UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സികെ ജാനുവിന് മുത്തങ്ങ ആവര്‍ത്തിക്കാനായില്ല

അഴിമുഖം പ്രതിനിധി

വയനാട്ടില്‍ ഇടതിന്റ സമ്പൂര്‍ണാധിപത്യത്തിന് തടയിട്ടതാണ് സുല്‍ത്താന്‍ബത്തേരിയില്‍ കോണ്‍ഗ്രസിലെ ഐസി ബാലകൃഷ്ണന്റെ മികവ്. ജനകീയനെന്ന് പേര് കേട്ട ഐസിയെ തളയ്ക്കാന്‍ സികെ ജാനുവിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനും കഴിഞ്ഞില്ല. എല്‍ഡിഎഫിലെ രുഗ്മിണി സുബ്രഹ്മണ്യനെ 11,198 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബാലകൃഷ്ണന്‍ പരാജയപ്പെടുത്തിയത്. മലബാറില്‍ ബിഡിജെഎസിന് സ്വാധീനമുള്ളതായി പരിഗണിച്ച ബത്തേരിയില്‍ അവരുടെ പ്രകടനം സികെ ജാനുവിനെ ബിജെപിയുടെ പതിവ് മൂന്നാം സ്ഥാനത്തുനിന്ന് കരകയറാന്‍ സാധിച്ചില്ല. അരലക്ഷം വോട്ടെങ്കിലും പ്രതീക്ഷിച്ച ജാനുവിന് 27,000-ത്തില്‍ പരം വോട്ടുകളേ നേടാന്‍ കഴിഞ്ഞുള്ളൂ.

കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ബത്തേരിയില്‍ ലഭിച്ച 18,000 വോട്ട് മറികടക്കാന്‍ സാധിച്ചെങ്കിലും തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പോളം എത്തിയില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം രൂപീകരിച്ച ജാനുവിന്റെ ജനരാഷ്ട്രീയ സഭയ്ക്ക് ആദിവാസികളില്‍ ചലനമുണ്ടാക്കാനായില്ല. മറ്റൊരു രൂപത്തില്‍ വിലയിരുത്തിയാല്‍ ഇടത് തേരോട്ടത്തില്‍ കരകയറുമായിരുന്ന രുഗ്മിണിയുടെ വിജയം തടയാന്‍ മാത്രമേ സികെ ജാനുവിന്റെ മത്സരത്തിന് കഴിഞ്ഞുള്ളൂ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍