UPDATES

സോഷ്യൽ വയർ

യോനീ പൂജയാകാം; യോനീ കവാടം പാടില്ല; വിചിത്രം തന്നെ: ‘ആർഷഭാരതസനാതന പുണ്യശാലികളായ’ മാമുനിമാർ യോനിയെ ദിവ്യമെന്ന് ആരാധിച്ചിരുന്നു

‘പരിപാട്യ’ എന്ന വാക്ക് ബ്രഹ്മയാമളം പ്രയോഗിക്കുന്നുണ്ട്. ബ്രഹ്മയാമളത്തെ പറ്റി പഠിച്ച Csaba Kiss ഈ പദത്തിന് Orgasm എന്നാണ് അർത്ഥം നല്കിയിട്ടുള്ളത്.

യോനീകവാടം പ്രദർശിപ്പിച്ചത് വലിയ മഹാപാതകമായും സദാചാരലംഘനമായുമാണ് ആർഷഭാരതസനാതന മതവാദികൾ ഉന്നയിച്ചിരിക്കുന്നത്. എന്നാൽ യോനിയെ ആരാധിക്കുന്ന പാരമ്പര്യം ഇന്ത്യയിൽ ശക്തമായി നിലനിന്നിരുന്നു. പറയുമ്പോൾ അശ്ലീലമാണെന്ന് കരുതരുത്. ബ്രഹ്മയാമളം എന്ന തന്ത്രഗ്രന്ഥത്തിൽ 45-ാം അദ്ധ്യായത്തിൽ ‘സ്വയോനീ ദർശനം’ എന്ന താന്ത്രികാനുഷ്ഠാനം വിവരിക്കുന്നുണ്ട്. ഇതനുസരിച്ച് സാധകൻ ഒരു പീഠം പ്രതിഷ്ഠിച്ച് ശക്തിയെന്ന ദൂതിയെ അതിൽ ഇരുത്തി ആ ദൂതിയുടെ യോനിയെ ആരാധിച്ച് ദൂതിയെ ശക്തിയായി സങ്കല്പിച്ച് പ്രാപിക്കണമെന്ന് നിർദ്ദേശിക്കുന്നു.

ബ്രഹ്മയാമളത്തിൽ ഇതേ അദ്ധ്യായത്തിൽ തന്നെ സാധകൻ ആറ് യുവതികളെ പീഠത്തിലിരുത്തി യോന്യാരാധന നടത്തി പ്രാപിക്കുന്ന രംഗങ്ങളും കാണാം. ‘പരിപാട്യ’ എന്ന വാക്ക് ബ്രഹ്മയാമളം പ്രയോഗിക്കുന്നുണ്ട്. ബ്രഹ്മയാമളത്തെ പറ്റി പഠിച്ച Csaba Kiss ഈ പദത്തിന് Orgasm എന്നാണ് അർത്ഥം നല്കിയിട്ടുള്ളത്. കാളീകുല ക്രമാർച്ചന എന്ന ഗ്രന്ഥത്തിൽ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് പങ്കെടുത്തു നടത്തുന്ന ചക്രക്രീഢയെ പറ്റി സൂചിപ്പിക്കുന്നുണ്ട്. ലൈംഗികാനുഷ്ഠാനങ്ങൾ ഇതിന്റെ ഭാഗമാണ്.

കുലയാഗം എന്ന ചടങ്ങിൽ മദ്യവും മാംസവും ദേവിക്ക് നേദിക്കുകയും അതു ഭക്ഷിച്ചിട്ട് ലൈംഗികാനുഷ്ഠാനങ്ങളിൽ ഏർപ്പെടുന്നതിനെ പറ്റിയും പരാമർശങ്ങളുണ്ട്. ‘കുലമാർഗത്തിൽ’ യോന്യാരാധനയും ലൈംഗികാനുഷ്ഠാനവും പ്രധാനമാണ്. അസമിലെ കാമാഖ്യ ക്ഷേത്രത്തിൽ യോനിയെ സങ്കല്പിച്ചാണ് ആരാധന നടത്തിവരുന്നത്. ദേവിയുടെ ആർത്തവനാളുകൾ അബുബാച്ചിമേള എന്ന് ഇന്നും ആഘോഷപൂർവ്വം കൊണ്ടാടി വരുന്നു. ചെങ്ങന്നൂർ മഹാദേവർ ക്ഷേത്രത്തിൽ ദേവി രജസ്വലയാകുന്നത് തൃപ്പൂത്തായിട്ടാണ് ആചരിച്ചു വരുന്നത്. ഇത്തരത്തിൽ യോന്യാരാധനയുടെ വിപുലമായ പാരമ്പര്യം ഇന്ത്യയിൽ കാണാം. ഈ യോന്യാരാധകരുടെ പിന്‍തലമുറക്കാർക്ക് യോനി അശ്ലീലമായത് എന്തുകൊണ്ടാണ്? ഇവരുടെ കപടസദാചാരബോധമാണ് യോനി അശ്ലീലമായി തോന്നാൻ കാരണം. ലിംഗം ആരാധിക്കാം യോനി ആരാധിക്കാം യോനീ കവാടം പാടില്ല. വിചിത്രമായ വാദം തന്നെ!

ശ്യാം കുമാര്‍ ടി എസ്

ശ്യാം കുമാര്‍ ടി എസ്

അസി. പ്രൊഫസര്‍. എസ് എച്ച് കോളേജ്, കൊച്ചി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍