UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുതലാളി ചമയാനുള്ളതല്ല എംഎല്‍എ സ്ഥാനം

അഴിമുഖം പ്രതിനിധി

കല്‍പ്പറ്റയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ശ്രേയംസിന്റെ തോല്‍വിക്ക് യുഡിഎഫിന്റെ പൊതുതകര്‍ച്ചയ്ക്ക് അപ്പുറം മാനമുണ്ട്. സാധാരണക്കാരനും ജനകീയനുമായി അറിയപ്പെട്ടിരുന്ന സിപിഐഎം ജില്ലാ സെക്രട്ടറിയായ സികെ ശശീന്ദ്രന്റെ ജയത്തിന് പ്രതികാരത്തിന്റെ മധുരമുണ്ട്. ഒരു ഓളത്തിന് ഒരിക്കല്‍ കരകയറിയെങ്കിലും സിപിഐഎം ഇല്ലാതെ വീരേന്ദ്രകുമാറിനും മകനും ജനങ്ങളുടെ അംഗീകാരം ഇല്ലെന്ന് തെളിയിക്കുക കൂടിയാണ് ഇവിടെ. വീരേന്ദ്രകുമാറിനും സോഷ്യലിസ്റ്റ് പാര്‍ട്ടിക്കാര്‍ക്കും സര്‍വപിന്തുണയും നല്‍കിയ ഗ്രൂപ്പുകള്‍ എല്ലാം ഇത്തവണ ശ്രേയാംസിനെ കൈവിട്ടു. ഫലം പതിമൂവായിരത്തിലധികം വോട്ടിന് മണ്ഡലം ശ്രേയംസിനെ കൈവിട്ടു. തോട്ടം തൊഴിലാളികളും ആദിവാസികളും നിര്‍ണായകമായ മണ്ഡലത്തില്‍ ഇവരോട് അനുഭാവ പൂര്‍വം പെരുമാറാന്‍ ശ്രേയംസിന് കഴിഞ്ഞില്ലെന്ന വിമര്‍ശനം ശരിവയ്ക്കുന്നതാണ് ദയനീയ തോല്‍വി. മാതൃഭൂമി ദിനപത്രത്തില്‍ പ്രത്യക്ഷപ്പെട്ട പ്രവാചക നിന്ദയുടെ അനന്തരഫലം കൂടിയായി ശ്രേയംസിന്റെ തോല്‍വിയെ വിലയിരുത്തുന്നുണ്ട്. മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച ഒരു ആര്‍ട്ടിക്കിള്‍ പ്രചരിപ്പിക്കാന്‍ സിപിഐഎം ശ്രമിക്കുകയും ചെയ്തു.

സികെ ശശീന്ദ്രന്‍ 72,959 വോട്ടുകളും ശ്രേയംസ് 59,876 വോട്ടുകളും പിടിച്ചപ്പോള്‍ ബിജെപിക്ക് 12,938 മാത്രമേ ലഭിച്ചുള്ളൂ. ഭൂരിപക്ഷം 13083 വോട്ടുകള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍