിശോധിച്ചത് വഴി അഖിലിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചാണ് അറസ്റ്റെന്നാണ് പോലീസ് പറയുന്നത്. കശ്മീരിലെ ലേയില്‍നിന്നു ഡല്‍ഹി വഴി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അഖിലിനെ പൂവാര്‍ എസ്‌ഐ സജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റു ചെയ്തത്.

Read: യൂണിവേഴ്‌സിറ്റി കോളേജിനു പിന്നാലെ മഹാരാജാസും; യൂണിയന്‍ ഓഫീസിന്റെ പൂട്ടു തകര്‍ക്കലും അഭിമന്യു സ്മൃതിമണ്ഡപവും എസ്എഫ്ഐയെ വീണ്ടും വിവാദത്തിലാക്കുന്നു

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍