UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തിൽ യുഡിഎഫ് തരംഗത്തിന് സാധ്യത; ബിജെപിക്ക് ഒരു സീറ്റ്: ഏഷ്യാനെറ്റ് സർവ്വേ

14നും 16നും ഇടയിൽ സീറ്റുകൾ യുഡിഎഫ് പിടിച്ചെടുക്കുമെന്നാണ് അഭിപ്രായ സർവ്വേ പറയുന്നത്

ലോകസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗമുണ്ടാകുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് സർവ്വേ. ഏഷ്യാനെറ്റ് ന്യൂസും എസെഡ് റിസർച്ച് പാർട്ണേഴ്സും ചേർന്ന് നടത്തിയ സർവ്വേയുടെ ഫലമാണ് യുഡിഎഫിന്റെ വൻ മുന്നേറ്റം പ്രവചിക്കുന്നത്. ബിജെപിക്ക് ഒരു സീറ്റിൽ സാധ്യതയുണ്ടെന്നും പ്രവചനം പറയുന്നു.

14നും 16നും ഇടയിൽ സീറ്റുകൾ യുഡിഎഫ് പിടിച്ചെടുക്കുമെന്നാണ് അഭിപ്രായ സർവ്വേ പറയുന്നത്. 44 ശതമാനം വോട്ടുവിഹിതവും യുഡിഎഫ് നേടും. തെരഞ്ഞെടുപ്പിലേക്ക് മൂന്നുമാസം നിൽക്കെയാണ് ഏഷ്യാനെറ്റിന്റെ ഈ സർവ്വേ.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വോട്ടുവിഹിതം 30 ശതമാനമായി കുറയുമെന്നും അഭിപ്രായ സർവ്വേ പറയുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഒരു സീറ്റിൽ എൻഡിഎ വിജയിക്കാൻ സാധ്യതയുണ്ടെന്നും സർവ്വേ പറയുന്നുണ്ട്.

വടക്കൻ കേരളത്തിൽ (1. കാസർകോട് 2. കണ്ണൂർ 3. വടകര 4. വയനാട് 5. കോഴിക്കോട് 6. മലപ്പുറം 7. പൊന്നാനി 8. പാലക്കാട്) ഏഴ് മുതൽ എട്ട് സീറ്റ് വരെ യുഡിഎഫ് നേടുമെന്നാണ് ഏഷ്യാനെറ്റിന്റെ സർവ്വേ പറയുന്നത്. പരമാവധി ഒരു സീറ്റാണ് എൽഡിഎഫിന് കിട്ടുക. മധ്യകേരളത്തിൽ (9. ആലത്തൂർ 10. തൃശൂർ 11. ചാലക്കുടി 12 എറണാകുളം 13. ഇടുക്കി) നാല് മുതൽ അഞ്ച് സീറ്റ് വരെ യുഡിഎഫിന് കിട്ടുമെന്ന് സർവ്വേ പറയുന്നു. ഇവിടെ പരമാവധി ഒരു സീറ്റാണ് എൽഡിഎഫ് നേടുക. തെക്കന്‍ കേരളത്തില്‍ (14. കോട്ടയം 15. ആലപ്പുഴ 16. മാവേലിക്കര 17. പത്തനംതിട്ട 18. കൊല്ലം 19. ആറ്റിങ്ങൽ 20. തിരുവനന്തപുരം) യുഡിഎഫ് മൂന്ന് മുതൽ അ‍ഞ്ചു വരെ സീറ്റുകൾ നേടുമെന്ന് ഏഷ്യാനെറ്റ് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍