UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചിറ്റൂരില്‍ ഒടുവില്‍ അച്യുതനും അടിതെറ്റി

അഴിമുഖം പ്രതിനിധി

കെ കൃഷ്ണന്‍ കുട്ടിയുടെ ചിറ്റൂരിലെ വിജയത്തിന് സവിശേഷതകളേറെയുണ്ട്. തുടര്‍ച്ചയായി നാലു തവണ നിയമസഭയില്‍ ചിറ്റൂരിനെ പ്രതിനിധീകരിച്ച കെ അച്യുതനെ തറപ്പറ്റിക്കാനായിയെന്നതാണ് പ്രധാന പ്രത്യേകത. മൂന്നു തവണയും അച്യുതന്‍ കൃഷ്ണന്‍ കുട്ടിയുടെ മേലാണ് വിജയം നേടിയിരുന്നത്. തുടര്‍ച്ചയായി അഞ്ചാം തവണയാണ് അച്യുതന്‍ ഇവിടെ മത്സരത്തിന് ഇറങ്ങിയത്. വടകരപ്പതിയുള്‍പ്പെടെയുള്ള പ്രദേശത്തെ വലതുകര സംരക്ഷണ സമിതിയുടെ പിന്തുണ കൃഷ്ണന്‍കുട്ടിയെ വിജയിപ്പിച്ചുവെന്നാണ് വോട്ടു കണക്കുകള്‍ കാണിക്കുന്നത്.

7285 വോട്ടിന്റെ ഭൂരിപക്ഷമാണ് കൃഷ്ണന്‍ കുട്ടിക്ക് ലഭിച്ചത്. ജെഡിഎസ് സ്ഥാനാര്‍ത്ഥിയായ അദ്ദേഹം 69,270 വോട്ടുകളും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ അച്യുതന്‍ 61,985 വോട്ടുകളും നേടിയപ്പോള്‍ ബിജെപി സ്ഥനാര്‍ത്ഥിയായ ശശികുമാറിന് 12,537 വോട്ടുകളുമായി ബഹുദൂരം പിന്നില്‍ എത്താനേ സാധിച്ചുള്ളൂ. ബിജെപി പിടിച്ചതിന്റെ പകുതി വോട്ടുകള്‍ എഐഎഡിഎംകെയുടെ മയില്‍സാമി നേടിയിട്ടുണ്ട്. 6216 വോട്ടുകള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍