UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ക്യാന്‍സര്‍ രോഗികളുടെ നിരക്ക് വര്‍ദ്ധനവ്: സംസ്ഥാനങ്ങളില്‍ കേരളം മുന്നില്‍

ക്യാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ ലോകശരാശരിയുടെ പകുതിയിലേറെ ഇന്ത്യന്‍ ശരാശരി

മൂന്ന് വര്‍ഷമായി ദേശീയ നിരക്കിനെ അപേക്ഷിച്ച് കേരളത്തില്‍ ക്യാന്‍സര്‍ രോഗികളുടെ നിരക്ക് നാല് മടങ്ങ് വര്‍ദ്ധിക്കുന്നതായി കണ്ടെത്തല്‍. ഇന്ത്യസ്‌പെന്‍ഡ് 2016 മുതല്‍ ഒരു ലക്ഷം പേരില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് ഇന്ന് പാര്‍ലമെന്റില്‍ വച്ചത്.

അതേസമയം കേന്ദ്രഭരണ പ്രദേശമായ ദാമന്‍ ആന്‍ഡ് ദിയുവിലാണ് ഏറ്റവുമധികം ക്യാന്‍സര്‍ രോഗികള്‍ വര്‍ദ്ധിച്ചത്. നിരക്ക് അനുസരിച്ച് 41 പോയിന്റ് ആണ് ദാമന്‍ ആന്‍ഡ് ദിയുവിന്. ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി(22), ലക്ഷദ്വീപ്(18.6) പുതുച്ചേരി(13.5) കേരളം(13) എന്നിവയാണ് തൊട്ടുപിന്നാലെ വരുന്നവ. പഠന കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ക്യാന്‍സര്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ചാണ് പോയിന്റ് നിശ്ചയിക്കുന്നത്.

പത്ത് ലക്ഷത്തോളം ഇന്ത്യക്കാരില്‍ പ്രതിവര്‍ഷം ക്യാന്‍സര്‍ കണ്ടെത്തുന്നുണ്ട്. കൂടാതെ 6,80,000 പ്രതിവര്‍ഷം ഈ രോഗത്താല്‍ മരിക്കുകയും ചെയ്യുന്നുണ്ട്. ഒരുകാലത്ത് പടിഞ്ഞാറന്‍ രാജ്യങ്ങളുടെ രോഗമെന്ന് കരുതിയിരുന്ന ക്യാന്‍സര്‍ അടുത്ത 18 വര്‍ഷത്തിനിടെ 70 ശതമാനത്തോളം വര്‍ദ്ധിക്കുമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. 2012ല്‍ പത്ത് ലക്ഷം പുതിയ ക്യാന്‍സര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കില്‍ 2035 ആകുമ്പോള്‍ അത് 17 ലക്ഷം ആകുമെന്നാണ് ക്യാന്‍സര്‍ വിവരങ്ങളില്‍ ഇന്റര്‍നാഷണല്‍ ആധികാരിക കേന്ദ്രമായ ഗ്ലോബോക്യാന്‍ പറയുന്നു.

ക്യാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ ലോകശരാശരിയുടെ പകുതിയിലേറെ ഇന്ത്യന്‍ ശരാശരി. ഒരുലക്ഷത്തില്‍ 182 പേരാണ് ലോക ശരാശരിയെങ്കില്‍ ഇന്ത്യയില്‍ അത് ഒരുലക്ഷത്തില്‍ 119 പേരാണ്. വികസനരാജ്യങ്ങളിലെ ശരാശരിയുടെ പകുതിയേക്കാള്‍ കുറച്ചു താഴെ മാത്രമാണ്. 268 എണ്ണാണ് വികസിത രാജ്യങ്ങളിലെ ശരാശരി. ഇന്ത്യയില്‍ 250ലേറെ ആധുനിക സജ്ജീകരണങ്ങളുള്ള ക്യാന്‍സര്‍ സെന്ററുകളുണ്ട്. അതേസമയം പത്ത് ലക്ഷം രോഗികള്‍ക്ക് 0.2 ആശുപത്രികള്‍ എന്നതാണ് ഇതിന്റെ കണക്ക്. എന്നാല്‍ അമേരിക്കയില്‍ പത്ത് ലക്ഷം രോഗികള്‍ക്ക് 4.4 ആശുപത്രികളുണ്ട്. ഇന്ത്യയിലെ 40 ശതമാനം ആശുപത്രികളും എട്ട് മെട്രോ നഗരങ്ങളിലും 15 ശതമാനം മാത്രം സര്‍ക്കാര്‍ ഉടമസ്ഥതയിലുമാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍